Saturday, December 31, 2011

ശരിയായ മതം

  • OLDER POSTS
  • Jamal Thandantharayil created a doc.
    Sooryan Shekhar
    മറ്റുള്ളവന്റെ മതം മോശമാണെന്ന് അതില്‍ വിശ്വസിച്ചാല്‍ നരകത്തില്‍ പോകുമെന്നും പറഞ്ഞു നടക്കുന്നവര്‍ എങ്ങനെ മറ്റു മതത്തിനെ ഉള്കൊല്ലും? >> മതം എന്നാൽ മനുഷ്യജീവിതത്തിന്റെ ലക്ഷ്യപ്രാപ്തിക്കുള്ള ജീവിതമാർഗദർശനമായാണ് ഇസ്ലാം കാണുന്നത്. അത് അവതരിപ്പിച്ചത് സ്രഷ്ടാവ് ആയതു കൊണ്ട് അത് ഒന്നേയുള്ളൂ. മറ്റുള്ളതെല്ലാം മനുഷ്യകരങ്ങളുടെ പ്രവർത്തനം മൂലം മനുഷ്യർ അതിൽ നിന്ന് വഴിതെറ്റിപ്പോയതോ അല്ലെങ്കിൽ മനുഷ്യനിർമ്മിതമോ ആണ്. എന്നാൽ എല്ലാവരും ഇത് ദൈവത്തിൽ നിന്നുള്ളതാണെന്ന് വാദിക്കുന്നു. അതിൽ ഒരു കൂട്ടർ മാത്രമായിരിക്കും ശരി..! കാരണം ഒരാളാണ് സ്രഷ്ടാവ് എന്നതിനാൽ.. എന്ത് കൊണ്ട് ഒരാൾ ? അത് നമുക്ക് വേറെ ചർച ചെയ്യാവുന്നതാണ്..!


    ക്രിസ്തു പ്രവാചകന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പോകും എന്നും പറയുന്നു...അതെങ്ങനെ ശരിയാകും? >> ക്രിസ്തു പ്രവാചകൻ ആണെന്ന് വിശ്വസിക്കുന്നവർ നരകത്തിൽ പോകും എന്ന് മുസ്ലിംകൾ പറയില്ല. ക്രിസ്തു പ്രവാചകൻ ആണെന്ന് വിശ്വസിക്കുന്നവർ അല്ലാഹു ആണ് സ്രഷ്ടാവ് ആണെന്ന് അംഗീകരിക്കുന്നവരായിരിക്കും. മുഹമ്മദ് നബി(സ) ആണ് അന്ത്യപ്രവാചകൻ എന്ന് സുവിശേഷവാർത്ത അറിയിക്കപ്പെട്ടവരായിരിക്കും. അവർ മുഹമ്മദ് നബിയിലും വിശ്വസിക്കും. ഒരു ദൂതനിൽ അഥവാ പ്രവാചകനിൽ വിശ്വസിക്കുക എന്നു വെചാൽ ദൈവത്തിൽ നിന്ന് ആ ദൂതൻ വഴി നൽകപ്പെട്ട മാർഗദർശനം സ്വീകരിക്കാൻ താൻ ബാധ്യതപ്പെട്ടവനാണ് എന്നു കൂടി വിശ്വസിക്കലാണ്. ദൈവം എന്തൊക്കെ വിധിവിലക്കുകളാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പഠിച്ച് അതുപ്രകാരം ജീവിചാലെ മോക്ഷം ലഭിക്കൂ എന്നും അല്ലെങ്കിൽ താൻ നരകാവകാശിയാണെന്നും അംഗീകരിക്കലാണ്.!


    ഇത്ര അധികം പ്രവാചകന്മാരെ ഭൂമില്‍ വിടേണ്ട ആവശ്യം ഉണ്ടോ അല്ലാഹുവിനു...നിര്‍മാണം നടത്തുമ്പോള്‍ എല്ലാവരെയും നല്ലവന്മാരാക്കി ഉണ്ടാകിയാല്‍ പോരെ? >> ഗതാഗത ഭാഷാ വാർത്താവിനിമയ സാധ്യതകൾ ഇത്ര ഇല്ലാത്ത കാലങ്ങളിൽ ഓരോ സമൂഹത്തിലേക്കും ഓരോ പ്രവാചകന്മാരെ നിയോഗിച്ചിരുന്നു. അവർ അവർക്കുള്ള മാത്യകയും ആയിരുന്നു. തങ്ങളിൽ നിന്നു തന്നെയുള്ള ഒരു മനുഷ്യനെയാണ് ദൈവം മാത്യകയായി നിശ്ചയിച്ചിട്ടുള്ളത് എന്നതിനാൽ തങ്ങൾക്ക് കഴിയാത്തതാണ് തങ്ങളോട് കല്പിച്ചിട്ടുള്ളതെന്ന് ആർക്കും കരുതേണ്ടതില്ല..! നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം നന്മ ചെയ്യാനും തിന്മ വർജ്ജിക്കാനുമുള്ള വിധിവിലക്കുകൾ നൽകുകയും ചെയ്തുകൊണ്ട് ജീവിതം ഒരു പരീക്ഷണമായാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. എല്ലാവരെയും നല്ലവന്മാരാക്കി ഒരു വിഭാഗത്തെ അല്ലാഹു നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്. അവരാണ് മലക്കുകൾ. അവർക്ക് നന്മ മാത്രമേ ചെയ്യാൻ സാധിക്കൂ. അവരോട് കല്പിക്കപ്പെട്ടതു മാത്രം. എന്നാൽ അവർക്ക് പരീക്ഷണമില്ല. മ്യഗങ്ങൾക്ക് അവയുടെ സഹജബോധം അനുസരിച് തോന്നുന്നതെല്ലാം ചെയ്യാം. എന്നാൽ പ്രക്യതിയിൽ ഇടപെടാനുള്ള ബുദ്ധിയോ നന്മതിന്മകൾ ചെയ്യാനുള്ള കഴിവോ അവക്കു നൽകപ്പെട്ടിട്ടില്ല.  അങ്ങിനെ മനുഷ്യനാണ് പരീക്ഷണം നൽകപ്പെട്ടിട്ടുള്ളത്.
    [67:2]
    നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.


    ലോകത്തുള്ള സകല ആളുകളെയും അല്ലഹു മുസ്ലിം ആക്കതതെന്തു? >> നേരത്തെ വിശദീകരിച്ചു. പരീക്ഷണമായാണ് ജീവിതം എന്ന്. താങ്കളുടെ ചോദ്യം അല്ലാഹു തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.. [16:9]
    അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.


    മതം എന്നത് വിശ്വാസം ആണ് സംസ്കാരം ആണ് എന്റെ സംസ്കാരത്തെ മൂഷം എന്ന് മറ്റുള്ളവന്‍ പറയുകയും ഞാന്‍ അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്‌താല്‍ ഞാന്‍ എന്റെ പൂര്‍വികരെ അപമാനിക്കുന്നതിനു തുല്യം ആണ്..അതിനെതിരെ ആണ് പ്രതികരിക്കുന്നത്...ഇങ്ങോട ബഹുമാനം കാണിച്ചാല്‍ തിരിച്ചങ്ങോട്ടും ബഹുമാനിക്കും...ഇപ്പോള്‍ തന്നെ നോക്ക് എത്ര വികൃതം ആയാണ് ശ്ലോകങ്ങളെ വ്യഖ്യാനിചിരിക്കുന്നത്?അറിവുള്ള ഒരു സംസ്കൃത അധ്യാപകനെ ഇവര്‍ ഇതൊന്നു കാണിച്ചു കൊടുത്തു അര്‍ഥം മനസ്സിലാക്കണ്ടേ?ഇങ്ങനെ മറ്റുള്ളവന്റെ മേല്‍ കുതിര കേറാന്‍ വന്നാല്‍ മുഹമ്മദ്‌ നബി മമ്മത് ആകും അപ്പോള്‍ എന്റെ പ്രവാചകനെ മോശമായി പറഞ്ഞു എന്ന് പറഞ്ഞു നിലവിളിചിറ്റ്‌ കാര്യം ഇല്ല...
    19 minutes ago · Like · 2

    >>

    മറ്റു മതങ്ങളെ പരിഹസിക്കുന്നത് ഇസ്ലാമികമല്ല. എന്നാൽ എല്ലാം ശരി എന്നത് ശരിയായ വാദവുമല്ല.

    എല്ലാം ശരി ആണെങ്കിൽ എന്തടിസ്ഥാനത്തിലാണ് നന്മ തിന്മകൾ തീരുമാനിക്കുക.ഒരാൾക്ക് നന്മയായ കാര്യം മറ്റൊരാൾക്ക് തിന്മയായിരിക്കും. എന്തിനാണ് നന്മ ചെയ്യുന്നത്?

    നന്മ തിന്മകൾ തീരുമാനിക്കേണ്ടത് ദൈവമാണ്. കാരണം അവനാണ് നമ്മെ സ്യഷ്ടിച്ചത്. അവനാണ് നമുക്ക് മരണം നിശ്ചയിചത്. അവനിലേക്കാണ് നാം മടങ്ങിപോകുന്നത്. അവനാണ് നമ്മെ വിചാരണ ചെയ്യുന്നത്. അവന്റെ വിധിവിലക്കുകൾക്കനുസരിച് ജീവിചവർക്കാണ് അവൻ സ്വർഗം നൽകുന്നത്. അല്ലാത്തവരെയാണ് അവൻ നരകശിക്ഷക്ക് വിധേയമാക്കുന്നത്.
    ആരെങ്കിലും തോന്നിയ പോലെ ജീവിചിട്ട് മരിചു ചെന്നാൽ അവരെ സ്വർഗത്തിലാക്കാമെന്ന് അവൻ ഏറ്റിട്ടില്ല. അതിനാൽ അതിന് അവനു ബാധ്യതയില്ല. ബുദ്ധിയുള്ളവർ ചെയ്യേണ്ടത് ദൈവത്തിന്റെ വിധി വിലക്കുകൾ തന്നെയാണോ ഞാൻ വിശ്വസിക്കുന്നതും കൊണ്ടു നടക്കുന്നതും എന്ന് ഉറപ്പ് വരുത്തുകയാണ്..!
    [3:185]
    ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
    · · · December 24, 2011 at 7:45pm

    • 4 people like this.
      • Navaneeth Pk NO ONE IS PERFECT....NO CULTURE IS PERFECT....NO RELIGION IS PERFECT....EVEN HINDUISM..SPIRITUAL HAPPINESS CAN ACHIEVED BY MANY WAYS....IF SOME WAYS IS NOT SUCCESFUL FOR OTHERS SOME OTHER WAY MAY BE SUCCESFUL FOR HIM....IN THIS WAY I CANT SAY MINE IS BEST AND HIS IS WRONG.....SO EVER ONE IS EQUAL.......
        Thursday at 7:56pm · · 1
      • Jamal Thandantharayil സ്വാഭിപ്രായങ്ങൾക്ക് ദൈവികമതത്തിൽ ഒരു വിലയും ഇല്ല. ദൈവത്തിന്റെ അഭിപ്രായങ്ങൾക്കാണ് വില. കാരണം അവനാണ് മോക്ഷം തരേണ്ടത്. നിങ്ങൾ പറഞ്ഞത് പോലെ ദൈവം ഇഷ്ടമുള്ള മതത്തിൽ വിശ്വസിചോ നിങ്ങൾക്ക് സ്വർഗം തരാം എന്നു ദൈവം പറഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ പിന്നെ നിങ്ങളൂടെ വാക്ക് കേട്ട് ആരെങ്കിലും ജീവിചാൽ അവൻ നരകാവകാശിയാകും എന്നതല്ലേ സത്യം..! അതുകൊണ്ട് യഥാർത്ഥ ദൈവിക മാർഗദർശനം ഏതെന്ന് പരിശോധിക്കുക. എന്നിട്ട് അത് അനുസരിച് ജീവിതത്തെ ചിട്ടപ്പെടുത്തുക എന്നതു മാത്രമാണ് രക്ഷാമാർഗം...!
        Friday at 8:36am ·
      • Navaneeth Pk എന്നെ മാത്രം ആരധികണം എന്ന് പറയുന്ന അല്പനായ ആ ദൈവത്തില്‍ ഞാന്‍ വിശ്വസികുനില്ല.....ആത്മീയത ഓരോ വ്യക്തിഉടെ യും മാനസിക ഉല്ലാസത്തിന് ആണ്.....
        Friday at 8:45am ·
      • Jamal Thandantharayil അത്മീയത എന്നാൽ ആത്മാവുമായി ബന്ധപ്പെട്ടതാണ്. ഈ ഭൌതിക ശരീരത്തിനപ്പുറം ആത്മാവുണ്ടെന്നും, മരണത്തോടെ ആത്മാവിനെ ശരീരത്തിൽ നിന്ന് പിടിച്ചെടുക്കപ്പെടുമെന്നും പിന്നീട് ആത്മാക്കൾ ശരീരത്തോടൊപ്പം തന്നെ അന്ത്യനാളിൽ കർമ്മങ്ങളൂടെ വിചാരണക്ക് ഹാജരാക്കപ്പെടുമെന്നും അന്ന് സത്യവിശ്വാസികൾക്ക് സുഖാനുഭൂതികളൂടെ സ്വർഗം പ്രതിഫലം നൽകപ്പെടുമെന്നും സത്യനിഷേധികൾക്ക് ഭയാനകശിക്ഷകളുടെ നരകം പ്രതിഫലമായി നൽകപ്പെടുമെന്നതുമാണ് ആത്മീയ വിശ്വാസത്തിന്റെ അടിസ്ഥാനം. എന്നാൽ ഭൌതിക വാദികൾ അത്തരം ഒരു ആത്മാവിനെ നിഷേധിക്കുകയും പരിണാമത്തിലൂടെ കോശങ്ങൾ പരിണമിച്ച് മനുഷ്യനായി മാറിയതാണെന്ന് സിദ്ധാന്തിക്കുകയും ചെയ്യുന്നു. ഒരു സ്രഷ്ടാവിനെയും പുനർജന്മത്തെയും അവർ നിഷേധിക്കുന്നു..!
        Yesterday at 9:36am ·
      • Jamal Thandantharayil മക്കളെ വളർത്തുന്ന ഒരു പിതാവ് അവർ തന്നെ മാത്രം പിതാവ് എന്ന് വിളിക്കണം എന്ന് പറഞ്ഞാൽ അത് അല്പത്വമാണെന്ന് തോന്നുകയും നാട്ടുകാരെ മുഴുവൻ പിതാവേ എന്നു കണക്കാക്കിയാലെ മാന്യതയാവൂ എന്നൊരാൾ കരുതിയാൽ അയാളെ അയാളുടെ പാട്ടിനു വിടുക എന്നതാണ് അഭികാമ്യം..! എന്നു കരുതുന്നു..
        23 hours ago ·
      • Jamal Thandantharayil ഒരു സ്ത്രീയെ വിവാഹശേഷം സംരക്ഷിക്കുന്ന പുരുഷൻ അവൾ തനിക്കു മാത്രം കിടക്കയൊരുക്കണം എന്നു വാദിച്ചാൽ അത് അല്പത്വമാണെന്ന് കരുതുകയും നാട്ടുകാരായ മറ്റു പുരുഷൻ മാർക്കു കൂടി അവൾ കിടക്കയൊരുക്കട്ടെ എന്നു വാദിക്കുകയും ചെയ്യുന്ന ‘യുക്തി’ പലരിലും ഏറിവരുന്നു. മതത്തിൽ നിന്ന് അകലുന്തോറും ഇത്തരം പൈശാചികസ്വാധീനം അധികരിക്കും...!
        23 hours ago ·
      • Jamal Thandantharayil എന്നാൽ ദൈവം തന്നെ മാത്രം ആരാധിക്കണം എന്നു പറഞ്ഞാൽ അതു അനുസരിക്കുന്നവരെ അവൻ അവന്റെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതും അതു നിഷേധിക്കുന്നവരെ ശിക്ഷിക്കുന്നതും അവന്റെ തീരുമാനമാണ്. അതു അവന്റെ യുക്തിയുടെയും ശക്തിയുടെയും പ്രതാപത്തിന്റെ യും അടിസ്ഥാനത്തിൽ അവൻ നടപ്പിലാക്കുകയാണെങ്കിൽ വെറും ഒരു സ്യഷ്ടിയായ മനുഷ്യനു എന്ത് ചെയ്യാൻ സാധിക്കും.? നമ്മുടെ സ്യഷ്ടിപ്പിലോ നമ്മുടെ മരണത്തിലോ നമുക്ക് റോൾ ഇല്ലെന്നിരിക്കെ, നാം പോലും അറിയാതെയാണ് നാം ജനിചത് എന്നിരിക്കെ കോടാനുകോടി മനുഷ്യജീവികളിൽ ഒന്നുമാത്രമായ നാം അഹങ്കരിച്ചാൽ ദൈവത്തിനെന്തു നഷ്ടം..? നഷ്ടം നമുക്കു മാത്രമായിരിക്കും....!
        23 hours ago ·
      • Navaneeth Pk daivam engane paranju.....evide parannju.....ha ha.....
        21 hours ago ·
      • Navaneeth Pk daivathinu nammude suga dukathe niyanthrikan sadikumo....
        21 hours ago ·
      • Jamal Thandantharayil Navaneeth Pk daivam engane paranju.....evide parannju.....ha ha.....
        6 hours ago · Like >> [4:1]
        മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്‍റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക.) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
        15 hours ago ·
      • Jamal Thandantharayil ‎[2:21]
        ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌.
        15 hours ago ·
      • Jamal Thandantharayil ‎[67:2]
        നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
        15 hours ago ·
      • Jamal Thandantharayil ‎[3:185]
        ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
        15 hours ago ·

1 comment:

  1. Harrah's Cherokee Casino & Hotel - MapYRO
    Find your herzamanindir.com/ way around the casino, find where everything is https://septcasino.com/review/merit-casino/ located 바카라 사이트 with the 출장마사지 most up-to-date information about aprcasino Harrah's Cherokee Casino & Hotel in Cherokee, NC.

    ReplyDelete