Wednesday, August 17, 2011

അര്‍ച്ചകസ്യ പ്രഭാവേന ശില ഭവതി ശങ്കര:

  • അര്‍ച്ചകസ്യ പ്രഭാവേന ശില ഭവതി ശങ്കര:

    ലക്‌ഷ്യം അറിയാവുന്ന പൂജാരിയുടെ കര്‍മം കൊണ്ട്, ശിലയെ പോലും ഭഗവാന്‍ ആക്കി മാറ്റാന്‍ സാധിക്കും. അതായത് ലക്‌ഷ്യം അറിഞ്ഞിരിക്കണം, ഏതൊരാളും. എങ്കിലേ കര്‍മത്തിന്റെ പൂര്‍ത്തീകരണം ഉണ്ടാകൂ.. തന്റെ ലക്ഷ്യത്തിലേക്ക് നോക്കാതെ തന്നെ അമ്പെയ്തു കൊള്ളിക്കേണ്ടത് എവിടെ എന്നറിയാവുന്ന അര്‍ജുനന് അത് ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഏതൊരു പ്രവര്‍ത്തിയും, അങ്ങനെയേ വിജയം കണ്ടെത്ത...See More
    2 hours ago · · ·
    • 6 people like this.
      • Unni Krishnan Unni മന്ത്രത്തിന്റെ അര്‍ത്ഥം അറിയാത്ത പൂജാരി വേസ്റ്റാണൊ......
        2 hours ago ·
      • Unni Krishnan Unni ചിങ്ങപുലരിയില്‍ എല്ലാവരും ഓണത്തെയും പൂക്കളത്തെയും ചിന്തിച്ച്.. ജാതി മത ഭേദമന്യേ ഓണമാഘോഷിക്കട്ടെ എന്നാശംസിക്കുന്നു
        2 hours ago ·
      • Rasheed Vettichira അതായത് ലക്‌ഷ്യം അറിഞ്ഞിരിക്കണം, എങ്കിലേ കര്‍മത്തിന്റെ പൂര്‍ത്തീകരണം ഉണ്ടാകൂ.. !!!
        2 hours ago ·
      • Vinod Kattilapoovam Unni Krishnan Unni സംശയമുണ്ടോ?

        സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികെ എന്ന മന്ത്രം, ശരിയായ അര്‍ഥം അറിയാത്ത ഒരാള്‍ സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്ദ്ധ സാധികെ എന്ന് ചൊല്ലി എന്ന് വിചാരിക്കൂ. എന്താണ് ലഭിക്കുക ഇതില്‍ നിന്ന്.. ??
        2 hours ago ·
      • Unni Krishnan Unni നമ്മുടെ നാട്ടിലെ പലരെം പറ്റി എനിക്ക് സംശയമുണ്ട്
        2 hours ago ·
      • Vinod Kattilapoovam നിങ്ങള്ക്ക് സംശയം അല്ലെ ഉള്ളൂ, എനിക്ക് ഉറപ്പാണ്.. :)
        2 hours ago · · 1 person
      • Unni Krishnan Unni പിന്നെ പൂജാ അല്ലെങ്കില്‍ ആരാധനക്ക് കൃത്യമായ മാര്‍ഗ രേഖകള്‍ വേണൊ.......

        പൂജാരിയുടെ പൂജയില്‍ സമ്പ്രീതനാവാത്ത ശിവന്‍ കാട്ടു വാസിയുടെ മാംസ നിവേദ്യത്തിലും പ്രാര്‍ത്ഥനയിലും ഇഷ്ടപ്പെട്ട ഒരു കഥ വായിച്ചിട്ടുണ്ട് (ഏകദേശം അത് പോലെ)
        2 hours ago ·
      • Vinod Kattilapoovam Rasheed Vettichira അതല്ലേ അതിന്റെ ശരി?
        ഈ ഗ്രൂപ്പിന്റെ ലക്‌ഷ്യം അറിയാത്ത അഡ്മിന്‍ ആണ് ഇവിടെ ഉള്ളതെങ്കില്‍, ഫ്രീ thinkers എന്ന പദത്തിന്റെ അര്‍ഥം തന്നെ പോയില്ലേ?
        2 hours ago ·
      • Vinod Kattilapoovam Unni Krishnan Unni എല്ലാവര്ക്കും കാട്ടുവാസി ആകാന്‍ പറ്റുമോ?
        പിന്നെ, ഭഗവാനെ സംപ്രീദന്‍ ആക്കുക എന്ന ലക്‌ഷ്യം ഉണ്ടായിരുന്നു കാട്ടാളന്, അതിന്റെ ആത്മാര്‍ത്ഥതയും.. അപ്പോള്‍ ലക്‌ഷ്യം കണ്ടു.
        2 hours ago ·
      • Unni Krishnan Unni അത് തന്നെയാ ഞാന്‍ ചോദിച്ചത് . അപ്പൊ പിന്നെ എന്തിനീ പഠിച്ചെടുക്കുന്ന പൂജാ രീതികള്‍
        2 hours ago ·
      • Unni Krishnan Unni ഷോട്ട് കട്ട് ആണൊ എളുപ്പം പ്രീതി കിട്ട
        2 hours ago · · 1 person
      • Payyanz Kerala ലക്‌ഷ്യം അറിയാവുന്ന പൂജാരി സിനിമാ നടിയെകൊണ്ട് ശില തൊടീക്കും. കന്നി ശാമിമാര്‍ വരുന്നതുകൊണ്ട് അയ്യന്‍സ് ബ്രഹ്മം ചാരി നില്‍ക്കക്കള്ളിയില്ലാതെ ഇരിക്കയാനെന്നു പൂജാരിക്കരിയാമായിരുന്നല്ലോ......
        2 hours ago ·
      • Vinod Kattilapoovam Rasheed Vettichiraഇവിടെ ലക്‌ഷ്യം തെറ്റി എന്ന് പറയാതിരിക്കാന്‍ വയ്യ. ഒരു പക്ഷെ ലക്‌ഷ്യം അറിയാത്തത് കൊണ്ടാകാം, ലക്‌ഷ്യം അറിഞ്ഞിട്ടും, ലക്ഷ്യത്തിലേക്ക് കൊണ്ട് പോകാനുള്ള കഴിവില്ലാഞ്ഞിട്ടാകാം. :)
        2 hours ago ·
      • Vinod Kattilapoovam Payyanz Kerala ഈ ലക്ഷ്യ ബോധാമില്ലാത്തവാന്‍ ഇവിടെയും വന്നോ? അതോ, ഇത് തന്നെ ആണോ ലക്ഷ്യവും..
        2 hours ago ·
      • Vinod Kattilapoovam Unni Krishnan Unni കാട്ടാളന്മാര്‍ ഒന്നോ രണ്ടോ ഉള്ളൂ അത് കൊണ്ട് തന്നെ...
        2 hours ago ·
      • Subhash J George ഉണ്ണിയേം പയ്യന്സിനേം അങ്ങനെ വിളിച്ചത് ശരിയായില്ല...
        2 hours ago · · 5 people
      • Unni Krishnan Unni അപ്പൊ ബാക്കി ഉള്ളവരൊക്കെ ആത്മാര്‍ത്ഥത ഇല്ലാതെ ആണൊ പ്രാര്‍ത്ഥിക്കുന്നത്.........
        2 hours ago ·
      • Payyanz Kerala ശബ്ദം കേട്ട ദിക്കിലേക്ക് വാണം വിട്ടു ഗോപിയായ വിദ്വാന്റെ കഥ രാമായണത്തില്‍ പറയുന്നത് കേട്ടിട്ടില്ലേ.. കാട്ടിലെപൂവാന്‍ ?
        2 hours ago ·
      • Unni Krishnan Unni കാട്ടളന്‍ ഇവിടെ ആത്മാര്‍ത്ഥതുടെ പ്രതീകമാണ് ഹും :)
        2 hours ago ·
      • Unni Krishnan Unni ദശരഥനാ
        2 hours ago ·
      • Vinod Kattilapoovam mr . പയ്യന്‍സ്, ലക്ഷ്യബോധം ഇല്ലാതെ അതുമിതും പുലംപാതെ.. ഞാന്‍ ചിങ്ങത്തില്‍ നല്ല ഒരു കാര്യം ചെയ്യണം എന്ന ലക്ഷ്യത്തോട് കൂടി വന്നതാണ്..
        2 hours ago · · 1 person
      • Payyanz Kerala kaattilo.. നല്ല കാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് പ്രത്യേകിച്ച് മാസമോന്നുമില്ലാത്തതിനാല്‍ ആഘോഷിക്കാന്‍ പറ്റില്ല.. കന്നിമാസം ആഘോഷിക്കപെടുന്ന പോലെ.
        2 hours ago · · 3 people
      • Pankajanabhan Kotakkat സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികെ എന്ന മന്ത്രം, ശരിയായ അര്‍ഥം അറിയാത്ത ഒരാള്‍ സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്ദ്ധ സാധികെ എന്ന് ചൊല്ലി എന്ന് വിചാരിക്കൂ. എന്താണ് ലഭിക്കുക ഇതില്‍ നിന്ന്.. ?? ITHU ARTHAM ARINJU CHOLLIYAL ENTHA KARYAM? VINOD PLEASE SELL YOUR AGE OLD SUPERSTITIONS SOME WHERE ELSE.. PLS...
        2 hours ago ·
      • Subhash J George സ്റാലിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിങ്ങ മാസത്തിലെ സൂര്യന്‍ എന്ന സിനിമ അടിപൊളിയാ...
        2 hours ago ·
      • Unni Krishnan Unni ഉം .. അവസാനം എല്ലാരെം തൂക്കി കൊല്ലും
        2 hours ago ·
      • Rajeev Kodumon കന്നി മാസം ആഘോഷിക്കുന്നത് നായകള്‍ അല്ലെ!!! ( തമാശയാണേ )
        2 hours ago ·
      • Vinod Kattilapoovam Pankajanabhan Kotakkat hello, excuse me.. in that case, you may please go somewhere else.. and not me... ok..
        2 hours ago ·
      • Vinod Kattilapoovam Pankajanabhan Kotakkat even if you are the admin of this group, i dont care..
        2 hours ago ·
      • Vinod Kattilapoovam mind it..
        2 hours ago ·
      • Subhash J George ഒരു ഷിറ്റും കൂടി ഉണ്ടാരുന്നെങ്കില്‍ തനി സുരേഷ് ഗോപി തെന്നെ....
        2 hours ago · · 2 people
      • Payyanz Kerala വിനോദ്.. എന്താ ഒരു ഭീഷനിയൊക്കെ... ?
        2 hours ago ·
      • Unni Krishnan Unni പ്ലീസ് പറഞ്ഞാ ഇങ്ങനെ മറുപടി പറയണം അതാ നിയമം
        2 hours ago ·
      • Vinod Kattilapoovam അല്ല ഇങ്ങോര്, നല്ല ഒന്നാം തരാം മഹാവിഷ്ണുവിന്റെ പേരും ഇട്ടു വചെച്ചു, ഞാന്‍ ഇത് പറഞ്ഞപ്പോഴേക്കു കണ്ടില്ലേ, ഇവിടെ നിന്ന് പോകാന്‍..
        2 hours ago ·
      • Unni Krishnan Unni ഹ്ഹ്ഹ് അതൊക്കെ പോട്ടേന്ന് മന്ത്രോമ്ം അര്‍ത്ഥോം പറ
        2 hours ago ·
      • Cool Bouy അതാണോ വിനോദ് കാട്ടിലപ്പോവം,
        2 hours ago ·
      • Payyanz Kerala വിനോദ് -ലക്‌ഷ്യം അറിയാവുന്ന പൂജാരിക്കെങ്ങനെ ശിലയെ ദൈവം ആക്കി മാറ്റാന്‍ കഴിയും? ദൈവം എന്ന് പറഞ്ഞാല്‍ ഹിന്ദു മിത്തോളജി നിരത്തുന്ന ന്യായങ്ങള്‍ ഇന്നതോന്നില്ല എന്നിരിക്കെ അതെങ്ങനെ ശരിയാകും ?
        2 hours ago ·
      • Rajeev Kodumon ഇവിടെ അടുത്ത ഒരു ക്ഷേത്രത്തിലെ ശിലക്ക് ആര്‍ത്തവം വരെ വരുത്തുന്നുണ്ട് ,പിന്നെയാണോ?
        2 hours ago · · 1 person
      • Rasheed Vettichira യുക്തി വാദികളെ കൊണ്ടും നിരീക്ശോര വാദികളെ കൊണ്ടും നിറന്നു നിന്നിരുന്ന ഈ ഗ്രൂപ്പില്‍ ഇപ്പോള്‍ മത വാദികളെ കൊണ്ടു...
        about an hour ago ·
      • Payyanz Kerala തമിഴ്നാട്ടില്‍ ബോടിഗാദ് മുനീശ്വരന്‍ പ്രതിഷ്ടയുണ്ട്. നമുക്കെന്തുകൊട്നു ഒരു ഒന്ലൈന്‍ പരബ്രഹ്മം പ്രതിഷ്ഠ നടത്തികൂട ?
        about an hour ago · · 1 person
      • Cool Bouy ഒരിക്കല്‍ ബ്രഹ്മാവും വിഷ്ണുവും അടിയുണ്ടായപ്പോല്‍, ശിവന്‍ ലിംഗം പൊക്കി കാണിച്ചു പേടിപ്പിച്ചു.
        about an hour ago ·
      • Pankajanabhan Kotakkat Vinod Kattilapoovam, I did not tell you go from here, I told you don't sell here, You spiritual people are getting angry very fast, Why man ?Is this the result of meditation and Manthram chollal?Or my name irritates you? If it is some muslim name it will irritate u more, what to do Icould not change it for you.
        about an hour ago · · 1 person
      • Cool Bouy സംഗതിയുടെ വലുപ്പം കണ്ടു പേടിച്ചു രണ്ടു പേരും അടി നിര്‍ത്തി , അത് അളക്കാന്‍ തുടങ്ങിയത്രേ.
        about an hour ago ·
      • Vinod Kattilapoovam Rasheed Vettichira നിരീശ്വരവാദികളും, യുക്തിവാദികളും ഇവിടെയോ?
        തെറി വാദികള്‍. എന്ന് പറയ.. :)
        about an hour ago ·
      • Cool Bouy അന്ന് തന്നെ അവര് സമ്മതിച്ചു കൊടുത്തു , ശിവന്‍ തന്നെ പുലി , ബ്രഹ്മാവും വിഷ്ണുവുമൊക്കെ വെറും ശിശു ,
        about an hour ago ·
      • Subhash J George ശരി...ഇനി അടുത്ത കഥ വരട്ടെ....
        about an hour ago ·
      • Cool Bouy അന്ന് മുതലത്രേ ലിംഗം അപ്പടി , അതേ രൂപത്തില്‍ ആരാധിക്കാന്‍ തുടങ്ങിയത്.
        about an hour ago ·
      • Subhash J George എന്നിട്ട്...?
        about an hour ago ·
      • Payyanz Kerala കാടിലെപൂവന് ഈശ്വരനെ വല്ല്യ കാര്യമാണെങ്കിലും അങ്ങേരെ കുറ്റം പറയുമ്പോള്‍ നല്ല സഹിഷ്ണുതയാണ്‌. കണ്ടില്ലേ.. ശിവന്‍ ലിംഗം പോക്കികാനിച്ചു അതിന്റെ വലിപ്പം കണ്ടു വിഷ്ണുവും ബ്രഹ്മാവും നാണിച്ചു പോയി എന്നാ കഥ അദ്ദേഹം ആത്മാര്‍ഥതയോടെ ലൈക്കിയത്. ഒരു നിരീശ്വരവാദി എന്ന് പലരും ആരോപിക്കുന്ന എനിക്ക് പോലും അത്രയ്ക്ക് നല്ല മനസുണ്ടായില്ല....
        about an hour ago · · 1 person
      • Vinod Kattilapoovam എവിടെ?
        about an hour ago ·
      • Cool Bouy ഒന്ന് ക്ഷമീര് , കാട്ടിലപ്പോവം പേടിപ്പിക്കുന്നോ
        about an hour ago ·
      • Payyanz Kerala ഇപ്പൊ മാറ്റി അല്ലെ?
        about an hour ago ·
      • Vinod Kattilapoovam അഹഹഹ.. athokke അപ്പഴേ മാട്ടെ.. അറിയാതെ ഇട്ടു പോയതല്ലേ?
        about an hour ago ·
      • Unni Krishnan Unni ആഹാ അതും ചെയ്തൊ
        about an hour ago ·
      • Payyanz Kerala hahaha...
        about an hour ago · · 1 person
      • Sarath Satheesh ഹയ് ഹയ് ഹയ് ഇവിടെ ബിരിയാണി കൊടുക്കുന്നുണ്ടാരുന്നത് ഞാനറിയാതെ പോയല്ലോ
        about an hour ago · · 1 person
      • Vinod Kattilapoovam ഞാനില്ല, ഞാനൊന്നും പറഞ്ഞിട്ടുമില്ല.. വരുന്നവരെല്ലാം പരിച്ചയക്കാരാനല്ലോ എന്ടീശ്വരന്മാരെ.. ഒരു തെറി പറയാനും പറ്റില്ല. ഇവിടെ ആണെങ്കില്‍ തെറിക്കു പ്രത്യേക ആനുകൂല്യവും ഉണ്ട്.. എന്നിട്ടും..
        about an hour ago ·
      • Subhash J George ബിരിയാണിക്ക് ബീഫ് ഇല്ലാരുന്നു...ഇപ്പൊ അതും ആയി...
        about an hour ago ·
      • Subhash J George അണ്ണന്റെ ഫേക്ക് പ്രൊഫൈലില്‍ വന്നു തെറി പറ അണ്ണാ...
        about an hour ago ·
      • Sarath Satheesh ഡാ ഊച്ചാളി സുഭാഷേ നമ്മളിവിടെ ഒരുമിച്ച് നിന്ന് കാട്ടിലാനെതിരെ പോരാടേണ്ടവരാണ് പരസ്പരം പാര പാടില്ല
        about an hour ago · · 1 person
      • Vinod Kattilapoovam ഇങ്ങു വാ കാണിച്ചു തരാം..
        about an hour ago ·
      • Sarath Satheesh സ്വര്‍ണവില പവന്‌ 19,600 രൂപ സൊന്തം നിലവറേന്ന് പിടിച്ചെടുത്ത പണ്ടങ്ങള്‍ക്ക് പെരുത്ത് വിലയുണ്ടെന്ന് കാണിക്കാന്‍ പപ്പനാവന്‍ മനപ്പൂര്‍വ്വം സൊര്‍ണ്ണത്തിന്റെ വില കൂട്ടുകയല്ലേന്ന് ഞാന്‍ സംശയിക്കുന്നു
        about an hour ago · · 2 people
      • Vinod Kattilapoovam അതാണ്‌ സഖാവേ, പപ്പനാവന്റെ കഴിവ്.
        about an hour ago ·
      • Sarath Satheesh പപ്പനാവനാണ് ഈ സൊര്‍ണ്ണ വെലേടെ ആള് ലേ
        about an hour ago ·
      • Vinod Kattilapoovam pinnallaathe..
        about an hour ago ·
      • Sarath Satheesh സൊന്തം വെല കൂടീയാലും വേണ്ടില്ല പെങ്കുട്ട്യോളൊക്കെ കെട്ട് നടക്കാതെ നിക്കട്ടേന്ന് ലേ
        about an hour ago ·
      • Jamal Thandantharayil Vinod Kattilapoovam
        അതായത് ലക്‌ഷ്യം അറിഞ്ഞിരിക്കണം, ഏതൊരാളും. എങ്കിലേ കര്‍മത്തിന്റെ പൂര്‍ത്തീകരണം ഉണ്ടാകൂ..

        >>
        എന്താണ് മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം? അതു ആരാണ് നിശ്ചയിച്ചത്? എന്താണ് അതിന്റെ പ്രമാണം?..!
        about an hour ago ·
      • Jamal Thandantharayil Vinod Kattilapoovam
        ലക്‌ഷ്യം അറിയാവുന്ന പൂജാരിയുടെ കര്‍മം കൊണ്ട്, ശിലയെ പോലും ഭഗവാന്‍ ആക്കി മാറ്റാന്‍ സാധിക്കും

        >>
        ഇത് ആരു പറഞ്ഞു സഹോദരാ? ഇവിടെ പൂജാരി ആണോ ദൈവത്തിനെ സൃഷ്ടിക്കുന്നത്. അപ്പോള്‍ ദൈവം ആരാണ് സൃഷ്ടാവോ സൃഷ്ടിയോ?..!
        about an hour ago · · 1 person
      • Vinod Kattilapoovam ‎15 minutes.. i will be back.. :)
        about an hour ago · · 1 person
      • Kiran Prasad ഇനി ആ പറഞ്ഞ ലക്‌ഷ്യം വേണ്ടവരെല്ലാം ഉടന്‍ നമ്മടെ മതത്തില്‍ ചേരുക. ആദ്യം ചേരുന്നവര്‍ക്ക്‌ ലക്‌ഷ്യം ഫ്രീ..
        about an hour ago · · 3 people
      • Jamal Thandantharayil Kiran Prasad ഇനി ആ പറഞ്ഞ ലക്‌ഷ്യം വേണ്ടവരെല്ലാം ഉടന്‍ നമ്മടെ മതത്തില്‍ ചേരുക. ആദ്യം ചേരുന്നവര്‍ക്ക്‌ ലക്‌ഷ്യം ഫ്രീ..>> എന്താണ് മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം? അതു ആരാണ് നിശ്ചയിച്ചത്? എന്താണ് അതിന്റെ പ്രമാണം?..!.
        about an hour ago ·
      • Subhash J George സ്വര്‍ഗതിലിരുന്നു അനന്ത കാലം ദൈവത്തിനു ജയ് വിളിക്കുക. ഇതല്ലേ താങ്കള്‍ക്കരിയാവുന്ന ജീവിത ലക്‌ഷ്യം.....
        about an hour ago ·
      • Kiran Prasad മനുഷ്യ ജീവിതത്തിനു പ്രത്യേക ലക്ഷ്യമുല്ലതായിട്ടു തോന്നിയിട്ടില്ല. ലക്‌ഷ്യം എന്നത് നമ്മുടെ ജീവിത ക്രയവിക്രയങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ ആശ്രയിച്ചു ജീവിതം കൊണ്ടുതന്നെ ഉണ്ടാക്കപെടെണ്ടുന്നതാണ്. മരണം വരെ മാത്രമേ ലക്ഷ്യത്തിനു നിലനില്‍പ്പുള്ളൂ..
        about an hour ago · · 1 person
      • Jamal Thandantharayil Subhash J George സ്വര്‍ഗതിലിരുന്നു അനന്ത കാലം ദൈവത്തിനു ജയ് വിളിക്കുക. ഇതല്ലേ താങ്കള്‍ക്കരിയാവുന്ന ജീവിത ലക്‌ഷ്യം.....
        >>
        സ്വര്‍ഗവാസികള്‍ ദൈവത്തിന്റെ തൃപ്തി നേടിയവും ദൈവത്തിന്റെ പ്രതിഫലമായ സ്വര്‍ഗീയാനുഭൂതികള്‍ അനുഭവിക്കുന്നവരുമാണ്. സെക്സും അതില്‍ വളരെ പ്രധാനപ്പെട്ട ഒരു അനുഭൂതി തന്നെയാണ്.! എന്നാല്‍ അത് മാത്രമല്ല. അതിനെക്കാള്‍ വലിയ അനുഭൂതിയുമുണ്ട്. അതു മേലെ കമ്മെന്റില്‍ ഞാന്‍ വിശദീകരിച്ചിരുന്നു...
        നരകത്തില്‍ നിന്ന് രക്ഷപ്പെടുകയും സ്വര്‍ഗീയ സുഖങ്ങളില്‍ പ്രവേശിക്കാപ്പെടുകയും വേണമെങ്കില്‍ ദൈവതിറെ തൃപ്തി നേടണം. അതു നേടലാണ് ലക്‌ഷ്യം! അതിനു ദൈവം പറഞ്ഞതു പോലെ തന്നെ ജീവിച്ചേ മതിയാവൂ. ഏതെങ്കിലും മന്ദബുദ്ധിയുടെ യുക്തിയില്‍ തോന്നിയത് പോലെ ജീവിച്ചാല്‍ പോര!

        താങ്കളുടെ ജീവിത ലക്‌ഷ്യം പറഞ്ഞില്ല...!!
        about an hour ago · · 1 person
      • Cool Bouy സ്വര്‍ഗതിലിരുന്നു അനന്ത കാലം ദൈവത്തിനു ജയ് വിളിക്കുക. ഇതല്ലേ താങ്കള്‍ക്കരിയാവുന്ന ജീവിത ലക്‌ഷ്യം..... അത് കൊള്ളാം.
        about an hour ago ·
      • Jamal Thandantharayil Kiran Prasad മനുഷ്യ ജീവിതത്തിനു പ്രത്യേക ലക്ഷ്യമുല്ലതായിട്ടു തോന്നിയിട്ടില്ല. ലക്‌ഷ്യം എന്നത് നമ്മുടെ ജീവിത ക്രയവിക്രയങ്ങളെയും ആഗ്രഹങ്ങളെയുമൊക്കെ ആശ്രയിച്ചു ജീവിതം കൊണ്ടുതന്നെ ഉണ്ടാക്കപെടെണ്ടുന്നതാണ്. മരണം വരെ മാത്രമേ ലക്ഷ്യത്തിനു നിലനില്‍പ്പുള്ളൂ..
        >>
        അതാണ്‌ ഒരു യുക്തിവാദിയായ? താങ്കളും മുസ്ലിമായ ഞാനും തമ്മിലുള്ള വ്യത്യാസം. താങ്കള്‍ ലക്ഷ്യമില്ലാതെ ജീവിക്കുന്നു. 'തോന്നിയ പോലെ..'!
        ഞാന്‍ ലക്ഷ്യബോധത്തോടെ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിക്കുന്നു...
        about an hour ago ·
      • Kiran Prasad നിങ്ങളുടെ പോലെ തെളിവും വെളിവുമില്ലാത്ത ലക്ഷ്യമല്ല ഒരാള്‍ക്ക്‌ വേണ്ടത്. ഒരു മതവും പഠിക്കാത്ത ഒരു കൊച്ചുകുട്ടിയോട് എന്താ നിന്റെ ജീവിത ലക്‌ഷ്യം എന്ന് ചോദിച്ചാല്‍ അവന്‍ പറയുമോ മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകുന്നതാണ് എന്ന് ? അതൊക്കെ നമ്മള്‍ ഓരോരുത്തരില്‍ കുത്തിവയ്ക്കുന്ന ചില ഇല്ലാത്ത സ്വപ്‌നങ്ങള്‍ മാത്രമല്ലേ?
        59 minutes ago · · 2 people
      • Subhash J George ഈ ദൈവം ഒരു പൊങ്ങന്‍ ചെട്ടി തന്നെ.... അങ്ങേരു തന്നെ എല്ലാവരേം സൃഷ്ടിക്കുക, ആരൊക്കെ സ്വര്‍ഗത്തില്‍ വരണം ആരൊക്കെ നരകത്തില്‍ പോകണം എന്ന് അങ്ങേരു തന്നെ തീരുമാനിക്കുക, എന്നിട്ട് അവരെക്കൊണ്ടു ജയ് വിളിപ്പിക്കുക. ഒരു മാതിരി കാശ് കൊടുത്തു ജയ് വിളിപ്പിക്കുന്ന കൂതറ രാഷ്ട്രീയക്കാരെപ്പോലെ...
        57 minutes ago · · 4 people
      • Cool Bouy ha ha
        55 minutes ago ·
      • Hamza Kanchirappully വലിയ വലിയ ലക്ഷ്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മനുഷ്യാവകാശം ലംഗിക്കപ്പെടാറും ഉണ്ട്. തന്‍റെ പ്രിയശിഷ്യനെ ഒന്നാമാനാക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി അര്‍ഹതയില്ലാഞ്ഞിട്ടും മറ്റൊരുവന്റെ പെരുവിരല്‍ ദക്ഷിണയായി മുറിച്ചു വാങ്ങിയതും അത്രയൊന്നും പ്രാധാന്യമില്ലാത്ത ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയായിരുന്നു എന്നും നാം ഓര്‍ക്കേണ്ടതുണ്ട്.
        53 minutes ago · · 1 person
      • Jamal Thandantharayil Kiran Prasad നിങ്ങളുടെ പോലെ തെളിവും വെളിവുമില്ലാത്ത ലക്ഷ്യമല്ല ഒരാള്‍ക്ക്‌ വേണ്ടത്. ഒരു മതവും പഠിക്കാത്ത ഒരു കൊച്ചുകുട്ടിയോട് എന്താ നിന്റെ ജീവിത ലക്‌ഷ്യം എന്ന് ചോദിച്ചാല്‍ അവന്‍ പറയുമോ മരണശേഷം സ്വര്‍ഗ്ഗത്തില്‍ പോകുന്നതാണ് എന്ന് ? അതൊക്കെ നമ്മള്‍ ഓരോരുത്തരില്‍ കുത്തിവയ്ക്കുന്ന ചില ഇല്ലാത്ത സ്വപ്‌നങ്ങള്‍ മാത്രമല്ലേ?
        >>
        ഒരു മതവും പഠിക്കാത്ത കൊച്ചു കുട്ടി അങ്ങിനെ മരണപ്പെട്ടാല്‍ അവന്‍ സ്വര്ഗാവകാശി ആയിരിക്കും. ബോധമില്ലാതെ ജീവ്ക്കുന്ന ഭ്രാന്തന്മാരും മറ്റും അങ്ങിനെത്തന്നെ..!

        മൃഗങ്ങളോട് മതം ഒരു പ്രബോധനവും ചെയ്യുന്നില്ല. അവയ്ക്ക് ഈ പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നോ ആരാണ് തന്നെ സ്രിഷ്ടിച്ചതെന്നോ തന്റെ ജീവിത ലക്‌ഷ്യം എന്താണെന്നോ ചിന്തിക്കാന്‍ ഉള്ള ശേഷിയില്ല. അവ അവയുടെ സഹജ ബോധം അനുസരിച്ച് തിന്നു കുടിച്ചു രമിച്ചു ജീവിക്കുന്നു. എന്നാല്‍ മനുഷ്യന്‍ മൃഗങ്ങളെപ്പോലെ അല്ല.
        അവന്‍ തന്റെ അസ്തിത്വത്തെ ക്കുറിച്ച് ചിന്തിക്കുന്നവനാണ്. കാര്യകാരണ ബന്ധങ്ങളെ തെടുന്നവനാണ്. അതിനുള്ള മാര്‍ഗ ദര്‍ശനമാണ് അല്ലാഹു കാലാ കാലങ്ങളില്‍ പ്രവാചകന്‍ മാറിലൂടെ നല്‍കിയത്. ഒരു ദൂതനെ പറഞ്ഞയക്കാതെ അല്ലാഹു ആരെയും സൃഷ്ടിക്കില്ല.
        വിവേകവും ചിന്താ ശക്തിയുമുള്ള മനുഷ്യരോടാണ് അല്ലാഹു സ്രിഷ്ടിപ്പിന്റെ ലക്ഷ്യവും മനുഷ്യന്‍ കടന്നു പോകേണ്ട അവസ്തകലെക്കുരിച്ചു മുന്നറിയിപ്പ് നല്‍കുന്നത്....
        45 minutes ago ·
      • Subhash J George മ്രിഗംങ്ങള്‍ക്ക് ആത്മാവുണ്ടോ.....?
        44 minutes ago ·
      • Pankajanabhan Kotakkat Animals are saying," Hey man don't compare us with you, we are far better than you , because we don't have holy scripts to kill each other".
        42 minutes ago ·
      • Yel Jey Jamal Thandantharayil ..................സ്വര്‍ഗവാസികള്‍ ദൈവത്തിന്റെ തൃപ്തി നേടിയവും ദൈവത്തിന്റെ പ്രതിഫലമായ സ്വര്‍ഗീയാനുഭൂതികള്‍ അനുഭവിക്കുന്നവരുമാണ്. സെക്സും അതില്‍ വളരെ പ്രധാനപ്പെട്ട ഒരു അനുഭൂതി തന്നെയാണ്.! എന്നാല്‍ അത് മാത്രമല്ല. അതിനെക്കാള്‍ വലിയ അനുഭൂതിയുമുണ്ട്. അതു മേലെ കമ്മെന്റില്‍ ഞാന്‍ വിശദീകരിച്ചിരുന്നു...
        നരകത്തില്‍ നിന്ന് രക്ഷപ്പെടുകയും സ്വര്‍ഗീയ സുഖങ്ങളില്‍ പ്രവേശിക്കാപ്പെടുകയും വേണമെങ്കില്‍ ദൈവതിറെ തൃപ്തി നേടണം. അതു നേടലാണ് ലക്‌ഷ്യം! അതിനു ദൈവം പറഞ്ഞതു പോലെ തന്നെ ജീവിച്ചേ മതിയാവൂ. ഏതെങ്കിലും മന്ദബുദ്ധിയുടെ യുക്തിയില്‍ തോന്നിയത് പോലെ ജീവിച്ചാല്‍ പോര...........................................ദൈവം ആരോട് പറഞ്ഞ പോലെ?.എന്നായിരുന്നു ആ സംഭവം?അത് ദൈവം തന്നെയാണ് പറഞ്ഞതെന്ന് ആരാണ് തീരുമാനിക്കുന്നത്‌ ?എങ്ങിനെ?
        സ്വര്‍ഗ്ഗം എന്നത് കിത്താബില്‍ പറഞ്ഞ മദ്യപ്പുഴ ഒക്കെയുള്ള.......?.
        41 minutes ago ·
      • Cool Bouy ഉണ്ടെങ്കില്‍ ആത്മാവ് ഫ്രൈ ഒരു പ്ലേറ്റ്.
        41 minutes ago ·
      • Jamal Thandantharayil Subhash J George ഈ ദൈവം ഒരു പൊങ്ങന്‍ ചെട്ടി തന്നെ.... അങ്ങേരു തന്നെ എല്ലാവരേം സൃഷ്ടിക്കുക, ആരൊക്കെ സ്വര്‍ഗത്തില്‍ വരണം ആരൊക്കെ നരകത്തില്‍ പോകണം എന്ന് അങ്ങേരു തന്നെ തീരുമാനിക്കുക, എന്നിട്ട് അവരെക്കൊണ്ടു ജയ് വിളിപ്പിക്കുക. ഒരു മാതിരി കാശ് കൊടുത്തു ജയ് വിളിപ്പിക്കുന്ന കൂതറ രാഷ്ട്രീയക്കാരെപ്പോലെ...
        >>
        താങ്കളോ? സ്വന്തം അസ്ഥിത്വം എന്താണെന്ന് പോലും ശ്രദ്ധിക്കാതെ, ദൈവത്തിന്റെ ഭൂമിയില്‍ ജീവിച്ചു ദൈവത്തിന്റെ വായുവും വെള്ളവും ഉപയോഗിച്ച് അവന്‍റെ കാരുന്യങ്ങളുടെ ഫലങ്ങള്‍ അനുഭവിച്ചു ആ ദൈവത്തെ തെറി വിളിച്ചു ജീവിതം കഴിക്കുന്നു.. അങ്ങനെ ഒരു ദൈവം ഉണ്ടെങ്കില്‍, ന്യായമായും താങ്കളെ എന്ത് ചെയ്യണം?..!
        40 minutes ago ·
      • Subhash J George ദൈവം ഉണ്ട് എന്നതിന്റെ ഒരു തെളിവും ഞാനിത് വരെ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഈ പറഞ്ഞതൊക്കെ ദൈവതിന്റെതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. അത് ദൈവത്തിന്റെത് ആണെങ്കില്‍ അത് അങ്ങേരുടെതാണ് എന്ന് സംശയ ലെഷമെന്യേ ബോധ്യപ്പെടുത്തേണ്ട ചുമതലയും അങ്ങേരുറെത് തന്നെയാണ്. അതൊന്നും സംഭാവിചിട്ടില്ലാത്തത് കൊണ്ടും, ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ടും എനിക്ക് ദൈവത്തെ ധൈര്യമായി തെറി പറയാം...
        37 minutes ago ·
      • Subhash J George പിന്നെ, ഈ മൃഗങ്ങള്‍ക്ക് ആത്മാവുണ്ടോ ജമാലേ..?
        37 minutes ago ·
      • Kiran Prasad അപ്പൊ ചിന്താശേഷിയില്ലാത്ത ഒരുപാട് മനുഷ്യരുണ്ട് അവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകും അല്ലെ? മൃഗങ്ങളും പക്ഷികളും ജീവജാലങ്ങളെല്ലാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കും അല്ലെ? ദൈവത്തെ മനസ്സിലാക്കാന്‍ കഴിയാത്ത യുക്തിവാദികളും അപ്പോള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും.
        37 minutes ago ·
      • Yel Jey Jamal Thandantharayil ഇത് ആരു പറഞ്ഞു സഹോദരാ? ഇവിടെ പൂജാരി ആണോ ദൈവത്തിനെ സൃഷ്ടിക്കുന്നത്. അപ്പോള്‍ ദൈവം ആരാണ് സൃഷ്ടാവോ സൃഷ്ടിയോ?..!...............................ദൈവം തന്നെ എന്നാണു അവര് പറയുന്നത്.മനുഷ്യന്‍ എന്ത് പറയണം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന സാക്ഷാല്‍ ദൈവം. ഒക്കെ ദൈവം തീരുമാനിക്കുന്നത് ആയതു കൊണ്ട് മനുഷ്യന്‍ എന്ത് പറഞ്ഞാലും അത് ദൈവത്തിന്റെ ഇച്ഹ അല്ല എന്നുണ്ടോ?.
        37 minutes ago ·
      • Vinod Kattilapoovam Jamal Thandantharayilഎന്താണ് മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം? അതു ആരാണ് നിശ്ചയിച്ചത്? എന്താണ് അതിന്റെ പ്രമാണം?..!

        വായുരനിലമമൃതമതേദം ഭസ്മാന്തം ശരീരം
        ഓം ക്രതോസ്മര കൃതംസ്മര കൃതോ സമര കൃതംസ്മര

        വായുവും അഗ്നിയും ജീവ ചെയ്ത്യന്യവും നിറഞ്ഞിരിക്കുന്ന ഈ ശരീരം അന്ത്യത്തില്‍ ഭസ്മം ആകുന്നു. അതിനു മുമ്പ് ചെയ്യാവുന്ന നല്ല കര്‍മങ്ങള്‍ ചെയ്യുക, അതാണ്‌ മനുഷ്യന്റെ ജീവിത ലക്‌ഷ്യം.
        30 minutes ago · · 2 people
      • Jamal Thandantharayil Subhash J George ദൈവം ഉണ്ട് എന്നതിന്റെ ഒരു തെളിവും ഞാനിത് വരെ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഈ പറഞ്ഞതൊക്കെ ദൈവതിന്റെതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നുമില്ല. അത് ദൈവത്തിന്റെത് ആണെങ്കില്‍ അത് അങ്ങേരുടെതാണ് എന്ന് സംശയ ലെഷമെന്യേ ബോധ്യപ്പെടുത്തേണ്ട ചുമതലയും അങ്ങേരുറെത് തന്നെയാണ്. അതൊന്നും സംഭാവിചിട്ടില്ലാത്തത് കൊണ്ടും, ഇനി സംഭവിക്കാന്‍ സാധ്യതയില്ലാത്തത് കൊണ്ടും എനിക്ക് ദൈവത്തെ ധൈര്യമായി തെറി പറയാം...
        >>
        ഈ പ്രപഞ്ചവും അതിലെ കൃത്യമായ വ്യവസ്ഥിതികളും ആസൂത്രിതമായ ജീവിത വ്യവസ്ഥകളും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അതിശക്തനായ ഒരു സ്രഷ്ടാവിനെ പ്രതിഫലിപ്പിക്കുന്നുണ്ട്.
        ഒരു സൂചി പോലും അതിന്നു പിന്നില്‍ ഒരു സംവിധായകനില്ലാതെ താനേ രൂപപ്പെടുന്നില്ല എന്നിരിക്കെ മനുഷ്യരും മറ്റു ജീവികളും ഈ ഭൂമിയും മറ്റു ഗോളങ്ങളും സ്രഷ്ടാവില്ലാതെ താനേ ഉണ്ടായി എന്ന് പറയുന്നതില്‍ എന്ത് യുക്തി ആണുള്ളത്?..
        30 minutes ago ·
      • Vinod Kattilapoovam Jamal Thandantharayil
        >>ലക്‌ഷ്യം അറിയാവുന്ന പൂജാരിയുടെ കര്‍മം കൊണ്ട്, ശിലയെ പോലും ഭഗവാന്‍ ആക്കി മാറ്റാന്‍ സാധിക്കും

        >>
        ഇത് ആരു പറഞ്ഞു സഹോദരാ? ഇവിടെ പൂജാരി ആണോ ദൈവത്തിനെ സൃഷ്ടിക്കുന്നത്. അപ്പോള്‍ ദൈവം ആരാണ് സൃഷ്ടാവോ സൃഷ്ടിയോ?..!

        ഇത് ഞങ്ങളുടെ ദൈവത്തിന്റെ കാര്യമാണ്.. അത് വിട്ടു കളഞ്ഞെരെ..
        29 minutes ago ·
      • Vinod Kattilapoovam Pankajanabhan KotakkatAnimals are saying," Hey man don't compare us with you, we are far better than you

        ഹഹഹഹഹഹഹ ഹഹഹഹഹ് അഹഹഹഹ ഹഹഹഹഹഹ് ..
        28 minutes ago · · 1 person
      • Subhash J George ഈ ലോകത്തില്‍ നമുക്കൊക്കെ കാണാന്‍ പറ്റുന്ന പട്ടിണിയും പരിവട്ടവും, കഷ്ടപ്പാടുകളും ചിലര്‍ അനുഭവിക്കുന്ന സുഖ സൌകര്യങ്ങളും എല്ലാം കാണുമ്പോള്‍ തന്നെ ഒരു സൃഷ്ടാവില്ലാ എന്ന് മനസിലാകും. ഒരു സൂചി പോലും തനിയെ രൂപപ്പെടുന്നില്ല. പക്ഷെ സൂചിയുണ്ടാക്കുന്നവന്‍ അതിനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്. വേറെ ചില സാധനങ്ങളില്‍ ചിലര്‍ വരുത്തുന്ന മാറ്റം ആണ് അവസാനം അതിനെ സൂചിയായി മാട്ടുനത്. അത് പോലെ തന്നെ പ്രപഞ്ചവും. അതൊരിക്കലും സ്രിഷ്ടിക്കപ്പെട്ടിട്ടില്ല. അതിനു മാറ്റങ്ങള്‍ വരുന്നു. അനന്തതയില്‍ നിന്നും അനന്തയിലേക്ക് ബിഗ്‌ ബാങ്ങിന്റെയും, ബിഗ്‌ ക്രഞ്ചിന്റെയും ചാക്രികതയില്‍ കടന്നു പോകുന്നു.
        26 minutes ago ·
      • Subhash J George Subhash J George പിന്നെ, ഈ മൃഗങ്ങള്‍ക്ക് ആത്മാവുണ്ടോ ജമാലേ..?
        11 minutes ago · Like
        25 minutes ago ·
      • Jamal Thandantharayil Kiran Prasad അപ്പൊ ചിന്താശേഷിയില്ലാത്ത ഒരുപാട് മനുഷ്യരുണ്ട് അവരെല്ലാം സ്വര്‍ഗ്ഗത്തില്‍ പോകും അല്ലെ? മൃഗങ്ങളും പക്ഷികളും ജീവജാലങ്ങളെല്ലാം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കും അല്ലെ? ദൈവത്തെ മനസ്സിലാക്കാന്‍ കഴിയാത്ത യുക്തിവാദികളും അപ്പോള്‍ സ്വര്‍ഗ്ഗത്തിലായിരിക്കും.
        >>
        ഭ്രാന്തന്മാര്‍ ചിന്താശേഷി ഉള്ളവരല്ല. യുക്തിവാദികള്‍ ഭ്രാന്തന്മാരല്ലല്ലോ? ആണോ?

        മൃഗങ്ങള്‍ക് പരീക്ഷണം ഇല്ല. ചിന്താശേഷി നല്കപ്പെടാത്തത് കൊണ്ട്. പരീക്ഷണം ഇല്ലാത്തതിനാല്‍ പ്രതിഫലം ഇല്ല. അവയോടു അന്ത്യനാളില്‍ വല്ല അനീതിയും ചെയ്യപ്പെട്ടതിനുള്ള പ്രതികാരം ചെയ്യിപ്പിച്ചു അവയെ മന്നാക്കി ക്കളയും എന്നാണു ഇസ്ലാം പഠിപ്പിക്കുന്നത്‌..!
        25 minutes ago ·
      • Subhash J George ഒരു നായ അതിന്റെ യജമാനനെ അനുസരിക്കുന്നത് ചിന്താ ശേഷി ഇല്ലാഞ്ഞിട്ടാണോ...? മൃഗങ്ങള്‍ക്ക് ചിന്തിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രം പറയുന്നു. അത് തെറ്റാണോ..?
        23 minutes ago ·
      • Kiran Prasad നിങ്ങള്‍ എത്ര പറഞ്ഞിട്ടും ദൈവമുണ്ട് എന്ന് യുക്തിവാദികള്‍ക്ക് തോന്നുന്നില്ല. അതിനു കാരണം ദൈവത്തിന്റെ കുഴപ്പമല്ലേ? ദൈവം ആ കഴിവ് ഞങ്ങള്‍ക്ക് തന്നിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകും.
        23 minutes ago · · 1 person
      • Hamza Kanchirappully Jamal Thandantharayil"""""ഒരു സൂചി പോലും അതിന്നു പിന്നില്‍ ഒരു സംവിധായകനില്ലാതെ താനേ രൂപപ്പെടുന്നില്ല എന്നിരിക്കെ മനുഷ്യരും മറ്റു ജീവികളും ഈ ഭൂമിയും മറ്റു ഗോളങ്ങളും സ്രഷ്ടാവില്ലാതെ താനേ ഉണ്ടായി എന്ന് പറയുന്നതില്‍ എന്ത് യുക്തി ആണുള്ളത്?..''''"" എങ്കില്‍ പിന്നെ ഇത്രയും മഹത്തായ ദൈവത്തിനും സ്വയം രൂപം കൊള്ളാന്‍ കഴിയില്ലല്ലോ? അപ്പോള്‍ അതിനെ ഡിസൈന്‍ ചെയ്തത് ആരാണ് എന്ന ചോദ്യം [സംവത്സരങ്ങള്‍ പഴക്കമുള്ള ചാര്‍ വാകരുടെ അതെ ചോദ്യം ] പിന്നെയും അവശേഷിക്കും.
        22 minutes ago · · 2 people
      • Mohammed Anzil vinod..ee daivathinte karyathil njangal ningal enna verthirivundo..??
        21 minutes ago ·
      • Mohd Yoosuf ആത്മാവും ജീവനും :
        http://y4yusuf.blogspot.com/2010/06/blog-post.html
        y4yusuf.blogspot.com
        അറിവും(ഇല്മ്ി‌) വിജ്ഞാനവും വ്യത്യസ്‌തമാണ്‌. കേവല അറിവുകളായ അവയിൽ കാണുകയും കേള്ക്...See More
        20 minutes ago ·
      • Vinod Kattilapoovam സാരമുള്ള വചനങ്ങള്‍ കേള്‍ക്കിലും നീരസാര്‍ത്തമറിയുന്നു ദുര്‍ജ്ജനം
        ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം.
        20 minutes ago ·
      • Jamal Thandantharayil Yel Jey Jamal Thandantharayil ഇത് ആരു പറഞ്ഞു സഹോദരാ? ഇവിടെ പൂജാരി ആണോ ദൈവത്തിനെ സൃഷ്ടിക്കുന്നത്. അപ്പോള്‍ ദൈവം ആരാണ് സൃഷ്ടാവോ സൃഷ്ടിയോ?..!...............................ദൈവം തന്നെ എന്നാണു അവര് പറയുന്നത്.മനുഷ്യന്‍ എന്ത് പറയണം എന്ത് ചെയ്യണം എന്നൊക്കെ തീരുമാനിക്കുന്ന സാക്ഷാല്‍ ദൈവം. ഒക്കെ ദൈവം തീരുമാനിക്കുന്നത് ആയതു കൊണ്ട് മനുഷ്യന്‍ എന്ത് പറഞ്ഞാലും അത് ദൈവത്തിന്റെ ഇച്ഹ അല്ല എന്നുണ്ടോ?
        >>
        ദൈവത്തിന്റെ ഇച്ച അവന്‍റെ സൃഷ്ടികളായ മനുഷ്യന്‍ അവന്‍റെ വിധിവിലക്കുകള്‍ മാനിച്ചു ജീവിക്കനമെന്നാണ്. അതിനാനവന്‍ പ്രവാച്ചകന്മാരിലൂടെ വേദഗ്രന്തങ്ങള്‍ അവതരിപ്പിച്ചത്..
        അതു നിഷേധിച്ചു ജീവിക്കുന്നവരെ നരകത്തിലിട്ടു ശിക്ഷിക്കുവാനും കല്പനകളെ ജീവിതത്തില്‍ പകര്തിയവരെ സ്വര്‍ഗത്തില്‍ പ്രവേഷിപ്പിക്കുവാനും ആണ് അവന്‍റെ ഉദ്ദേശമെന്നു അവന്‍ വ്യക്തമാക്കിയിട്ടുനുദ്.
        മനുഷ്യന്‍ ദൈവത്തെ സൃഷ്ടിക്കണം എന്ന് ദൈവം പറഞ്ഞിട്ടില്ലാത്തത് കൊണ്ട് അതു ചെയ്തു ആളുകളെ പറ്റിക്കുന്ന കള്ളന്മാര്‍ നരകത്തിലെ ശിക്ഷക്ക് വിധേയരാകും എന്നാണു വേദഗ്രന്തങ്ങള്‍ പറഞ്ഞിട്ടുള്ളത്..!.
        20 minutes ago ·
      • Pankajanabhan Kotakkat KOTHUKU PINNE PALU KUDIKKANO???? HA ,HA, HA,.....
        19 minutes ago · · 1 person
      • Jamal Thandantharayil Subhash J George ഒരു നായ അതിന്റെ യജമാനനെ അനുസരിക്കുന്നത് ചിന്താ ശേഷി ഇല്ലാഞ്ഞിട്ടാണോ...? മൃഗങ്ങള്‍ക്ക് ചിന്തിക്കാനുള്ള കഴിവുണ്ടെന്ന് ശാസ്ത്രം പറയുന്നു. അത് തെറ്റാണോ..?
        >>
        നായ തന്റെ യജമാനനെ അനുസരിക്കുന്നത് അതിനെ സഹാജബോധമാണ്.
        അതു മനുഷ്യന്റെ ചിന്താ ശേഷിയുമായി താരതമ്യം ചെയ്യാനാവില്ല. മനുഷ്യന് പ്രകൃതിയില്‍ ഇടപെടാവുന്ന രീതിയില്‍ തന്റെ ചിന്താ ശേഷി ഉപയോഗപ്പെടുത്താന്‍ സാധിക്കും. എന്നാല്‍ മൃഗങ്ങലാകട്ടെ, പ്രകൃതിയുടെ ഭാഗമായി നിലകൊല്ലാനെ അവയ്ക്ക് കഴിയൂ...!.
        15 minutes ago ·
      • Mohammed Anzil അപ്പോള്‍ ഈ ദൈവത്തിനെ മനുഷ്യന് ഇഷ്ടമുള്ള രൂപത്തില്‍ കാണാമോ ..?? പാമ്പും , ശിലയും ,പശുവും ഇതെല്ലം ദൈവത്തിന്റെ പ്രതിരൂപങ്ങള്‍ ano ??
        15 minutes ago ·
      • Kiran Prasad Jamal Thandantharayilദൈവം എന്തുകൊണ്ടാണ് ഞങ്ങളെ ദൈവത്തെ മനസ്സിലാക്കാത്തവരായി സൃഷ്ട്ടിച്ഛത്? എന്തേ ആ കഴിവ് ഞങ്ങള്‍ക്ക് ഇല്ലാതെ പോയി?
        14 minutes ago ·
      • Vinod Kattilapoovam പാല് കുടിച്ചവന്റെ ഒറ്റ അടിക്കെ ഉള്ളൂ, ചോര കുടിച്ച പാവം.. അത് കൊതുക് അറിയുന്നില്ല..
        13 minutes ago ·
      • Subhash J George അതായത് മൃഗങ്ങള്‍ക്ക് ചിന്താ ശക്തി ഇല്ല...അല്ലെ ജമാല്‍....? പ്രാര്തിക്കുമ്പോള്‍ അല്‍പ സ്വല്പം വിവരവും കൂടി തരാന്‍ പ്രാര്തിചെക്കൂ...
        12 minutes ago ·
      • Vinod Kattilapoovam Kiran Prasad ആര് പറഞ്ഞു മനസിലാവാത്തവര്‍ ആയി ആണ് സൃഷ്ടിച്ചതെന്ന്..
        ചെറുപ്പത്തിന്റെ ആവേശം മാത്രമാണ് നിരീശ്വരവാദം (സ്വാമി വിവേകാനന്ദന്‍)
        12 minutes ago ·
      • Subhash J George ആവേശം ഒരു പാപമല്ലല്ലോ....അപ്പൊ വിട്ടുകള
        9 minutes ago ·
      • Vinod Kattilapoovam ആവേശം തണുക്കാന്‍ അധികം സമയം വേണ്ട.
        ഈ സുഭാഷ് സ്വാമി തന്നെ, അസല്‍ സ്വാമി ആകാന്‍ പത്തു വര്ഷം കൂടി മതി.. ഇപ്പൊ തന്നെ പാതി അല്ലെ?
        7 minutes ago ·
      • Kiran Prasad എനിക്ക് ചെറുപ്പക്കാരനായി ഇരുന്നാല്‍ മതി. കലാനാഥന്‍ മാഷേകണ്ടില്ലേ ഇപ്പോഴും ചെറുപ്പമാ..
        7 minutes ago ·
      • Subhash J George നല്ലപാതി കാരണം ആണ് അണ്ണാ...
        7 minutes ago ·
      • Cool Bouy ‎//ലക്‌ഷ്യം അറിയാവുന്ന പൂജാരിയുടെ കര്‍മം കൊണ്ട്, ശിലയെ പോലും ഭഗവാന്‍ ആക്കി മാറ്റാന്‍ സാധിക്കും.// പല പൂജാരി മാരും കര്‍മ ഫലം കൊണ്ട് നാട് വിട്ട കഥയും
        5 minutes ago ·
      • Jamal Thandantharayil Subhash J George
        ഈ ലോകത്തില്‍ നമുക്കൊക്കെ കാണാന്‍ പറ്റുന്ന പട്ടിണിയും പരിവട്ടവും, കഷ്ടപ്പാടുകളും ചിലര്‍ അനുഭവിക്കുന്ന സുഖ സൌകര്യങ്ങളും എല്ലാം കാണുമ്പോള്‍ തന്നെ ഒരു സൃഷ്ടാവില്ലാ എന്ന് മനസിലാകും.
        >>
        അതെങ്ങനെ മനസ്സിലാകും കൂട്ടുകാരാ..? പട്ടിണിയും പരിവട്ടവും കഷ്ടപ്പാടുകളും മനുഷ്യര്‍ സ്വാര്‍ഥത കൊണ്ടും ക്രൂരത കൊണ്ടും ആര്ത്തികൊണ്ടും വരുത്തി വെക്കുന്നതാണ്. ലോകത്തെ വിഭവങ്ങളുടെ എന്പതു ശതമാനവും വികസിതരാജ്യങ്ങളിലെ ഇരുപതു ശതമാനം ആളുകള്‍ പിടിച്ചു വെക്കുന്നു. ബാക്കി ഇരു പത്തു ശതമാനം വിഭവം എന്പതു ശതമാനം ജനങ്ങളില്‍ അപക്വമായി വിതരണം ചെയ്യപ്പെടുമ്പോള്‍ തീര്‍ച്ചയായും ഇതൊക്കെ ഉണ്ടാകും. അതിനു ഉത്തരവാടികലായവരെയൊക്കെ അന്ത്യനാളില്‍ ദൈവം ശിക്ഷിക്കുകയും ചെയ്യും...

        ഒരു സൂചി പോലും തനിയെ രൂപപ്പെടുന്നില്ല. പക്ഷെ സൂചിയുണ്ടാക്കുന്നവന്‍ അതിനെ സൃഷ്ടിക്കുകയല്ല ചെയ്യുന്നത്.
        >>
        ഇത് താങ്കള്‍ പറഞ്ഞത് ശരിയാണ്. സ്രഷ്ടാവ് സൃഷ്ടിച്ചു വെച്ചിട്ടുള്ള വസ്തുക്കളില്‍ അവയുടെ സവിശേഷതല്‍ പഠിച്ചു മാറ്റങ്ങള്‍ വരുത്തി തങ്ങളുടെ ആവശ്യങ്ങള്‍ നേടുകയാണ്‌ മനുഷ്യന്‍ ചെയ്യുന്നത്..

        വേറെ ചില സാധനങ്ങളില്‍ ചിലര്‍ വരുത്തുന്ന മാറ്റം ആണ് അവസാനം അതിനെ സൂചിയായി മാട്ടുനത്.

        അത് പോലെ തന്നെ പ്രപഞ്ചവും. അതൊരിക്കലും സ്രിഷ്ടിക്കപ്പെട്ടിട്ടില്ല. അതിനു മാറ്റങ്ങള്‍ വരുന്നു. അനന്തതയില്‍ നിന്നും അനന്തയിലേക്ക് ബിഗ്‌ ബാങ്ങിന്റെയും, ബിഗ്‌ ക്രഞ്ചിന്റെയും ചാക്രികതയില്‍ കടന്നു പോകുന്നു.
        >>
        ഹഹ. ഒരു സാധനവും താനേ ഉണ്ടാകുന്നില്ല എന്ന് പറഞ്ഞിട്ട്, ഈ പ്രപഞ്ചം മുഴുവന്‍ താനേ ഉണ്ടായി എന്ന് പറയുന്നത് യുക്തി ആണെന്ന് താങ്കള്‍ വിശ്വസിക്കുന്നു.

        ബിഗ്‌ ബന്ഗിനും ബിഗ്‌ ക്രഞ്ചിനും ചാക്രികത ഉണ്ടെന്നുള്ളത് ഊഹം മാത്രമല്ലേ? എന്താണ് ചാക്രികത? അതു ആകസ്മികത പോലെ ആണോ? യുക്തി പോയി പോയി അന്തവിശ്വസികലെക്കാള്‍ അധ പതിച്ചു പോയല്ലോ കൂട്ടുകാരാ?..!!..
        3 minutes ago ·
      • Jamal Thandantharayil Vinod Kattilapoovam Jamal Thandantharayilഎന്താണ് മനുഷ്യ ജീവിതത്തിന്റെ ലക്‌ഷ്യം? അതു ആരാണ് നിശ്ചയിച്ചത്? എന്താണ് അതിന്റെ പ്രമാണം?..!

        വായുരനിലമമൃതമതേദം ഭസ്മാന്തം ശരീരം
        ഓം ക്രതോസ്മര കൃതംസ്മര കൃതോ സമര കൃതംസ്മര

        വായുവും അഗ്നിയും ജീവ ചെയ്ത്യന്യവും നിറഞ്ഞിരിക്കുന്ന ഈ ശരീരം അന്ത്യത്തില്‍ ഭസ്മം ആകുന്നു. അതിനു മുമ്പ് ചെയ്യാവുന്ന നല്ല കര്‍മങ്ങള്‍ ചെയ്യുക, അതാണ്‌ മനുഷ്യന്റെ ജീവിത ലക്‌ഷ്യം.
        >>
        മേലെ കൊടുത്ത ശ്ലോകം ആരു പറഞ്ഞതാണ്?
        എന്താണ് നന്മ? എന്താണ് തിന്മ? അതു ആരു നിശ്ചയിച്ചു? എന്താണ് പ്രമാണം? നല്ല കര്‍മങ്ങള്‍ ചെയ്തില്ലെങ്കില്‍ എന്തുണ്ടാകും? ചെയ്‌താല്‍ എന്ത് കിട്ടും?..?

No comments:

Post a Comment