Tuesday, February 1, 2011

സൃഷ്ടിപൂജ നിരര്‍ഥകമാണ്

സൃഷ്ടിപൂജ നിരര്‍ഥകമാണ്
പത്രാധിപര്‍
എഡിറ്റോറിയല്‍
സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹനെന്ന് മറയൊന്നുമില്ലാതെ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. സൃഷ്ടിപൂജ നിരര്‍ഥകവും മഹാപാപവുമാണെന്ന വസ്തുത ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. "എന്നാല്‍ യഥാര്‍ഥ രാജാവായ അല്ലാഹു ഉന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. മഹത്തായ സിംഹാസനത്തിന്റെ നാഥനത്രെ അവന്‍. വല്ലവനും അല്ലാഹുവോടൊപ്പം മറ്റ് വല്ല ദൈവത്തെയും വിളിച്ച് പ്രാര്‍ഥിക്കുന്ന പക്ഷം-അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ-അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.'' (23:116,117)
"അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ വാസസ്ഥലവും ആകാശത്തെ മേല്‍പുരയും ആക്കിയവന്‍. അവന്‍ നിങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവന്‍ നിങ്ങളുടെ രൂപങ്ങള്‍ മികച്ചതാക്കി. വിശിഷ്ടവസ്തുക്കളില്‍ നിന്ന് അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തു. അവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അപ്പോള്‍ ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു. അവനാകുന്നു ജീവിച്ചിരിക്കുന്നവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ കീഴ്വണക്കം അവന് നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങള്‍ അവനോട് പ്രാര്‍ഥിക്കുക. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്ന് സ്തുതി.'' (40:64,65)
സൃഷ്ടിപൂജയൊഴികെയുള്ള പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുത്തേക്കാമെന്നും എന്നാല്‍ അവനില്‍ പങ്കുചേര്‍ക്കുന്നത് ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപമാണെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ച് പഠിപ്പിക്കുന്നു. "തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്.'' (4:48)
"തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന്‍ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു.'' (4:116)
അല്ലാഹുവല്ലാത്തവരെ ആരാധിച്ചവര്‍ മരണാന്തരജീവിതത്തില്‍ ശക്തമായി ശിക്ഷിക്കപ്പെടുമെന്ന വസ്തുത ഖുര്‍ആന്‍ മനുഷ്യരെ തെര്യപ്പെടുത്തുന്നുണ്ട്. അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക് സഹായികളായി ആരും തന്നെയില്ല. എന്നാണ്.'' (5:72)
"നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരംനല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.'' (40:60)
"തീര്‍ച്ചയായും നമ്മുടെ തെളിവുകള്‍ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികള്‍ വെന്തുപോകുമ്പോഴെല്ലാം അവര്‍ക്ക് നാം വേറെ തൊലികള്‍ മാറ്റികൊടുക്കുന്നതാണ്. അവര്‍ ശിക്ഷ ആസ്വദിച്ചു കൊണ്ടിരിക്കാന്‍ വേണ്ടിയാണത്. തീര്‍ച്ചയായും അല്ലാഹു പ്രതാപവാനും യുക്തിമാനുമാകുന്നു.'' (4:56)
സൃഷ്ടിപൂജകര്‍ക്ക് ലഭിക്കുവാനുള്ളത് നിത്യനരകമാണെന്നിരിക്കെ അതിനെകുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും സൃഷ്ടിപൂജയുടെ നിരര്‍ഥകതയില്‍ നിന്ന് അവരെ കരകയറ്റി യഥാര്‍ഥ ദൈവത്തെ ആരാധിക്കുവാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. ഈ ബാധ്യത നിര്‍വഹിച്ചവരാണ് പ്രവാചകന്‍മാര്‍. പ്രസ്തുത ബാധ്യത നിര്‍വഹിക്കുമ്പോള്‍ സൃഷ്ടിപൂജയുടെ നിരര്‍ഥകതയെക്കുറിച്ച് പ്രബോധിതരെ ബോധ്യപ്പെടുത്തേണ്ടിവരും. പ്രവാചകന്മാരെല്ലാം നിര്‍വഹിച്ച ദൌത്യമാണത്. ഇബ്രാഹീം നബി ൌ നിര്‍വഹിച്ച ദൌത്യത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ വിഗ്രഹാരാധനയുടെയും നക്ഷത്രപൂജയുടെയുമെല്ലാം നിരര്‍ഥകത ബോധ്യപ്പെടുത്താന്‍ അവിശ്വാസികള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് വ്യത്യസ്തങ്ങളായ തന്ത്രങ്ങള്‍ പ്രയോഗിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. പ്രബോധിതരെ പ്രകോപിപ്പിക്കുകയോ അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തയോ ആയിരുന്നില്ല അവര്‍ ചെയ്തത്; പ്രത്യുത അവരെ ചിന്തിപ്പിക്കുകയാണ്. എന്നാല്‍ സൃഷ്ടിപൂജയുടെ ഗുണഭോക്താക്കള്‍ അനുയായികളെ ഇളക്കിവിട്ടുകൊണ്ട് സത്യസന്ദേശത്തിന്റെ പ്രചാരണത്തെ തടസ്സപ്പെടുത്താനാണ് ശ്രമിച്ചത്. പ്രകോപനങ്ങളുണ്ടാക്കിയത് പ്രവാചകന്മാരായിരുന്നില്ല, പ്രത്യുത സൃഷ്ടിപൂജക്ക് നേതൃത്വം നല്‍കിയ പുരോഹിതന്മാരായിരുന്നു. സൃഷ്ടിപൂജയുടെ നിരര്‍ഥകതയെകുറിച്ച് ബോധ്യപ്പെടുത്തുമ്പോഴും അവരുടെ വികാരങ്ങള്‍ വ്രണപ്പെടാതിരിക്കുവാന്‍ പ്രവാചകന്മാര്‍ പരമാവധി പരിശ്രമിച്ചിരുന്നതായി കാണാന്‍ കഴിയും. ഏകദൈവമൊഴിച്ച് ആരാധിക്കപ്പെടുന്നവരെല്ലാം സൃഷ്ടികളും ഒരു ഈത്തപ്പഴക്കുരുവിന്റെ പാടയെപോലും സൃഷ്ടിക്കാന്‍ കഴിവില്ലാത്തവരും പ്രാര്‍ഥനകള്‍ കേള്‍ക്കാത്തവരും ഉത്തരം ചെയ്യാന്‍ നിവൃത്തിയില്ലാത്തവരുമെല്ലാം ആണെന്ന് ഖുര്‍ആന്‍ സമര്‍ഥിക്കുമ്പോഴും, ആരാധിക്കപ്പെടുന്നവരെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുകയോ ഭത്സിക്കുകയോ ചെയ്യുന്നില്ലെന്ന വസ്തുത ശ്രദ്ധേയമാണ്. അല്ലാഹുവല്ലാതെ ആരാധിക്കപ്പെടുന്നവരെ ഭത്സിക്കരുതെന്നും അത് തിരിച്ച് അല്ലാഹുവിനെയും ഭത്സിക്കുന്ന സ്ഥിതിയാണ് സൃഷ്ടിക്കുകയെന്നും ഖുര്‍ആന്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. പരസ്പരമുള്ള ഭത്സനം വഴി വൈകാരികമായ കലാപങ്ങളല്ലാതെ ബുദ്ധിപരമായ പരിവര്‍ത്തനങ്ങളുണ്ടാവുകയില്ലെന്നുറപ്പാണ്. അന്യദൈവങ്ങള്‍ ഭത്സിക്കപ്പെട്ടുകൂടായെന്ന ഖുര്‍ആനിക നിര്‍ദേശം ശ്രദ്ധിക്കുക. "അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്.'' (6:108)
ആള്‍ദൈവങ്ങളുടെ ആലയങ്ങളില്‍ വെച്ച് നടക്കുന്ന തോന്നിവാസങ്ങളും വിഗ്രഹാരാധനാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സൃഷ്ടിപൂജയുടെ നിരര്‍ഥകത ബോധ്യപ്പെടുത്തേണ്ടുന്ന ബാധ്യത വിശ്വാസികള്‍ക്കുണ്ട്. എന്നാല്‍ ഈ ബാധ്യതാനിര്‍വഹണം വൈകാരികമായ നിലവാരത്തിലേക്ക് ആപതിച്ച് മറ്റുള്ളവരുടെ ആരാധനാകഥാപാത്രങ്ങളെ അവഹേളിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന തലത്തിലേക്ക് പോകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആളുകളില്‍ വൈകാരികമായ മുറിവുകളുണ്ടാക്കുകയല്ല, വിചാരപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രബോധകരുടെ ദൌത്യമെന്നത് വിസ്മരിക്കപ്പെട്ടുകൂടാ. അല്ലാഹു അനുഗ്രഹിക്കട്ടെ. (ആമീന്‍)

മകരജ്യോതി മറ നീക്കുമ്പോള്‍

മകരജ്യോതി മറ നീക്കുമ്പോള്‍ ...
പി.വി.എ പ്രിംറോസ്
കവര്‍സ്റ്റോറി
ശബരിമല ഐതിഹ്യവുമായി ബന്ധപ്പെട്ട മകരജ്യോതി ദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ മരിക്കുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആരാധനാസമയത്തെ കേവലം അശ്രദ്ധയില്‍ നിന്ന് പരിണമിച്ചുണ്ടായ ദുരന്തം എന്നതിനപ്പുറം വിശ്വാസചൂഷണത്തിന്റെയും കപട ആത്മീയതയുടെയും അനിവാര്യമായ പരിണിതഫലമാണിതെന്ന തലത്തിലേക്ക് വരെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കടന്നുചെന്നിരിക്കുകയാണ്. അന്ധവിശ്വാസങ്ങള്‍ക്ക് അരുനിന്നുവെന്നതിനാല്‍ ഭരിക്കുന്ന ഗവണ്‍മെന്റാണ് ഇതിലെ മുഖ്യപ്രതി എന്ന് രാഷ്ട്രീയക്കാരും, ക്ഷേത്രപരിസരത്തെ സര്‍ക്കാര്‍ ഒരുക്കിയ പരിമിത സൌകര്യങ്ങളാണ് ദുരന്തകാരണമെന്ന ദേവസ്വം ബോര്‍ഡിന്റെ വിശദീകരണവും, അധികാരികള്‍ക്ക് നല്‍കിയ ഹരജിയോടുള്ള നിരുത്തരവാദപരമായ സമീപനമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന യുക്തിവാദീ നിലപാടും, അശാസ്ത്രീയമായ കാഴ്ചപ്പാടുകളുടെ ബാക്കിപത്രമാണിതിന് കാരണമെന്ന സാംസ്കാരിക പ്രമുഖരുടെ വിലയിരുത്തലുമെല്ലാം മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ചര്‍ച്ചചെയ്തത്. എന്നാല്‍, അതിനേക്കാളേറെ പുതിയ സംഭവം ശ്രദ്ധേയമായത് മകരവിളക്ക് അമാനുഷികമാണെന്ന് തങ്ങള്‍ പറയുന്നില്ലെന്ന ദേവസ്വം ബോര്‍ഡ് അഡ്വക്കറ്റിന്റെ കോടതിമൊഴിയും ഇത്രയും കാലം ദീപം തെളിയിച്ചത് വനമേട്ടിലെ ആദിവാസികളാണെന്ന തന്ത്രി കടുംബത്തിന്റെ കുറ്റസമ്മതവുമാണ്. അതേസമയം മര്‍മപ്രധാനവും തുടര്‍ന്നും നിലനിന്നേക്കാവുന്നതുമായ ഒരു വിശ്വാസചൂഷണത്തിന്റെ വൃത്താന്തം പുറത്തുകൊണ്ടുവരുന്നതില്‍ മലയാള മാധ്യമങ്ങള്‍ വേണ്ടത്ര ഔത്സുക്യം പ്രകടിപ്പിച്ചതായി കണ്ടില്ല. പ്രസ്തുത വിഷയത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
ശബരിമലധര്‍മക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മകരം ഒന്നിന് ദീപാരാധനാസമയത്തോടെ ദര്‍ശിക്കുന്ന (അത്ഭുത)പ്രകാശമാണ് മകരജ്യോതിസ്സ്. 'മനുഷ്യജീവിതത്തിന് സായൂജ്യവും പരമാനന്ദവും ലഭിക്കുന്നത് ഈ ജ്യോതിസ്സിന്റെ ദര്‍ശനത്തില്‍ നിന്നാണ് എന്നും, അഭൌമവും പരമാനന്ദ സന്ദായകവുമായ ഈ അത്ഭുതപ്രതിഭാസം ശബരിമല വാണരളുന്ന ഹരിഹരസുതന്റെ അപരിമേയമായ ശക്തിയുടെ ആത്യന്തികമായ വിളയാട്ടമാണ്എന്നും, ലക്ഷക്കണക്കിലുള്ള തീര്‍ഥാടകരുടെ ശരണംവിളികള്‍ സ്വര്‍ഗത്തിലിരിക്കുന്ന ദേവതകളുടെ കര്‍ണപുടങ്ങളില്‍ പതിക്കുമ്പോള്‍ ഭൂമിയിലെ ഈ മഹാദേവന്റെ ദര്‍ശനത്തിനു സമയമായി എന്ന് മനസ്സിലാക്കി ദേവ-കിന്നര-യക്ഷ-ഗന്ധര്‍വാദികള്‍ വരുന്നത് മൂലം ആകാശത്തിന്റെ നിറം മാറുകയും അവരുടെ സാന്നിധ്യത്തിന്റേയും ആരാധനയുടേയും അടയാളമായി കര്‍പ്പൂര ദീപാജ്ഞലി അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുകയും ആ ദേവന്മാര്‍ അയ്യപ്പഭഗവാനെ പൂജിക്കുന്നതിനായി വിളക്ക് കത്തിക്കുന്നു എന്നും, അതാണ് മകരജ്യോതി' എന്നുമാണ് ഒരു ശരാശരി അയ്യപ്പഭക്തന്റെ മകരജ്യോതിയോടുള്ള സമീപനം. ഇക്കാര്യത്തെ ശരിവെച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് NDTVയോട് പറഞ്ഞത് ടി.വി മനോജ് എന്ന ബ്ളോഗര്‍ 2011 ജനുവരി 18ന് പോസ്റ് ചെയ്ത Sabarimala-The Recurring Tragedy Caused by State-sponsored Superstition എന്ന ലേഖനത്തില്‍ എടുത്തുകൊടുത്തിട്ടുണ്ട്. പൊന്നമ്പലമേട്ടില്‍ ദീപം തനിയെ തെളിയുന്നതാണെന്നും, ദേവന്മാരാണ് ഈ ദീപക്കാഴ്ച നടത്തുന്നത് എന്നും നിരവധി പുസ്തകങ്ങളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ബന്ധപ്പെട്ടവര്‍ തന്നെ പ്രചരിപ്പിച്ചിട്ടുമുണ്ട്. വി. ബാലകൃഷ്ണനും ഡോ: ആര്‍ ലീലാവതിയും കൂടിയെഴുതിയ ഹൈന്ദവവിജ്ഞാനകോശത്തിന്റെ 932ാം പേജിലും ഇതേകാര്യം പറയുന്നുണ്ട്. എന്നാല്‍ മകജ്യോതിയും മകരവിളക്കും രണ്ടാണെന്നും അതിന്റെ പദസംജ്ഞയിലുള്ള പാരായണഭേദം അവയുടെ വ്യത്യസ്തതയെ കുറിക്കുന്നതാണെന്നുമുള്ള പുതിയ വ്യാഖ്യാനങ്ങള്‍ ഉത്തരവാദപ്പെട്ടവരുടെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടുണ്ട്. അക്കാര്യത്തിന്റെ നിജസ്ഥിതി സന്ദര്‍ഭോചിതം സൂചിപ്പിക്കാം.
മകരമാസത്തിലെ ആദ്യദിനത്തില്‍ പന്തളത്തുനിന്ന് ഭക്തരുടെ അകമ്പടിയോടെ തിരുവാഭരണവുമായി പുറപ്പെടുന്ന ക്ഷേത്രാധികൃതര്‍ സന്നിധാനത്തെത്തി പ്രത്യേക പൂജാവിധികളോടെ അയ്യപ്പന് മാലചാര്‍ത്തി നട തുറക്കുന്നതോടെയാണ് മകരവെളിച്ചം ദര്‍ശിക്കുന്നത്. അധികാരികളുടെ വിശദീകരണങ്ങളില്‍ നിന്ന് വിഭിന്നമായി പമ്പയില്‍ നിന്ന് മാത്രമല്ല ശരണവീഥികളിലെ വലിയാനവട്ടം, ചെറിയാനവട്ടം, മരക്കൂട്ടം, ഹില്‍ടോപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വ്യക്തമായി ഈ ജ്യോതിസ്സ് ദര്‍ശിക്കാനാവും. വര്‍ഷങ്ങളായി അനേകലക്ഷം ജനങ്ങളെ ആകര്‍ഷിക്കുന്ന ഈ 'ദിവ്യജ്യോതിസ്സ'ടക്കമുള്ള ശബരിമല ക്ഷേത്രാചാരങ്ങള്‍ക്ക് മുഴുവന്‍ നിമിത്തമായ ഐതിഹ്യം കഴിഞ്ഞ ലക്കത്തില്‍ വിശദമായി സൂചിപ്പിച്ചിരുന്നു.
അയ്യപ്പന്‍ പന്തളം കൊട്ടാരത്തുനിന്ന് മലയാളനാട്ടിലേക്ക് പുറപ്പെടുന്ന വഴി പരശുരാമനെ കണ്ടുമുട്ടുകയും പ്രസ്തുത സ്ഥലത്ത് പരശുരാമന്‍ ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തുവെന്നും, അക്കാര്യം പന്തളം രാജാവിനെ അയ്യപ്പന്‍ സ്വപ്നത്തില്‍ അറിയിക്കുകയും രാജാവും പരിവാരങ്ങളും വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് ക്ഷേത്രം പണികഴിപ്പിക്കുകയും താഴമണ്‍ പോറ്റിയെ കൊണ്ട് കലശം നടത്തിപ്പിച്ച് എല്ലാ വര്‍ഷവും മകരസംക്രാന്തിദിനത്തില്‍ വാര്‍ഷികം നടത്താന്‍ ഉത്തരവിടുകയും ചെയ്തുവെന്നുമാണ് ശബരിമല ആഘോഷത്തിന്റെ തുടക്കത്തെകുറിച്ചുള്ള സംക്ഷിപ്ത ഐതിഹ്യം. അയ്യപ്പാവതാരത്തെയും വാവരുസ്വാമി ജനനത്തെയും ശബരിമല ചരിത്രത്തെയുംപോലെ ഒരുപാട് അവാന്തര ഐതിഹ്യങ്ങള്‍ മകരജ്യോതിയുമായി ബന്ധപ്പെട്ടും ഉണ്ട്. എന്തൊക്കെയായാലും ചിരപുരാതന കാലം തൊട്ടേ ഹൈന്ദവ ഭക്തരെ വിശ്വാസപരമായും വികാരപരമായും ഏറെ ഉദ്ദീപവിപ്പിച്ചിട്ടുണ്ട്, വര്‍ഷംതോറും നടക്കാറുള്ള ഈ 'ദര്‍ശന സൌഭാഗ്യം' എന്നതിന് സംശയമില്ല. ആഗോളതലത്തില്‍ തന്നെ പ്രിന്റഡ് മീഡിയയും വിഷ്വല്‍ മീഡിയയും ഇതിന് നല്‍കിവരുന്ന അമിത പ്രാധാന്യം ഇക്കാര്യമാണ് വെളിപ്പെടുത്തിത്തരുന്നത്. ദൃശ്യമാധ്യമങ്ങളുടെ വരവിനുമുമ്പ് മകരവിളക്ക് ദര്‍ശനത്തിന്റെ തല്‍സമയവിവരണം റേഡിയോനിലയങ്ങള്‍ ഒരു വാര്‍ഷികോപഹാരമെന്ന നിലയില്‍ ശ്രോതാക്കളെ കേള്‍പിച്ചിരുന്നതായി ഓര്‍ക്കുന്നു. ടെലിവിഷന്റെ ആഗമനത്തോടെ ഇത് 'നല്ലൊരു കാഴ്ചവിരുന്നു'കൂടിയായി മാറി. മണ്ഡലകാലവ്രതവും ഇരുമുടിക്കെട്ടുമില്ലാതെ മകരദര്‍ശനം സാധ്യമായത് വിശ്വാസികള്‍ക്ക് ആശ്വാസത്തിനു വക നല്‍കുന്നതായിരുന്നു; ശേഷമുള്ള കാലങ്ങളില്‍. എന്നാല്‍ തങ്ങള്‍ ഇതുവരെ കണ്ടതെല്ലാം മായക്കാഴ്ചകളായിരുന്നുവെന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാറും ഇലക്ട്രിസിറ്റി ബോര്‍ഡും ചേര്‍ന്ന് തയ്യാറാക്കിയ അതിസുന്ദരമായൊരു തിരക്കഥയുടെ വിഡ്ഢികളായ കാണികള്‍ മാത്രമാണ് തങ്ങളെന്നും തിരിച്ചറിഞ്ഞിരിക്കുകയാണ്-ഉത്തരവാദപ്പെട്ടവരുടെ കുറ്റസമ്മതത്തിലൂടെ-പാവം ഭക്തരിപ്പോള്‍!
സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരുടെ നിരന്തരഫലമായി, പൊന്നമ്പലമേട്ടില്‍ ദര്‍ശിക്കുന്ന മകരവിളക്ക് അത്ഭുതജ്യോതിയല്ലെന്നും അത് അവിടുത്തെ ആദിവാസികള്‍ കത്തിക്കുന്ന വിളക്കാണെന്നും-ദുരന്തപശ്ചാത്തലത്തില്‍-തുറന്നുസമ്മതിച്ചിരിക്കുകയാണ് ശബരിമലകാര്‍മികരിപ്പോള്‍. അതേസമയം പ്രസ്തുത നടപടിക്രമങ്ങള്‍ തുടരുമെന്നും വരുംവര്‍ഷങ്ങളിലും ആചാരം വിപുലമായി ആഘോഷിക്കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. കോടതി വിശദീകരണമാരാഞ്ഞതിന് ദേവസ്വം ബോര്‍ഡ് അഡ്വക്കറ്റ് നല്‍കിയ മറുപടിയിലും ഇക്കാര്യം ആവര്‍ത്തിച്ചിട്ടുണ്ട്.
ഇഷ്ടമുള്ളത് വിശ്വസിക്കാനും വിശ്വസിച്ചതിനനുസരിച്ച് കര്‍മാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്; തങ്ങളുടെ വിശ്വാസാചാര രംഗങ്ങളില്‍ അത്ഭുതങ്ങള്‍ ദര്‍ശിക്കുന്നതും കുറ്റമൊന്നുമല്ല. അത്ഭുതങ്ങള്‍ എന്നത് ഏതൊരു മതവിശ്വാസിയും നിഷേധിക്കുമെന്ന് തോന്നുന്നില്ല. പ്രപഞ്ചത്തില്‍ മാത്രമല്ല സ്വന്തം ശരീരത്തിലേക്ക് തന്നെ അന്വേഷണബുദ്ധിയോടെ കണ്ണോടിക്കുന്ന ഒരാള്‍ക്ക് സ്രഷ്ടാവിന്റെ സൃഷ്ടിപ്പിലെ കൃത്യതയും അതിലെ അത്ഭുതവും ബോധ്യപ്പെടും. എന്നാല്‍ പുരോഹിതന്മാരും ചൂഷകന്മാരും ദൈവത്തിനിടയില്‍ മധ്യവര്‍ത്തികളെ നിശ്ചയിച്ചതോടെ ഈ വ്യാജദൈവങ്ങളിലും ദിവ്യാത്ഭുതങ്ങള്‍ ആരോപിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ചയോടു കൂടി ഇതില്‍ പലതും തെറ്റാണെന്നും കബളിപ്പിക്കലാണെന്നും സമൂഹം മനസ്സിലാക്കി. നിര്‍ബന്ധിതാവസ്ഥയില്‍ ഇത്തരം വിശ്വാസചൂഷണങ്ങള്‍ പല കേന്ദ്രങ്ങളും കയ്യൊഴിച്ചെങ്കിലും ചിലരെങ്കിലും പഴമയുടെ 'ആരോപിതവിശുദ്ധി'യില്‍ ഇന്നും നിലകൊള്ളാന്‍ ശ്രമിക്കുകയാണ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും സന്ദര്‍ശകരുള്ള ശബരിമലയെപ്പോലുള്ള ഒരു തീര്‍ഥാടനകേന്ദ്രത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന വിശ്വാസചൂഷണത്തിന്റെ നിജസ്ഥിതി മാലോകര്‍ തിരിച്ചറിഞ്ഞിട്ടും അത് തുടരുമെന്ന് പറയുന്നതിലെ ധാര്‍ഷ്ട്യം ക്ഷേത്രാധികാരികള്‍ക്കോ അതിന്റെ സാരഥികള്‍ക്കോ ഭൂഷണമല്ല തന്നെ!
പൊന്നമ്പലമേട്ടിലെ മകരജ്യോതി, ആചാരങ്ങളുടെ ഭാഗമായി മനുഷ്യര്‍ ചെയ്യുന്നതാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ ഇളയമകനായ രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തിയിരുന്നു. മനോരമാ ന്യൂസിനോട് അന്നദേഹം പറഞ്ഞ കാര്യങ്ങള്‍
http://www.youtube.com/watch?v=2vCOTF8-7nM എന്ന യൂട്യൂബ് ക്ളിപ്പില്‍ ഇന്നും കാണാവുന്നതാണ്. എന്നാല്‍ അതിലെ ചൂഷണത്തെക്കുറിച്ച് പരാമര്‍ശിക്കാതെ മകരമാസത്തില്‍ ആകാശത്ത് കാണുന്ന നക്ഷത്രത്തെ പ്രതീകാത്മകമായി പുനര്‍നിര്‍മിക്കുകയാണ് പൊന്നമ്പലമേട്ടിലെ ആദിവാസികള്‍ ചെയ്യുന്നത് എന്നാണ് അദ്ദേഹത്തിന്റെ വാദം. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ആ നക്ഷത്രദര്‍ശനമാണ് പ്രധാനം എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
18/01/2011ല്‍ ഏഷ്യാനെറ്റില്‍ നടന്ന ചര്‍ച്ചയിലും 2011 ജനുവരി 19ന് CNN IBN ചാനല്‍ ഇന്റര്‍വ്യൂവിലും ഇതേകാര്യം ആവര്‍ത്തിക്കുന്നുണ്ട് അദ്ദേഹം. മാത്രമല്ല 'മുഹമ്മദ് നബി ൃ ആയിശ യേെ വിവാഹം ചെയ്തത് പോലെ, പൊന്നമ്പലമേട്ടില്‍ നടക്കുന്നത് ഒരു കാവ്യാത്മകവര്‍ണനയാണെ'ന്നാണ് അദ്ദേഹം വിവരിക്കുന്നത്. മുസ്ലിംകളാരും നബി ൃയുടെ വിവാഹത്തെ കാവ്യാത്മകമായോ പ്രതീകാത്മകമായോ അല്ല മനസ്സിലാക്കുന്നത് എന്ന വസ്തുത ചര്‍ച്ചക്കെടുത്തില്ലെങ്കില്‍ പോലും, മേല്‍ വാദങ്ങള്‍ ആത്മാര്‍ഥതയോടെയാണ് അദ്ദേഹം പറഞ്ഞതെങ്കില്‍ കപടദര്‍ശനത്തിലൂടെ 'ആത്മസായൂജ്യമടഞ്ഞ' ഭക്തന്മാരില്‍നിന്നും ഉയര്‍ന്നുവന്നേക്കാവുന്ന നിരവധി ചോദ്യള്‍ക്ക് ഉത്തരം പറയാന്‍ രാഹുല്‍ ബാധ്യസ്ഥനാണ്. ഇത്രകാലം ഇക്കാര്യം പ്രബുദ്ധകേരളം ചര്‍ച്ചചെയ്തിട്ടും, തന്റെ അച്ഛന്‍തന്നെ ശബരിമലപൂജകള്‍ക്ക് കാര്‍മികത്വം വഹിച്ചിട്ടും കുടുംബത്തിലെ ഈ ഇളമുറക്കാരനെന്തേ ഇക്കാര്യം തുറന്നുപറയാതെപോയത് എന്നാണതിലെ ഒന്നാമത്തേത്. മാത്രമല്ല, രാഹുല്‍ വിശദീകരിച്ചതുപോലെ മകരനക്ഷത്രത്തെയാണ് ദിവ്യമായി ഗണിക്കുന്നതെങ്കില്‍ അത് ക്ഷേത്രനട തുറക്കുന്ന സമയത്തല്ല പ്രത്യക്ഷപ്പെടാറ്; മാത്രമല്ല, മകരം ഒന്നിന് മാത്രം കാണാവുന്ന പ്രതിഭാസവുമല്ല. മറിച്ച് സന്ധ്യാനേരത്ത് മറ്റു തിയതികളിലും ആകാശത്ത് ഈ നക്ഷത്രദര്‍ശനം സാധ്യമാവും. അപ്പോള്‍ മകരം ഒന്നിലെ ദര്‍ശനത്തിന് മാത്രം എന്തിനിത്ര പ്രാധ്യാന്യം നല്‍കുന്നു? കൂടാതെ ഇത് പമ്പാതീരത്തുനിന്നും മാത്രം കാണാവുന്ന ഒരു ദിവ്യകാഴ്ചയൊന്നുമല്ല. ലോകത്തിന്റെ മറ്റുസ്ഥലങ്ങളില്‍ നിന്നും ഇതേ നക്ഷത്രം വിവിധ സമയങ്ങളിലായി കാണാവുന്നതാണ്. ശബരിമലയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് കൊണ്ട് പ്രസ്തുത തിയതികളില്‍ അദ്ദേഹം മകരജ്യോതിയെന്ന് വിശേഷിപ്പിച്ച നക്ഷത്രം കൂടുതല്‍ ശോഭയുള്ളതായി കാണുന്നു എന്ന് മാത്രം.
പൌഷമാസത്തില്‍ സൂര്യന്‍ മകരരാശിയില്‍ വരുന്ന സമയത്താണ് മകരസംക്രാന്തി സംഭവിക്കുന്നത്. സംക്രാന്തി ഏതെങ്കിലും പ്രത്യേക മാസത്തില്‍ ഉണ്ടാവാറുള്ളതല്ല. മറിച്ച് എല്ലാ മാസത്തിലും സംഭവിക്കാറുള്ളതാണ്. എന്നാല്‍ കര്‍ക്കിടകം, മകരം എന്നീ മാസങ്ങളില്‍ മകരസക്രമം മുതല്‍ സൂര്യന്‍ ഉത്തരായനം ആരംഭിക്കുന്നു. അതിന് മുമ്പ് ദക്ഷിണായനവും സംഭവിക്കുന്നു. സൂര്യന്‍ ഉത്തരായനത്തിലാവുമ്പോള്‍ പകല്‍ വര്‍ധിക്കുകയും രാത്രി കുറയുകയും ചെയ്യുന്നു; ദക്ഷിണായനത്തിലാവുമ്പോള്‍ തിരിച്ചും. ഹൈന്ദവവിശ്വാസപ്രകാരം ബ്രാഹ്മണര്‍ക്കും ഭിക്ഷുക്കള്‍ക്കും യഥാശക്തിദാനവും ഗംഗാസ്നാനവും കല്‍പിക്കപ്പെട്ടത് ഈ ദിവസത്തിലാണ് എന്നതില്‍ കവിഞ്ഞ് ഹൈന്ദവാചാരങ്ങളിലൊന്നും മകരസംക്രാന്തിക്ക് വലിയ പ്രാധാന്യമുള്ളതായി കാണുന്നില്ല. ഇതാണ് അത്ഭുതജ്യോതിസ്സായി അവതരിപ്പിക്കുവാന്‍ ആധുനിക ശബരിമലസാരഥികള്‍ പെടാപാട് പെടുന്നത്.
ഇനി, പരിശോധിക്കേണ്ടത് ക്ഷേത്രാധികൃതര്‍ അവകാശപ്പെടുന്നത് പോലെ ഇപ്പോള്‍ മകരവെളിച്ചം തെളിയിക്കുന്നത് ആദിവാസികളാണോ എന്നതാണ്. തീര്‍ച്ചയായും അല്ല എന്നാണ് അത് സംബന്ധമായ അന്വേഷണങ്ങളും വെളിപ്പെടുത്തലുകളും മനസ്സിലാക്കിത്തരുന്നത്. വിവാദത്തില്‍ നിന്ന് മുഖംമറക്കാനായി ശബരിമല കാര്‍മികര്‍ അയ്യപ്പന്റെ ആദിവാസി പാരമ്പര്യമംഗീകരിച്ചാല്‍ കൂടുതല്‍ അബദ്ധങ്ങളിലേക്കാണ് ചെന്നെത്തുക. കാരണം അത്തരമൊരു ചര്‍ച്ച വന്നാല്‍ അയ്യപ്പന്റെ പിതൃത്വത്തെക്കുറിച്ചുള്ള ചര്‍ച്ചയിലേക്കും ശബരിമലയുടെ യഥാര്‍ഥ അവകാശികളെക്കുറിച്ചു ള്ള അന്വേഷണങ്ങളിലേക്കുമാണ് നിഷ്പക്ഷരെ കൊണ്ടെത്തിക്കുക. ഇതാകട്ടെ വാവര് കടുംബവുമായി പല കാലങ്ങളിലായി നടന്ന അധികാരതര്‍ക്കത്തേക്കാള്‍ ശോചനീയമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.
കൊല്ലവര്‍ഷം 1098 ചിങ്ങമാസം 1ാം തിയ്യതി മുതലാണ് ഗവണ്‍മെന്റ് ക്ഷേത്രഭരണം ഒരു പ്രത്യേക വകുപ്പിന്റെ കീഴില്‍ കൊണ്ടുവരുന്നത്. തിരുവിതാംകൂറിലെ ക്ഷേത്രഭരണം അതിനുമുമ്പ് റവന്യൂ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലായിരുന്നു. ക്ഷേത്രത്തിന്റെ കാര്യത്തിലെ റവന്യൂ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥരുടെ അലംഭാവം ഭക്തരില്‍ ഏറെ അമര്‍ഷം സൃഷ്ടിച്ചിരുന്ന സമയമായിരുന്നു അത്. മാസവിശേഷവും ആട്ടവിശേഷവും മാത്രമല്ല പൂജകള്‍ വരെ മുടങ്ങിയിരുന്ന ഒരു ഘട്ടത്തില്‍ കൊല്ലവര്‍ഷം 1100ാം ആണ്ടോടുകൂടിയാണ് എരുമേലി ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നത്. വനമധ്യത്തില്‍ ജീര്‍ണിച്ചുകിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണം നടത്തിയതും ചുറ്റുമുണ്ടായിരുന്ന വനങ്ങള്‍ വെട്ടിത്തെളിയിച്ചതും എരുമേലിത്തോട് വെടിപ്പാക്കിയതുമെല്ലാം പിന്നീട് ദേവസ്വംബോര്‍ഡാണ്. എന്നാല്‍ ശബരിമലയും അയ്യപ്പനും ഇതിനെല്ലാം വളരെക്കാലം മുമ്പേ ചരിത്രത്തിലിടം നേടിയിരുന്നുവെന്നാണ് പുരാണങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. വാത്മീകിരാമായണത്തിലെയും കമ്പരാമായണത്തിലെയും ആരണ്യകാണ്ഡത്തില്‍ ശബരിമലയെക്കുറിച്ച് പരാമര്‍ശമുണ്ട്. മാലിനി എന്നുപേരുള്ള ചിത്രവചനന്റെ പുത്രി ശബരിയെകുറിച്ചും ശ്രീരാമപക്കല്‍നിന്ന് ലഭിച്ച ശാപമോക്ഷത്തെകുറിച്ചുമെല്ലാമുള്ള ഐതിഹ്യം രാമായണത്തില്‍ കാണാം.
അയ്യപ്പനെന്ന 'ദൈവ'ത്തെക്കുറിച്ചുള്ള ചരിത്രമെടുത്താലും ഇപ്പോഴത്തെയാളുകളല്ല അതിന്റെ യഥാര്‍ഥ അവകാശികള്‍ എന്ന് വ്യക്തമാവും. യഥാര്‍ഥത്തില്‍ ഒരു കാലത്ത് അയ്യപ്പന്‍ ആദിവാസികളായ ചേകോരുടെ ദൈവമായിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ഭാരതത്തിലെ പുരാതന ഗോത്രവര്‍ഗങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചുമെല്ലാമുള്ള വസ്തുനിഷ്ഠമായ പഠനം ചെന്നെത്തിച്ചേരുന്നത് ഈ യാഥാര്‍ഥ്യത്തിലേക്കാണ്. പ്രശസ്ത ചരിത്രരചയിതാവായ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ഇതുസംബന്ധമായ പഠനം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: "'കായാംപൂമേനി വര്‍ണനും' 'നായാടവല്ലം ചേകോനു'മായ അയ്യപ്പനെ നാലമ്പലത്തിനുവെളിയില്‍ മതില്‍ക്കകത്തു തെക്കേ പടിഞ്ഞാറേ മൂലയിലാണ് സാധാരണ പ്രതിഷ്ഠിക്കാറുണ്ടായിരുന്നത്. ഇത് താഴ്ന്ന ജാതിക്കാര്‍ക്കും ചേകവനെ ആരാധിക്കാന്‍ സൌകര്യം നല്‍കുന്നതിനാണ്. അവര്‍ക്കും അന്ന് മതില്‍കെട്ടിനുള്ളില്‍ പ്രവേശിക്കാമായിരുന്നു. നാലമ്പലത്തിനുള്ളില്‍ കയറിക്കൂടായിരുന്നിരിക്കാം. അയ്യപ്പന്‍ ഒന്‍പതും പത്തും ശതകങ്ങളില്‍ ചേകവരുടെ ദൈവമായിരുന്നു. പന്തളത്തെ അയ്യപ്പനു മുമ്പും അയ്യപ്പന്‍ എന്നൊരു ദൈവം ഉണ്ടായിരുന്നുവെന്ന് ഇതില്‍ നിന്നും തെളിയുന്നു. അയ്യപ്പനെകൂടി എല്ലാ ക്ഷേത്രങ്ങളിലും പ്രതിഷ്ഠിച്ച് അയ്യപ്പന്‍ "എമ്പൈരുമാന്‍'' എന്നൊരു പ്രത്യേക ശാന്തിക്കാരനെയും നിയമിച്ചിരുന്നു.'' (കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍: ഇളംകുളം കുഞ്ഞന്‍പിള്ള, പേജ് 15)
ശബരിമലയാത്രക്കാര്‍ക്ക് പ്രസാദം നല്‍കുന്ന വിചിത്രവേഷക്കാരനായ കൊച്ചുവേലന്റെ സാന്നിധ്യവും ഈ വസ്തുതയിലേക്കാണ് വെളിച്ചം വീശുന്നത്. ഉള്ളാടന്മാരുടെ കുലപതിയായ കൊച്ചുവേലന്‍ വനത്തിന്റെ ഉടമസ്ഥനും ആദിവാസികളുടെ ആരാധനാമൂര്‍ത്തിയുമായിരുന്നു. മാത്രമല്ല സംഘകാലത്ത് യുദ്ധദേവനായി അയ്യന്‍, അയ്യനാര്‍ അയ്യപ്പന്‍ എന്നീ പേരിലെല്ലാമറിയപ്പെടുന്ന ഒരു ആരാധനാമൂര്‍ത്തി നിലനിന്നിരുന്നതായി 'സംഘകാല കേരളം' എന്ന പുസ്തകത്തിന്റെ 56,57 പേജുകളില്‍ വി.വി.കെ വാലത്ത് രേഖപ്പെടുത്തുന്നുണ്ട്. അതുകൊണ്ടൊക്കെത്തന്നെ മുമ്പ് സൂചിപ്പിച്ചതുപോലെ ഈ ചരിത്രവസ്തുതകളുടെ പിന്‍ബലത്തില്‍ ചിന്തിച്ചാല്‍ ശബരിമല അയ്യപ്പന്റെ യഥാര്‍ഥ ഉടമസ്ഥരെന്ന ദേവസ്വംബോര്‍ഡിന്റെയും വാവര്‍കുടുംബത്തിന്റെയും തര്‍ക്കത്തിലേക്ക് പുതിയൊരു അവകാശി കൂടി കടന്നുവരും.
അതേസമയംതാല്‍ക്കാലിക രക്ഷക്കായിമകരവിളക്ക് കത്തിക്കുന്നത് ആദിവാസികളാണെന്ന പറഞ്ഞ തന്ത്രി കടുംബത്തിന്റെയും ദേവസ്വം അഡ്വക്കറ്റിന്റേയും വാദം ശരിയല്ലെന്നാണ് വസ്തുതകളുടെ വെളിച്ചത്തില്‍ മനസ്സിലാകുന്നത്. 1901ലെ സെന്‍സസ് പ്രകാരം മന്നന്മാര്‍ എന്നറിയപ്പെടുന്ന ഒരു ആദിവാസി ഗോത്രം മാത്രമാണ് അവിടെ നിലനിന്നിരുന്നത്. 29 പേര്‍ മാത്രമായിരുന്നു അന്നവരുടെ ജനസംഖ്യ. കഴിഞ്ഞ നൂറ് കൊല്ലത്തിനിടയില്‍ അവരൊന്നു പോലുമില്ലാതെ മരിച്ചു പോയെന്നാണ് രേഖകള്‍ പറയുന്നത്. എന്നാല്‍, ദേവസ്വം ബോര്‍ഡ് അധികൃതരും പോലീസുകാരുമടങ്ങിയ ഉത്തരവാദപ്പെട്ടവരുടെ മേല്‍നോട്ടത്തിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത് എന്നാണ് ശബരിമലയിലെ മുന്‍ KSEB ജീവനക്കാരനായ ശിവാനന്ദ് അവകാശപ്പെടുന്നത്. 1981 KSEBയുടെ പമ്പാ ഡിവിഷനിലേക്ക് ജോലിമാറ്റം കിട്ടി ചെന്ന സമയത്ത് ദീപം കത്തിക്കുന്നത് നേരിട്ട് കാണാനുള്ള അവസരം ലഭിച്ചിട്ടുണ്ട് എന്നാണദ്ദേഹം വിവരിക്കുന്നത്: "ദേവസ്വം ബോര്‍ഡിലെ കരുണാകരന്‍ നായര്‍ എന്ന അസിസ്റന്റ് എഞ്ചിനീയറും രണ്ട് ലേബേഴ്സും രണ്ട് പോലീസുകാരുമാണ് അന്നുണ്ടായിരുന്നത്. ഒന്നുരണ്ട് കിലോ തൂക്കമുള്ള പച്ചക്കര്‍പ്പൂരവും അലുമിനീയം പാത്രവുമുണ്ടായിരുന്നു, കത്തിച്ചുകാണിക്കാന്‍ വേണ്ടി...'' "അന്ന് കത്തിച്ച് കാണിച്ചത് ഞങ്ങളുടെ ഒരു ഡ്രൈവറാണ്(KSEB ഡ്രൈവര്‍); പേര് ഗോപിനാഥന്‍ നായര്‍...'' (Sabarimala miracle claims disputed: NDTV Correspondent, Thursday, January 11, 2007)
http://www.youtube.com/watch?v=BlQFVmZzbQY എന്ന വെബ് ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ NDTVയുടെ ഇവ്വിഷയകമായ വീഡിയോ ഇന്റര്‍വ്യൂയും
Sabarimala - The Recurring Tragedy Caused by State-sponsored Superstition എന്ന ലിങ്ക് പരിശോധിച്ചാല്‍ ഇതിനെക്കുറിച്ചുള്ള വിശദവിവരങ്ങളും ലഭിക്കുന്നതാണ്. ഇതിന് സമാനമായി പത്ത് വര്‍ഷം മുമ്പ് തനിക്കുണ്ടായ അനുഭവം മുന്‍ തുറമുഖ ഡയരക്ടര്‍ ക്യാപ്ടന്‍ കെ. പി. രാജന്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.(മാധ്യമം ദിനപ്പത്രം 22/01/2011). അതുകൊണ്ട് തന്നെയാണ് മകരജ്യോതിയുടെ പേരിലുള്ള തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാന്‍ അഖില ഭാരത അധ്യക്ഷന്‍ സ്വാമി ഭൂമാനന്ദ തീര്‍ഥയെപ്പോലുള്ള നിഷ്പക്ഷ ഹൈന്ദവസന്യാസിമാര്‍ അഭിപ്രായപ്പെട്ടതും.(മാധ്യമം ദിനപത്രം 23/01/2011).
യഥാര്‍ഥത്തില്‍ മകരജ്യോതി തെളിയല്‍ ഒരു ദിവ്യപ്രതിഭാസമല്ലെന്നും പൊന്നമ്പലമേട്ടിലെ ചിലയാളുകള്‍ മനഃപ്പൂര്‍വം കര്‍പ്പൂരം കത്തിച്ച് തെളിയിക്കുകയാണെന്നും കേരളീയ യുക്തിവാദികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ വെളിപ്പെടുത്തിയിരുന്നു. അന്ന് പൊന്നമ്പലമേട് കയ്യേറി ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയവരെ വെളിച്ചത്ത് കൊണ്ട് വരുന്നതിന് മുന്‍പന്തിയില്‍ നിന്ന ഒരു യുക്തിവാദീനേതാവ് ലേഖകനോട് നേരിട്ടു സംസാരിച്ചതുമാണ് ഇക്കാര്യം. പ്രസ്തുത അനുഭവം യുക്തിവാദികള്‍ തന്നെ വിവരിക്കട്ടെ.
"ഞങ്ങള്‍ പൊന്നമ്പലമേട്ടിലെത്തിയപ്പോള്‍ ദേവസ്വം ബോര്‍ഡിലെ ഏഴ് ഉദ്യേഗസ്ഥന്മാരും വനംവകുപ്പിലെ ഗാര്‍ഡുമാരും അവിടെ സന്നിഹിതരായിരുന്നു. ഒരാള്‍ ചാക്കില്‍ തലവെച്ചുറങ്ങുകയായിരുന്നു. ചാക്കിനുള്ളില്‍ മകരജ്യോതി കാണിക്കുവാനുള്ള കര്‍പ്പൂരമാണ് ഉള്ളതെന്ന് മനസ്സിലായി. 'കിംഗ് ഫിഷറി'ന്റെ കാര്‍ഡ്ബോര്‍ഡ് പെട്ടിയും കുപ്പികളും അവിടെ കിടക്കുന്നുണ്ടായിരുന്നു. അന്നേരം വിളക്കുകത്തിക്കാന്‍ എത്തിയവരുടെ കൂട്ടത്തില്‍ ടി.സി സെക്ഷനിലെ എ.ഇ മാത്യൂസ് ഗ്രിഗറി, ചീഫ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍ ഡോ. പി.എന്‍ നായര്‍, കോട്ടയം ജില്ലാ ഫോറസ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്രനാശാരി, ഫോറസ്റ് ഓഫീസിലെ ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ കെ. ശിവശങ്കരന്‍ നായര്‍ തുടങ്ങിയവരുണ്ടായിരുന്നു. മകരജ്യോതിസ്സ് ഉണ്ടാക്കുന്നതിലെ മേല്‍നോട്ടം ഇവര്‍ക്കായിരുന്നുവെന്നു കരുതേണ്ടതായിട്ടാണിരിക്കുന്നത്.''
"...ശബരിമലക്ക് നേരെ തള്ളിനില്‍ക്കുന്ന പാറയുടെ അപ്പുറത്ത് ഒരു സ്ഥലത്ത് നക്ഷത്രത്തിന്റെ ആകൃതി കൊത്തിയുണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഒരു ഭാഗത്ത് 'പൊടിയന്‍ ചന്ദ്രന്‍', 'സ്വാമിനാഥന്‍' എന്ന് കൊത്തിവെച്ചിരിക്കുന്നു. മറ്റേഭാഗത്ത് ഒരു ശൂലത്തിന്റെ രൂപവും നക്ഷത്രചിഹ്നത്തിന് 'ഓം' എന്ന പ്രണവാക്ഷരവും കൊത്തിവെച്ചിരിക്കുന്നു. നക്ഷത്രത്തിനു സമീപം ഒരു പ്ളാസ്റിക്ക് സഞ്ചിയില്‍ മൂന്ന് നാളികേരവും പഴവും കുറേ കര്‍പ്പൂരഭസ്മവും അഞ്ച്പാക്ക് ചന്ദനത്തിരിയും കയര്‍കൊണ്ട് വരിഞ്ഞ ഒരു ചട്ടിയും തീപ്പെട്ടിയും വെച്ചിട്ടുണ്ടായിരുന്നു. അതിനടുത്ത് കാക്കി ഷര്‍ട്ടിട്ട ഒരാളും ഇരിപ്പുണ്ടായിരുന്നു. ചുറ്റും മറ്റുള്ളവര്‍ കൂടിനിന്നിരുന്നു. ഉടനെ തന്നെ പതിവായി കര്‍പ്പൂരം കത്തിക്കാറുള്ള ഗോപിനാഥന്‍നായരെ ഭദ്രന്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ആ സമയത്ത് ഗോപി അല്പം മാറിയായിരുന്നു നിന്നിരുന്നത്. ഗോപിയെ സമീപിച്ച് ഞാന്‍ ചോദിച്ചു:
"എന്താണ് പേര്?''
"ഗോപി, അയാളുടെ മറുപടി''
"എന്താണ് ജോലി?''
"കെ.എസ്.ഇ.ബിയില്‍ ഡ്രൈവറാണ്.''
"നിങ്ങളാണോ ഇവിടെ കര്‍പ്പൂരം കത്തിക്കാറുള്ളത്?''
"അതെ. എത്ര കാലമായി നിങ്ങള്‍ ഇത് കത്തിച്ച് തുടങ്ങിയിട്ട്?''
"പത്തുവര്‍ഷമായി.''
"ഇത്തവണയും കത്തിക്കുമോ?''
"കത്തിക്കും''
"ഇത്തവണ കത്തിക്കാതിരുന്നുകൂടെ?''
"പറ്റില്ല''
"ഞാന്‍ തീര്‍ച്ചയായും കത്തിക്കും''
"ഇത്തവണ നിങ്ങള്‍ കത്തിക്കാന്‍ പാടില്ല''
"ഞാന്‍ കത്തിച്ചില്ലെങ്കില്‍ ദേവസ്വം ഭാരവാഹികള്‍ കത്തിക്കും.''
ഗോപി കര്‍പ്പൂരം കത്തിച്ചുകാണിക്കുമെന്ന് വീണ്ടും ശഠിച്ച് പറഞ്ഞപ്പോള്‍ എന്നാല്‍ ഞങ്ങളും കത്തിക്കുമെന്ന് ചുറ്റും കൂടിയ യുക്തിവാദി സുഹൃത്തുക്കളും പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ കത്തിക്കുന്നത് ശരിയല്ല എന്നായി ഗോപിയുടെ പ്രതികരണം. ഗോപിക്ക് ഏതാണ്ട് നാല്‍പതോളം വയസ്സ് തോന്നിക്കും. വളരെ ശാന്തനായാണ് അയാള്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഞങ്ങള്‍ മകരജ്യോതിയുടെ യാഥാര്‍ഥ്യം അറിയാന്‍ വന്നതാണ് എന്ന് ചുറ്റുംകൂടിനില്‍ക്കുന്ന ഉദ്യോഗസ്ഥന്മാരെയും മറ്റും അറിയിച്ചു. കൃത്രിമ ജ്യോതി കാണിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വഞ്ചനയാണെന്നും ഓര്‍മപ്പെടുത്തി. ഞങ്ങള്‍ക്ക് ഇഷ്ടമുള്ളത് ഞങ്ങള്‍ കാണിക്കും നിങ്ങള്‍ക്ക് എന്താണിവിടെ കാര്യം എന്ന് പറഞ്ഞപ്പോള്‍ യുക്തിവാദികള്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ചു. ഇടക്ക് ഡ്രൈവര്‍ ഗോപി ഈ ലേഖകനോട് പറഞ്ഞു:
"പല വര്‍ഷങ്ങളായി ഞാനാണിവിടെ ജ്യോതി കത്തിക്കുന്നത്. ഞാനാണ് മകരജ്യോതി കത്തിക്കുന്നതെന്ന് ഞാന്‍ തന്നെ പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല. പിന്നെയാണോ നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുന്നത്?''
ഞാന്‍ പറഞ്ഞു: "അതുകൊണ്ട് തന്നെയാണ് ഇത്തരം വഞ്ചന ആവര്‍ത്തിക്കരുതെന്ന് പറയുന്നത്.''
"എനിക്കിവിടെ ഒരു പൂജ നടത്തണം. അതോടുകൂടി ജ്യോതിയും കത്തിക്കും ഇതെന്റെ അവകാശമാണ്'' എന്നായി ഗോപി.
"ഇവിടെ വിളക്കു കത്തിക്കാന്‍ നിങ്ങള്‍ക്കെന്തെങ്കിലും അവകാശമുണ്ടെങ്കില്‍ ഞങ്ങള്‍ക്കുമുണ്ട് അവകാശം. നിങ്ങളെന്തെങ്കിലും കത്തിച്ചാല്‍ ഞങ്ങളും കത്തിക്കുമെന്ന് തീര്‍ച്ച.''
അപ്പോഴേക്കും യുക്തിവാദികള്‍ പന്തങ്ങള്‍ തയ്യാറാക്കി കഴിഞ്ഞിരുന്നു. അതിലിടപെട്ടത് ഒരു ഫോറസ്റ് ഗാര്‍ഡാണ്. അദ്ദേഹം കയര്‍ത്തു. "നിങ്ങള്‍ക്കിവിടെ കാര്യമൊന്നുമില്ല. നിങ്ങള്‍ ഇവിടെ പന്തം കത്തിക്കാനും പാടില്ല.'' "മിസ്റര്‍ ഗോപിക്ക് കത്തിക്കാമെങ്കില്‍ ഞങ്ങള്‍ക്കും കത്തിക്കാം. തടയുകയാണെങ്കില്‍ ഗോപിയേയും തടയണം. ഗോപിയെ അറസ്റു ചെയ്യാതെ ഞങ്ങളെ അറസ്റു ചെയ്യാനും നോക്കണ്ട.'' "അടുത്തവര്‍ഷം നിങ്ങളില്‍ ഒരുത്തനേയും ഇവിടെ കാലുകത്താന്‍ സമ്മതിക്കില്ല'' എന്നായി ഗാര്‍ഡ്. അപ്പോഴേക്കും ഗോപിയും കൂട്ടുകാരും ഒരു പൂജാരംഗം അഭിനയിക്കാനുള്ള ഒരുക്കം തുടങ്ങി. ഒരടിയെങ്കിലും വലിപ്പമുള്ള ഒരു പാത്രം നിറയെ കര്‍പ്പൂരം നിറച്ചു. നാളികേരവും പഴവും അരികില്‍ വെച്ചു. ശബരിമലയിലെ തിരുവാഭരണത്തിന്റെ ദൃക്സാക്ഷി വിവരണം ട്രാന്‍സിസ്റര്‍ റേഡിയോയിലൂടെ ശ്രദ്ധിക്കുകയാണ് അധികപേരും. സമയം വൈകുന്നേരം 6:40. ശബരിമലയില്‍ നിന്നും ഒരു ചുവന്ന സെര്‍ച്ച് ലൈറ്റ് പൊന്നമ്പലമേടിന് അഭിമുഖമായി നീങ്ങി. അത് ജ്യോതി കത്തിക്കുവാനുള്ള അടയാളമാണെന്ന് മനസ്സിലാക്കിയ ഒരാള്‍ (ഭദ്രന്‍) അല്‍പം വടക്കുഭാഗത്തായി മുന്‍കൂട്ടിതയ്യാറാക്കിയിരുന്ന പാറമേല്‍ നിന്നുകൊണ്ട് വലിയ മത്താപ്പൂ കത്തിച്ചു. "അതാ മകരജ്യോതി പ്രത്യക്ഷപ്പെട്ടു''വെന്ന റേഡിയോ വിവരണം പെട്ടെന്നുണ്ടായി. (ഗോപി കര്‍പ്പൂരം കത്തിക്കുന്നതിന് മുമ്പാണ് വിവരണമുണ്ടായത്.) ഉടനെ മറ്റൊരു യുക്തിവാദി സുഹൃത്ത് തെക്കുഭാഗത്തുനിന്നും മൂളിപ്പൂവും കത്തിച്ചു. പിറകെ കര്‍പ്പൂര പാത്രത്തില്‍ (ഗോപി) തീ കത്തിച്ചു. പാത്രം മേലോട്ടുയര്‍ത്തി ജ്വലിപ്പിച്ചു. വീണ്ടും ആളിച്ചുയര്‍ത്തി. മൂന്നുവട്ടം അങ്ങനെ ചെയ്തു. പന്തങ്ങളും മത്താപ്പൂകളും പിടിച്ചുനിന്നിരുന്ന യുക്തിവാദികളും അവ കത്തിച്ചുയര്‍ത്തിക്കൊണ്ടിരുന്നു. ഒരാള്‍ ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു കമാന്‍ഡര്‍ സെര്‍ച്ച് ലൈറ്റ് എന്റെ കയ്യില്‍ നിന്നും വാങ്ങി ശബരിമലക്ക് അഭിമുഖമായി കാട്ടി. കൂട്ടത്തിലാരോ അമിട്ടും ഡൈനാമിറ്റും പൊട്ടിച്ചു...'' (മകരജ്യോതിസ്സ്: പവനന്‍)
1981 ലെ മകരജ്യോതിയായി മാധ്യമങ്ങളെല്ലാം ആഘോഷിച്ചത് ഈ ഡൈനാമിറ്റും അമിട്ടും മത്താപ്പുവും പന്തവുമൊക്കെയായിരുന്നു എന്നത് ഫോട്ടോയടക്കം ഹാസ്യാത്മകമായി വിവരിക്കുന്നുണ്ട് ഈ പുസ്തകത്തില്‍. എല്ലാവര്‍ഷവും കണ്ടുവരാറുള്ള മകരജ്യോതിദര്‍ശനത്തിന് വിപരീതമായി അക്കൊല്ലം 'നറുദീപങ്ങള്‍ ഒഴുകിനടക്കാനും' 'ചെറിയപ്രഭാപൂരങ്ങള്‍ കാണാനും' 'കര്‍പ്പൂരദീപം പോലെ പ്രകാശം പരത്താനു'മെല്ലാം നിമിത്തമായത് യുക്തിവാദികളുടെ ഇടപെടലായിരുന്നു എന്നാണ് പവനന്‍ വിശദീകരിക്കുന്നത്.
വേണ്ടത്ര സാങ്കേതിക സൌകര്യങ്ങളില്ലാത്ത അക്കാലങ്ങളില്‍ നിന്നും വിഭിന്നമായി ക്യാമറയും റെക്കോര്‍ഡിംഗ് സൌകര്യങ്ങളുമായി വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ പുറപ്പെട്ട ചില സാമൂഹ്യ പ്രവര്‍ത്തകരുടെ അനുഭവം Makarajyothi Exposed എന്ന ടൈറ്റിലില്‍ ഇന്ന് ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.
യൂ ട്യൂബിലെ http://www.youtube.com/watch?v=i58IaLnICrs&NR=1 എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്താല്‍ ഇതിന്റെ വീഡിയോ ദൃശ്യം ലഭ്യമാവും. കര്‍പ്പൂരം തെളിയിക്കുന്ന തറയും അവര്‍ വെളിച്ചം വീശിക്കാണിക്കുന്ന പാറയും പൊന്നമ്പലമേട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമെല്ലാം കൃത്യമായി വിവരിക്കുന്ന പ്രസ്തുത വീഡിയോ ദൃശ്യത്തില്‍ നിന്ന്, പരലക്ഷം ഭക്തന്മാരുടെ വിശ്വാസത്തെ ചൂഷണംചെയ്യാന്‍ പുരോഹിതന്മാര്‍ ഉപയോഗിക്കുന്ന മാനവവിഭവശേഷി എത്ര കുറച്ചാണ് എന്ന തിരിച്ചറിവ് മനുഷ്യത്വമുള്ള ആരെയും ഞെട്ടിക്കാതിരിക്കില്ല!!
പൊന്നമ്പലമേട്ടില്‍ നടന്ന ദുരന്തപശ്ചാത്തലത്തില്‍ മത-സാംസ്കാരിക-സന്നദ്ധ പ്രവര്‍ത്തകര്‍ മകരജ്യോതിയെ വിമര്‍ശിക്കുമ്പോള്‍, ഹൈന്ദവസംസ്കാരത്തിനെതിരെയുള്ള പടയൊരുക്കവും 'ഹിന്ദുമതത്തെ വഴിച്ചെണ്ടയാക്കാനുള്ള ശ്രമ'വുമായി ചിത്രീകരിക്കാനാണ് ഉത്തരവാദപ്പെട്ടവര്‍ ശ്രമിക്കുന്നത് എന്നത് ഖേദകരമാണ്. യഥാര്‍ഥത്തില്‍ മനുഷ്യത്വമുള്ള ഒട്ടേറെ സാംസ്കാരികനായകന്മാര്‍ ഇതിനെക്കുറിച്ച് വളരെ നാള്‍ മുമ്പേതന്നെ ബോധവല്‍കരണം നടത്തിയിട്ടുണ്ട്. പക്ഷെ, ദുരമൂത്ത ക്ഷേത്രഭാരവാഹികള്‍ അത് മുഖവിലക്കെടുത്തില്ലെന്ന് മാത്രം. തീവ്രഹിന്ദുത്വത്തിന്റെ വക്താക്കള്‍ക്ക് പോലും പ്രിയങ്കരിയായ സാഹിത്യകാരി സുഗതകമാരി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'ആലിബാബയും നാല്‍പത് കള്ളന്മാരും' എന്ന പേരില്‍ ഇതിനെതിരെ ലേഖനമെഴുതിയിട്ടുണ്ട്. മലമുകളിലെ ഈ തട്ടിപ്പില്‍ മനംനൊന്ത് അവരെഴുതിയ ലേഖനത്തിലെ ഏതാനും വരികള്‍ നോക്കൂ. "...ആണ്ടോടാണ്ട് ഒരു ദിവ്യമായ കാഴ്ച മലമുകളില്‍ ഒരുക്കപ്പെടുന്നു. ആകാശത്ത് നക്ഷത്രമുദിക്കുകയും കൃഷ്ണപ്പരുന്ത് പറക്കുകയും ചെയ്യുന്നതോടൊപ്പം തെളിഞ്ഞണയുന്ന വിചിത്ര ജ്യോതിസ്സ്്. ദേവന്മാര്‍ സ്വാമി അയ്യപ്പന് നടത്തുന്ന നീരാജനം...''
"...സാധുക്കളായ തമിഴനും തെലുങ്കനും എല്ലാം പുളകിതഗാത്രരായി കണ്ണുനീരോടെ, തൊഴുകയ്യോടെ മടങ്ങുന്നു. നാട്ടില്‍ ചെന്ന് കണ്ടവരോടെല്ലാം ഈ മഹാത്ഭുതം പറയുന്നു. അടുത്ത ആണ്ട് അവരും കെട്ടുംകെട്ടി പുറപ്പെടുന്നു. എല്ലാം വിറ്റുപെറുക്കി ഭഗവത് സന്നിധിയില്‍ ചെന്ന് ചൊരിയുന്നു. കണ്ണാലെ കണ്ടല്ലോ ദേവന്മാരുടെ ദീപാരാധന.
ആകാശദീപാരാധന നടത്തുന്നത് ആലിബാബയും നാല്‍പത് കള്ളന്മാരുമാണെന്ന് വര്‍ഷങ്ങളായി മലയാളിക്കറിയാം. ദേവസ്വം ബോര്‍ഡിനും പോലീസ് വകുപ്പിനും വിദ്യുച്ഛക്തി വകുപ്പിനും വനംവകുപ്പിനും അറിയാം, അറിയാത്തത് കള്ളമറിയാത്ത സാധു ലക്ഷങ്ങള്‍ക്ക് മാത്രം. അവര്‍ ആവേശത്തോടെ കൂട്ടംകൂട്ടമായി വന്നുകൊണ്ടേയിരിക്കുന്നു; മലയാളമണ്ണിലെ ഈ മഹാത്ഭുതം കാണുവാന്‍...''
"...അങ്ങനെ പൊന്നുപൂശിയ തൃക്കോവില്‍ കാണാനും ആകാശത്തെ മായാദീപം കാണാനും ലക്ഷങ്ങള്‍, കോടികള്‍ ശരണംവിളിച്ചെത്തുന്നു. ഓരോ വര്‍ഷവും അവരുടെ എണ്ണം പെരുകുന്നു. ലക്ഷങ്ങള്‍ കോടികള്‍ നമ്മുടെ കീശയിലേക്കും ഖജനാവിലേക്കും വന്നുമറിയുന്നു. അതിനെല്ലാം എന്തു വേണ്ടൂ? എന്തു കെട്ടുകാഴ്ചക്കും തയ്യാര്‍ വരട്ടെ പണം. കുറേപേര്‍ ചവിട്ടേറ്റും തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി പിടഞ്ഞുമരിച്ചു. കുറ്റം ആരുടേതാണെന്നതിനെകുറിച്ച് നമുക്ക് തര്‍ക്കിക്കാം. ദേവസ്വം ബോര്‍ഡിന്റേതാണോ ഗവണ്‍മെന്റിന്റേതാണോ കൂടുതല്‍ കാടുവെളുപ്പിക്കാന്‍ അനുവദിക്കാത്ത കേന്ദ്രത്തിന്റേതാണോ എന്നൊക്കെ നമുക്ക് വാദപ്രതിവാദം നടത്താം. അന്വേഷണം ആവശ്യപ്പെടാം. അതിലൂടെ സമാധാനം കണ്ടെത്താം...''
"...മദ്യം പൂശിയും മായാജ്യോതി കാട്ടിയും ഹിന്ദുധര്‍മത്തെ പങ്കിലമാക്കുന്നതില്‍ മനംനൊന്തുപോകുന്നവര്‍ കുറേപേരുണ്ട് ഈ നാട്ടില്‍. ഇവര്‍ ഇരുകയ്യുമുയര്‍ത്തി ഭഗവാനെ വിളിക്കുന്നു. സ്വാമിയേ പൊറുക്കണേ! പൊറുക്കണേ! എന്നുമാത്രം.'' (ആലിബാബയും നാല്‍പതുകള്ളന്‍മാരും, സുഗതകുമാരി, മാതൃഭൂമി 17/02/1999)
എന്നാല്‍ സത്യം പകല്‍പോലെ വ്യക്തമായിട്ടും ഈ അന്ധവിശ്വാസം തുടരാന്‍ തന്നെയാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് അവരുടെ മാധ്യമ പ്രസ്താവനകള്‍ നമുക്ക് വ്യക്തമാക്കിത്തരുന്നത്. ശബരിമല അഡ്വക്കറ്റും ദേവസ്വംമന്ത്രിയും മുഖ്യമന്ത്രിയും ഇതേവാദം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഒരു പടികൂടി കടന്ന്, തന്ത്രി മറിച്ചൊരഭിപ്രായം പറഞ്ഞാല്‍ പോലും അത് അംഗീകരിക്കാന്‍ കൂട്ടാക്കുകയില്ലെന്നാണ് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് പറഞ്ഞിരിക്കുന്നത്. ഏതായാലും ടി.എന്‍ ഗോപകുമാര്‍ പറഞ്ഞത് പോലെ(വ്യാജാഗ്നി: കലാകൌമുദി 1638) ഉപഗ്രഹചിത്രങ്ങളും ആധുനിക സാങ്കേതിക സംവിധാനങ്ങളും നിലവിലുള്ള ഇക്കാലത്ത് മകരജ്യോതിദര്‍ശനത്തോടൊപ്പം അതിലെ തട്ടിപ്പുകളുംകൂടി ദൃശ്യമാധ്യമങ്ങള്‍ ലൈവായി കാണിക്കുന്ന ഒരു കാലത്തെകുറിച്ചുള്ള സാധ്യത പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു; അന്ധവിശ്വാസങ്ങളില്‍ നിന്ന് ഭക്തരെ മോചിപ്പിക്കുവാന്‍ അത്തരം ശാസ്ത്രീയ ദൃശ്യവിരുന്നുകൂടി വേണമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് ശബരിമല അധികൃതരും സംസ്ഥാന അധികാരികളുമാണ്. അങ്ങനെയൊരു അവസ്ഥ സംജാതമാവുന്നതിന് മുമ്പ് സത്യം ഏറ്റുപറഞ്ഞ് തെറ്റുതിരുത്തുവാന്‍ തയ്യാറാവുന്നതല്ലേ നല്ലത്? നാടിനെ നേര്‍വഴിക്ക് നടത്തേണ്ട മതനേതാക്കന്മാരില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് അതാണ്.

ഭഗവദ്ഗീത about

ഭഗവദ്ഗീത from wiki

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭഗവദ് ഗീത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
 
Title ഭഗവദ്ഗീത
Krishna and Arjun on the chariot, Mahabharata, 18th-19th century, India.jpg

ഗീതോപദേശം പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രീകരണം
കർത്താവ്കൃഷ്ണദ്വൈപായനൻ
രാജ്യംഭാരതം
ഭാഷസംസ്കൃതം
പ്രസാധകർ
പ്രസിദ്ധീകരിച്ച വർഷം
ഐ.എസ്.ബി.എൻലഭ്യമല്ല
ഇന്ത്യൻ ഇതിഹാസമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ്‌ ഭഗവദ്ഗീത (സംസ്കൃതത്തിൽ भगवद्‌ गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത് . സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനന്നും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. [1] കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ്‌ ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർ‍മയോഗം,ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശമണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ്‌ ഗീതയിലുള്ളത്.

ഉള്ളടക്കം

[മറയ്ക്കുക]

[തിരുത്തുക] നിരുക്തം

ഭഗവദ്ഗീത എന്നതിന് ദൈവത്തിന്റെ ഗീതം എന്നാണ്‌ വാച്യാർത്ഥം

[തിരുത്തുക] ചട്ടക്കൂട്

പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയിൽ ആകെ ഉള്ളത്. അനുഷ്ടുഭ വൃത്തത്തിലെഴുതിയ ശ്ലോകങ്ങളാണ് അവയുടെ ഉള്ളടക്കം. ശ്ലോകങ്ങളുടെ മൊത്തം എണ്ണം എഴുനൂറ് എന്നാണ് സാധാരണ പറയായുള്ളത്. എന്നാൽ പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽ ഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായ ഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.[2]
Bhagavad Gita, a 19th century manuscript

[തിരുത്തുക] ചരിത്രം

ഹൈന്ദവഗ്രന്ഥങ്ങൾ
എന്ന പരമ്പരയുടെ ഭാഗം
ഓം
വേദങ്ങൾ
ഋഗ്വേദം · യജുർ‌വേദം
സാമവേദം · അഥർ‌വവേദം
വേദവിഭാഗങ്ങൾ
സംഹിതകൾ · ബ്രാഹ്മണം
ആരണ്യകം  · ഉപനിഷദ്
ഉപനിഷത്തുകൾ
ഐതരേയം · ബൃഹദാരണ്യകം
ഈശം · തൈത്തിരീയം
കേനം · മുണ്ഡകം
മാണ്ഡൂക്യം · പ്രശ്നം
കഠം · ഛാന്ദോഗ്യം
വേദാംഗങ്ങൾ
ശിക്ഷ · ഛന്ദസ്സ്
വ്യാകരണം · നിരുക്തം
ജ്യോതിഷം · കല്പം
പുരാണങ്ങൾ
വിഷ്ണുപുരാണം · ശിവപുരാണം
ബ്രഹ്മപുരാണം · സ്കന്ദപുരാണം
ഇതിഹാസങ്ങൾ
രാമായണം · മഹാഭാരതം
മറ്റു ഗ്രന്ഥങ്ങൾ
സ്മൃതി · ശ്രുതി
ഭഗവദ്ഗീത · സ്തോത്രങ്ങൾ
അഗമം · ദർശനങ്ങൾ
മന്ത്രം · തന്ത്രം
സൂത്രം ·ധർമ്മശാസ്ത്രം
ശിക്ഷാപത്രി · വചനാമൃതം
മറ്റു ഗ്രന്ഥങ്ങൾ
സ്വസ്തിക
ഹിന്ദുമതം കവാടം
This box: view·talk·edit

[തിരുത്തുക] പശ്ചാത്തലം

മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ ഖിന്നത കാട്ടിയ അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന. യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയൻ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് ആണ് മഹാഭാരതം‌മഹാഭാരതത്തിൽ വ്യാസൻ വിവരിച്ചിരിക്കുന്നത്.
ഭഗവദ്ഗീതയുടെ സന്ദേശം അർജ്ജുനന്‌ മാത്രമല്ല ആദ്യമായി ഉപദേശിക്കുന്നത് എന്ന് ശ്രീകൃഷ്ണൻ (വ്യാസൻ) പറയുന്നു.
ഇമം വിവസ്വതേയോഗം
പ്രോക്തവാഹനമവ്യയം
വിവസ്വാൻ മനവേ പ്രാഹ
മനുരിക്ഷ്വാകവേ ബ്രവീത്
അതായത് ഈ യോഗം അവ്യയമാണ്‌, വ്യവച്ഛേദിക്കാൻ സാധിക്കാത്തതുമാണ്‌, നാശമില്ലാത്തതാണ്‌. ഞാൻ വിവസ്വാനും, വിവസ്വാൻ മനുവിനും മനു ഇക്ഷ്വാകു വിനും ഇത് മുൻപേ ഉപദേശിച്ചിട്ടുണ്ട്. (ഗീത-4-1)

[തിരുത്തുക] രചനാകാലം

ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ്‌. ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാന്‌ അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കൃഷ്ണനെന്ന ദൈവം തന്നെ അർ‌വ്വാചീനനാണ്. അദ്ദേഹത്തിന്റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാൺറ്റുകളോളം അംഗീകരിക്കപ്പെട്ടില്ല. ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്.[3] മറ്റു ചില ചരിത്രകാരന്മാർ പറയുന്നത് കൃഷ്ണദ്വൈപായനൻ എന്ന വേദവ്യാസൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ്‌ കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണർ തങ്ങളുടെ ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയർത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ്‌. ഗുജറാത്തിൽ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആൾ ദൈവത്തെ ഈ ഗണത്തിലേക്ക് കൊണ്ടുവരികയായിരുന്നു [4]

[തിരുത്തുക] പ്രമേയം

തത്വജ്ഞാനമാണ്‌ ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു.

[തിരുത്തുക] അദ്ധ്യായം 1:അർജ്ജുനവിഷാദയോഗം

ഇരുഭാഗത്തെയും സൈന്യങ്ങൾ ഒരുങ്ങി നിൽക്കേ മഹായോദ്ധാവായ അർജ്ജുനൻ തന്റെ അടുത്ത ബന്ധുക്കളും, ഗുരുജനങ്ങളും, പിതാമഹന്മാരും യുദ്ധസന്നദ്ധരായി നിലകൊള്ളുന്നതുകണ്ട് ദുഃഖത്തിനും അനുകമ്പയ്ക്കും വശം‌വദനായി അധീരനാവുകയും,യുദ്ധം ചെയ്യാനുള്ള നിശ്ചയം ഉപേക്ഷിയ്ക്കുകയും ചെയ്യുന്നതാണ്‌ ഒന്നാമദ്ധ്യായത്തിലെ പ്രതിപാദ്യം.
വ്യാസഭഗവാനിൽ നിന്ന് ദിവ്യദൃഷ്ടി സ്വായത്തമാക്കിയ സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രരാഷ്ട്രർ പറയുന്ന;
ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവഃമാമകാ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ?
(പുണ്യക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധോത്സുകരായി ഒന്നിച്ചുകൂടിയ എന്റെ മക്കളും പാണ്ഡവരും എന്തു ചെയ്തു?)എന്ന ശ്ലോകമാണ്‌ ഒന്നാമദ്ധ്യായത്തിലെ ആരംഭശ്ലോകം.
തുടർന്ന് യുദ്ധക്ഷേത്രത്തിന്റെയും യോദ്ധാക്കളുടെയും വർണന പുരോമിയ്ക്കേ,യധാക്രമം പാഞ്ചജന്യവും ദേവദത്തവും ഊതിക്കൊണ്ട് ശ്രീകൃഷ്ണനും,അർജ്ജുനനും രംഗപ്രവേശം ചെയ്യുന്നു.

സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയ മേച്യുതയാദവേതാൻ നിരീക്ഷേഹം യോദ്ധവ്യമസ്മിൻ രണസമുദ്യമേകൈർമയാ സഹ യോദ്ധവ്യമസ്മിൻ രണസമുദ്യമേ.
(ഹേ അച്യുത,ഇരു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി എന്റെ തേർ കൊണ്ടു നിർത്തുക.യുദ്ധകാംക്ഷികളായി ഇവിടെ വന്നിരിക്കുന്നവരെ ഞാനൊന്നു കാണട്ടെ.)എന്ന അർജ്ജുനന്റെ നിർദ്ദേശപ്രകാരം ശ്രീകൃഷ്ണൻ ഇരുസേനാവിഭാഗങ്ങൾക്കും നടുവിലേയ്ക്കു രഥം തെളിയ്ക്കുന്നു.
യുദ്ധത്തിനൊരുങ്ങിവന്ന ബന്ധുമിത്രാദികളെ കണ്ട് അവയവങ്ങൾ തളർന്ന്,മുഖം വരണ്ട്,ഗാണ്ഡീവം കൈയിൽന്നിന്നു വഴുതി,
ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ
ന കാംക്ഷേ വിജയം കൃഷ്ണ ന രാജ്യം സുഖാനിച
(ബൻധുക്കളെ യുദ്ധത്തിൽ കൊല്ലുന്നതു കൊണ്ട് എങ്ങനെ എന്തു ഗുണമുണ്ടാകുമെന്ന് എനിക്ക് മനസ്സിലാവുന്നില്ല.കൃഷ്ണാ,എനിക്ക് വിജയം ആവശ്യമില്ല.രാജ്യവും സുഖവും എനിയ്ക്കു വേണ്ട)
എന്നു വിലപിച്ച് തേരിൽ തളർന്നിരിയ്ക്കുന്ന അർജ്ജുനന്റെ ചിത്രത്തോടെ ഒന്നാമദ്ധ്യായം അവസാനിയ്ക്കുന്നു.

[തിരുത്തുക] അധ്യായം 2:സാംഖ്യയോഗം

വരാനിരിയ്ക്കുന്ന ജ്ഞാനയോഗത്തിന്റെയും കർമയോഗത്തിന്റെയും മഹിമ വ്യക്തമാക്കുന്നതാണ്‌ സാംഖ്യയോഗം. കരുണാഭരിതനായ അർജ്ജുനൻ ശിഷ്യനെന്ന നിലയിൽ ശ്രീകൃഷ്ണനെ അഭയം പ്രാപിയ്ക്കുന്നു. നശ്വരമായ ഭൗതികശരീരവും ശാശ്വതമായ ആത്മാവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ വിവരിച്ചുകൊണ്ട് കൃഷ്ണൻ തന്റെ ഉപദേശം ആരംഭിയ്ക്കുന്നു.പുനർജന്മമെന്ന പ്രക്രിയയും, ആത്മസാക്ഷാത്കാരവുമാണ്‌ പ്രതിപാദ്യം.
72 ശ്ലോകങ്ങളാണ്‌ സാംഖ്യയോഗത്തിലുള്ളത്.
കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വർഗ്യമകീർത്തികരമർജ്ജുന
(പ്രിയപ്പെട്ട അർജ്ജുന,നിന്നിൽ എവിടുന്നാണ്‌ ഈ മാലിന്യം വന്നു പെട്ടത്?ജീവിതമൂല്യമെന്തെന്ന് അറിയുന്ന ഒരാൾക്ക് ഇത് യോജിച്ചതല്ല. ഉപരിലോകങ്ങളിലേക്കല്ല,അകീർത്തയിലേക്കാണിത് നയിക്കുക.)എന്ന ശ്ലോകത്തോടെയാണ്‌ കൃഷ്ണാർജ്ജുനസം‌വാദം ആരംഭിയ്ക്കുന്നത്.
നത്വേവാഹം ജാതു നാസം ന ത്വം നേ മേ ജനാധിപഃ
ന ചൈവ ന ഭവിഷ്യാമഃ സര്വേ വയമതഃ പരം
(ഞാൻ ഇല്ലാതിരുന്ന ഒരുകാലം ഉണ്ടായിട്ടേയില്ല.അതുപോലെ നീയും ഇക്കാണുന്ന രാജാക്കന്മാരുമെല്ലാം എന്നും ഉണ്ടായിരുന്നു. ഒരിക്കലും നാമാരും ഇല്ലാതാവുകയില്ല.) എന്ന വൈദികസത്യം വ്യക്തമാക്കപ്പെടുകയാണ്‌ തുടർന്നുള്ള ശ്ലോകങ്ങളിൽ.ക്ഷണികങ്ങളായ സുഖദുഃഖങ്ങളുടെ വരവും പോക്കും മഞ്ഞുകാലത്തിന്റെയും വേനൽക്കാലത്തിന്റെയും ഗതിവിഗതികൾ പോലെയാണെന്നും ഭൗതികശരീരം ക്ഷണികവും ആത്മാവ് സനാതനവുമാണെന്നും കൃഷ്ണൻ വ്യക്തമാക്കുന്നു.അജനും നിത്യനും ശാശ്വതനും പ്രാചീനനുമായ ആത്മാവിനെ ആയുധങ്ങൾക്കു മുറിവേല്പിയ്ക്കുവാനോ അഗ്നിയ്ക്കു ദഹിപ്പിയ്ക്കുവാനോ വെള്ളത്തിനു നനയ്ക്കാനോ കാറ്റിനുശോഷിപ്പിയ്ക്കുവാനോ കഴിയുകയില്ല,അതുകൊണ്ടുതന്നെ ജീവനെക്കുറിച്ച് വ്യസനിയ്ക്കാതെ കർമം ചെയ്യുന്നവൻ മാത്രമാണ്‌ മോക്ഷാർഹൻ എന്ന ഹൈന്ദവചിന്താധാരയാണ്‌ സാംഖ്യയോഗം ഉയർത്തിക്കാട്ടുന്നത്.
യോഗത്തെ നിർവചിയ്ക്കുന്നതും ഈ അധ്യായത്തിലാണ്‌,
യോഗസ്ഥഃ ഗുരു കർമാണി സംഗം ത്യക്ത്വാ ധനംജയ
സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ
(അല്ലയോ അർജുന, ജയാപചയങ്ങളോടുള്ള മമത വെടിഞ്ഞ് സമചിത്തതയോടെ നിന്റെ കർമം അനുഷ്ഠിയ്ക്കുക.ഈ സമചിത്തതയാണ്‌ യോഗം)എന്നു പറയുന്ന ഭഗവാൻ യോഗത്തിനായി യജ്ഞിയ്ക്കുന്നവൻ കർമഫലശുദ്ധീകരണത്തിലൂടെ ദിവ്യാവബോധം ലഭിയ്ക്കുമെന്നും അവൻ സ്ഥിതപ്രജ്ഞനായി,ഇന്ദ്രിയനിയന്ത്രണം‌പാലിച്ച് സ്ഥിരബുദ്ധിയുള്ളവനായി ഭൗതികതയുടെ കയത്തിൽ നിന്ന് കരകയറുവാൻ പ്രാപ്തനാവുമെന്നും പരമമായ ശാന്തി ലഭിയ്ക്കുമെന്നും പ്രസ്താവിയ്ക്കുന്നു.
ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർത്ഥ നൈനാം പ്രാപ്യ വിമുഹൃതി
സ്ഥിത്വാസ്യാമന്തകാലേ പി ബ്രഹ്മനിർവാണമൃച്ഛതി
(ഏതൊന്നിലെത്തിയാൽ മനുഷ്യന്‌ വിഭ്രാന്തിയൊഴിയുന്നുവോ ആ ആത്മീയവും ദൈവികവുമായ പഥമാണിത്. ഇവിടെ നിലയുറപ്പിച്ച് മരണവേളയിലും അത്സ്ഥിതി തുടരുന്നവൻ ഭഗവദ്ധാമത്തിലെത്തും.) എന്ന ഉപദേശത്തോടെ സാംഖ്യയോഗം അവസാനിയ്ക്കുന്നു.

[തിരുത്തുക] അധ്യായം 3:കർമ്മയോഗം

ഒരുവൻ കർമം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ്‌ കർമയോഗം.കർമ്മങ്ങൾക്ക് ഒരുവനെ ഈ ലോകവുമായി ബന്ധിപ്പിയ്ക്കുകയോ അതിൽ നിൻ വിമോചിപ്പിയ്ക്കുകയോ ചെയ്യാം.ഭഗവത്പ്രീതിമാത്രം കാംക്ഷിച്ച് സ്വാർത്ഥമോഹങ്ങളില്ലാതെ കർമം ചെയ്യുന്നതിലൂടെ യധാർത്ഥജ്ഞാനം നേടാനാവും എന്നതാണ്‌ മൂന്നാമദ്ധ്യായത്തിന്റെ സത്ത.ആദ്ധ്യാത്മികജ്ഞാനത്തിലേയ്ക്കുള്ള പാത നിസ്സ്വാർത്ഥകർമ്മത്തിലൂടെ മാത്രമേ പ്രാപ്തമാവുകയുള്ളൂ എന്ന ഗീതയുടെ മഹത്തായ സന്ദേശം വ്യക്തമാക്കപ്പെടുന്നത് ഈ അദ്ധ്യായത്തിലാണ്‌.
മഹാഭാരതം ഭീഷ്മപര്‌വ്വത്തിലെ 27-ആം അധ്യായമാണിത്. ആകെ 43 ശ്ലോകങ്ങൾ.
ജ്യായസീ ചേത് കർമണസ്തേ മതാ ബുദ്ധി ജനാർദ്ദന
തത് കിം കർമണി ഘോരേ മാം നിയോജയസി കേശവ
(ഹേ ജനാർദന, അല്ലയോ കേശവ, ഫലകാംക്ഷയൊടെ ചെയ്യുന കർമ്മത്തെക്കാൾ ശ്രേഷ്ഠമാണ്‌ ബുദ്ധി എന്നു കരുതുന്നുവെങ്കിൽ അങ്ങ് എന്തിനാണ്‌ എന്നെ ക്രൂരമായ ഈ യുദ്ധത്തിന്‌ പ്രേരിപ്പിയ്ക്കുന്നത്?) എന്ന ചോദ്യത്തോടെയാണ്‌ മൂന്നാമദ്ധ്യായത്തിലെ സം‌വാദം ആരംഭിയ്ക്കുന്നത്.
ദ്വയാർത്ഥങ്ങളുള്ള ഉപദേശങ്ങൾ നിറഞ്ഞ ഗീത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ഉണ്ടാകാനിടയുള്ള ഈ ചോദ്യത്തിന്‌,
ന കർമണാമനാരംഭന്നൈഷ്കർമ്യം പുരുഷോശ്നുതേ
ന ച സംന്യസനാദേവ സിദ്ധിം സമതിഗച്ഛതി
ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത്
കാര്യതേ ഹ്യവശഃ കർമ സർവഃ പ്രകൃതിജൈർഗുണൈ
(കർമ്മം ചെയ്യാതിരുന്നതുകൊണ്ടു മാത്രം ആരും കർമഫലങ്ങളിൽ നിന്നു മുക്തരാവുന്നില്ല. സന്യാസം കൊണ്ടു മാത്രം ഒരാൾ പൂർണത നേടുന്നില്ല.ഭൗതികപ്രകൃതയുടെ ത്രിഗുണങ്ങളിൽ നിന്നുളവാകുന്ന വാസനകൾക്കനുസരിച്ച് ഓരോ മനുഷ്യനും കർമം ചെയ്യാൻ നിർബന്ധിതനാണ്‌.ആർക്കും ഒരൊറ്റനിമിഷം പോലും കർമത്തിൽ നിന്നൊഴിഞ്ഞു നിൽക്കാനാവില്ല.) എന്ന് വ്യക്തമായ ഉത്തരവും നൽകുന്നുണ്ട് രചയിതാവ്.
യുദ്ധസമയത്ത് അർജ്ജുനനു ഭഗവാൻ കാട്ടികൊടുക്കുന്ന വിശ്വരൂപം
ത്രിഗുണങ്ങളിൽ നിന്നാർജ്ജിച്ച സ്വഭാവത്തിനനുസരിച്ചാണെങ്കിലും നിഗ്രഹം കൊണ്ട് പ്രയോജനമില്ലെന്നു പറയുന്ന അർജ്ജുനനോട്,പുകതീയിനേയും,പൊടി കണ്ണാടിയെയുമെന്നപോലെ ജീവാത്മാവിനെ പരമാത്മാവിൽനിന്നകറ്റുന്ന കാമമാണ്‌ യധാർത്ഥ ശത്രുവെന്നു പറഞ്ഞ്,
ഏവം ബുധേ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനാത്മനാ
ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം

(ഭൗതികങ്ങളായ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിയ്ക്കും അതീതനാണ്‌ താനെന്നറിഞ്ഞിട്ട് ദൃഢനിശ്ചയത്തോടെയുള്ള ആത്മീയ ബുദ്ധിയും ആത്മീയശക്തിയും കൊണ്ട് മനസ്സിനെ ഉറപ്പിച്ച് അദമ്യനായ കാമമെന്ന ശത്രുവിനെ കീഴടക്കുക)എന്ന ഉപദേശം നൽകുന്നതോടെ മൂന്നാമധ്യായം സമാപ്തമാകുന്നു.

കർമം വിഷ്ണുവിനുള്ള യജ്ഞവും പാപങ്ങൾക്കതീവുമാകുമ്പോൾ, ആത്മാരാമാനായി വർത്തിയ്ക്കുകയും ആത്മാവിൽ പൂർണതൃപ്തനാവുകയും ചെയ്യുന്ന മനുഷ്യൻ, കർത്തവ്യങ്ങളിൽ നിന്ന് മുക്തനായി പരമപദത്തിലെത്തുന്നുവെന്നതാണ്‌ മൂന്നാമദ്ധ്യായത്തിന്റെ സാരം.

[തിരുത്തുക] അധ്യായം 4:ജ്ഞാനകർമ്മവിഭാഗയോഗം

സഗുണബ്രഹ്മത്തിന്റെ ശക്തി വ്യക്തമാക്കുന്ന യോഗമാണിത്. വിവിധ യജ്ഞങ്ങളുടെ മാഹാത്മ്യവും സംസാരമധ്യേ കടന്നു വരുന്നുണ്ട്. ആദ്ധ്യാത്മികജ്ഞാനം ആത്മാവും ദൈവവുമായുള്ള അകലം കുറയ്ക്കുകയും ആത്മശുദ്ധീകരണത്തിലൂടെ മോക്ഷം നൽകുകയു ചെയ്യുന്നു. നിസ്സ്വാർത്ഥകർമ്മത്തിന്റെ ഫലമായി ലഭിയ്ക്കുന്ന ആ അറിവ് ഗുരുവിലൂടെ പൂർണമാക്കപ്പെടുന്നു.
ഗീതയുടെ ചരിത്രമാണ്‌ നാലാമദ്ധ്യായത്തിന്റെ ആദ്യ ഭാഗത്തെ പ്രതിപാദ്യം.രാജവംശജർക്കായാണ്‌ ഭഗവദ് ഗീത ഉപദേശിയ്ക്കപ്പെട്ടത്. വിവസ്വാനെന്ന സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും സൂര്യകുലത്തിന്റെ ആദിപിതാവായതുകൊണ്ടും ഭഗവദ്ഗീത ഭഗവാനിൽ നിന്ന് സ്വായത്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടവും അപൗരുഷേയവുമാണ്‌(മനുഷ്യകൃതമല്ലാത്തത്). സൂര്യഭഗവാനിൽ നിന്ന് മനുഷ്യപിതാവായ മനുവിലൂടെ ഇക്‌ഷ്വാകുവിലേയ്ക്കും ആ മഹത്സത്യം വ്യാപിച്ചു.എന്നാൽ വ്യാഖ്യാനങ്ങളിലൂടെ മൂല്യച്യുതി സംഭവിച്ച ഗീത കാലപ്രവാഹത്തിൽ തകർക്കപ്പെട്ടു. ഈ സന്ദർഭത്തിലാണ്‌ അർജുനനിൽക്കൂടി ആ പ്രമാണങ്ങൾ വീണ്ടും മനുഷ്യരാശിയിലെത്തിയ്ക്കാൻ ഗീതോപദേഷ്ടാവായ കൃഷ്ണൻ തീരുമാനിച്ചത്.
ഗീതാചരിത്രം കേട്ട അർജ്ജുനൻ;
അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ
കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി
(വിവസ്വാൻ അങ്ങയെക്കാൾ വളരെ മുൻപ് ജനിച്ചെന്നിരിയ്ക്കെ അങ്ങ് അദ്ദേഹത്തിൻ ഉപദേശം നൽകിയെന്നുപറയുന്നത് ഞാനെങ്ങനെ വിശ്വസിയ്ക്കും?)എന്നു ചോദിയ്ക്കുന്നതോടെ സം‌വാദം പരമാത്മാവിന്റെ അതീന്ദ്രിയഭാവങ്ങളിലേയ്ക്ക് വ്യാപിയ്ക്കുന്നു.
ആദ്യനും നിരപേക്ഷനും അച്യുതനും തുടക്കമില്ലാത്തവനും ഏറ്റവും പ്രായം കൂടിയവനും എന്നാൽ നവയൗവനയുക്തനും ആണു താനെന്ന് ഗോവിന്ദൻ വ്യക്തമാക്കുന്നു.
യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം
(ഹേ ഭാരത,എവിടെ ധർമ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.) എന്ന പ്രശസ്തമായ ശ്ലോകം ഈ ഭാഗത്താണ്‌.രാഗം ഭേദം ക്രോധം എന്നിവയിൽ നിന്ന് മുക്തരായി അദ്ദേഹത്തെ അനുഗമിയ്ക്കുന്നവർ, ജ്ഞാനത്താൽ ശുദ്ധീകൃതരായി മോക്ഷത്തെ പ്രാപിയ്ക്കുന്നു. കർമങ്ങൾക്കും കർമഫലങ്ങൾക്കും അതീതനാണ്‌ പരമാത്മാവ്. എല്ലാം അദ്ദേഹത്തിൽനിന്നുത്ഭവിയ്ക്കുകയും അദ്ദേഹത്തിൽ വിശ്രമിയ്ക്കുകയും ചെയ്യുന്നു.ആത്മസാക്ഷാത്കാരം ലഭിച്ച ഒരു വ്യക്തിയിൽ നിന്ന് യഥാർത്ഥജ്ഞാനം ഗ്രഹിച്ച് പാപികളിൽ വച്ച് മഹാപാപിയായവനു പോലും ഭൗതികജീവിതത്തിലെ ദുഃഖസമുദ്രം തരണം ചെയ്യാൻ സാധിയ്ക്കും.അങ്ങനെ കത്തുന്ന തീ വിറകിനെയെന്നപോലെ ജ്ഞാനമാകുന്ന അഗ്നി സർവ്വ കർമഫലങ്ങളെയും ഭസ്മമാക്കി പരമമായ ആദ്ധ്യാത്മികശാന്തി നൽകുന്നു. ഇതാണ്‌ നാലാമധ്യായത്തിന്റെ ഭാവാർത്ഥം.
ജീവസത്തയുടെ സാര്വകാലീനമായ പ്രവർത്തനം അഥവാ സനാതനയോഗം എന്നതാണ്‌ ഈ അദ്ധ്യായത്തിൽ പ്രസ്താവിയ്ക്കപ്പെട്ട യോഗപദ്ധതി. ഇതിന്‌ ദ്രവ്യയജ്ഞം എന്നും ആത്മയജ്ഞം എന്നും രണ്ടു ശാഖകളുണ്ട്. ദ്രവ്യയജ്ഞം ഭൗതികതയുടെ പ്രതീകമാണെങ്കിൽ ആത്മയജ്ഞം ജ്ഞാനത്തിന്റെയും ആത്മസാക്ഷാത്കരണത്തിന്റെയും പാതയാണ്‌.

[തിരുത്തുക] അധ്യായം 5:സന്യാസയോഗം

ഭക്തിയും ജ്ഞാനവും തമ്മിലുള്ള അഭേദ്യമായ ബന്ധം ചർച്ച ചെയ്യപ്പെടുകയാണ്‌ 29 ശ്ലോകങ്ങളുള്ള ഈ അദ്ധ്യായത്തിൽ.പ്രപഞ്ചത്തിന്റെ മായാശക്തിയാൽ ബന്ധിതരായ ജീവാത്മാക്കൾ,തങ്ങൾ ചുറ്റും കാണുന്ന എന്തിന്റെയും അധീശത്വം ആഗ്രഹിയ്ക്കുന്നു. എന്നാൽ ഭഗവാന്റെ ഭൗതികശക്തിയ്ക്കധീനരാണവർ. ഭഗവാനാണ്‌ പൂർണാധികാരിയെന്ന അറിവോടെ ചെയ്യപ്പെടുന്ന കർമമാണ്‌ പൂർണതയിലെത്തുന്നത്. ഭക്തനും കൂടിയായ യോഗിയാണ്‌ യോഗികളിൽ ശ്രേഷ്ഠൻ.ജ്ഞാനകർമയോഗങ്ങൾ ക്ലേശഭൂവിഷ്ടവും ദീർഘകാലം കൊണ്ടുമാത്രം ഫലം നൽകുന്നവയുമാണ്‌. എന്നാൽ കഥാശ്രവണാദികൾ കൊണ്ട് ആർക്കും കൈവരിയ്ക്കാവുന്ന ആദ്യന്തം മധുരതരവും ഫലപ്രദവുമായ മോക്ഷോപാധിയാണ്‌ ഭക്തി.
സന്യാസം കർമത്യാഗവും, കർമയോഗം കർമാനുഷ്ടാനവുമാകമ്മ്പോൾ ഇവയിൽ ഏതാണു ശ്രേഷ്ടമെന്ന സംശയം അർജ്ജുനനിലുണ്ടാകുന്നു.
യത് സാംഖ്യേ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ
ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി
(ഏതു സ്ഥാനം സാംഖ്യന്മാർ നെടുന്നുവോ അത് യോഗികളും നേടും.സാംഖ്യവും യോഗവും ഒന്നെന്നു മനസ്സിലാക്കുന്നവനാണ്‌ യഥാർത്ഥ ജ്ഞാനി) എന്ന് കൃഷ്ണൻ വ്യക്തമാക്കുന്നു.
അതായത് കാമ്യകർമങ്ങൾ ത്യജിയ്ക്കുന്ന സന്യാസിയോളം ശ്രേഷ്ടനാണ്‌ ഫലേച്ഛയില്ലാതെ കർമമനുഷ്ടിയ്ക്കുന്നവനും. അഗ്നിയിൽ ഹോമിയ്ക്കുമ്പോൾ "ഇദം ന മമ" എന്നു പറയുന്ന സന്യാസിക്കു സമനാണ്‌ സ്വാർത്ഥമോഹങ്ങളില്ലാതെ ജീവിതോദ്ദേശ്യം നിറവേറ്റുന്ന സാധാരണമനുഷ്യർ.വിദ്വാന്മാരും വിനീതരുമായ അത്തരക്കാർ ബ്രാഹ്മണനെയും പശുവിനെയും പട്ടിയേയും ചണ്ഡാലനെയും സമഭാവത്തോടെ ദർശിക്കുന്നു.സമചിത്തത നേടാതെ കർമം ത്യജിയ്ക്കുന്നവൻ സന്യാസിയല്ല,അലസനാണ്‌.കർമമല്ല കർമഫലകാംക്‌ഷയാണ്‌ ത്യജിയ്ക്കേണ്ടത്.ഒറ്റനോട്ടത്തിൽ കർമയോഗവും സാംഖ്യയോഗവും പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നുമെങ്കിലും അവരണ്ടും പരസ്പരപൂരകങ്ങളാണെന്നു വ്യക്തമാക്കുകയാണ്‌ ഗ്രന്ഥകർത്താവ്.


[തിരുത്തുക] അധ്യായം 6:ആത്മസം‌യമയോഗം

ധ്യാന യോഗം എന്നും അഭ്യാസയോഗം എന്നും ഈ യോഗം അറിയപ്പെടുന്നു.അഷ്ടാംഗ യോഗ പദ്ധതിയുടെ മഹിമയാണ്‌ പ്രധാന പ്രതിപാദ്യം.ആകെ 47 ശ്ലോകങ്ങൾ.മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാനും പരമാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും സഹായിക്കുന്ന അഷ്ടാംഗ യോഗം സമാധിയിൽ(പൂർണമായ ഈശ്വരാവബോധത്തിൽ) പരിണമിയ്ക്കുന്നു.യോഗസിദ്ധയിലൂടെ ശരീരമല്ല ആത്മാവാണ്‌ താൻ എന്ന തിരിച്ചറിവ് ലഭിയ്ക്കുന്നവൻ പൂർണനാവുന്നു. ഇതാണ്‌ ആറാമദ്ധ്യായത്തിൻറെ സാരം.
അഞ്ചാമദ്ധ്യായത്തിലെന്ന പോലെ കർമത്തെയും കർമഫലത്തെയും കുറിച്ചുള്ള സം‌വാദത്തോടെയാണ്‌ ആറാമദ്ധ്യായവും ആരംഭിയ്ക്കുന്നത്.ധ്യാനവിധികളും യോഗവിധികളും സംഭാഷണമദ്ധ്യേ കടന്നു വരുന്നുണ്ട്. പരമാത്മാവിലെത്തിച്ചേരാനുള്ള വഴിയായി അഷ്ടാംഗയോഗത്തെ അവതരിപ്പിയ്ക്കയാണ്‌ തുടർന്നുള്ള വരികളിൽ.
ആരുരുക്ഷോർമുനേര്യോഗം കർമകാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ
(അഷ്ടാംഗയോഗം പരിശീലിയ്ക്കുന്നവന്‌ കർമം മാർഗ്ഗമായ് ഭവിയ്ക്കുന്നു. യോഗസിദ്ധി അവനെ ശാന്തിയിലേയ്ക്കു നയിക്കുന്നു.)എന്നു പറയുന്ന കൃഷ്ണൻ യോഗമെന്നത് ആത്മസാക്ഷാത്കാരത്തിലേയ്ക്കുള്ള കോണിയാണെന്നു സമർത്ഥിയ്ക്കുന്നു.ഈ കോണിയുടേ പടികൾ ഒരു ജീവന്‌റ്റെ ഏറ്റവും താഴ്ന്ന തലങ്ങളിൽ നിന്നു തുടങ്ങി ആദ്ധ്യാത്മിക ജീവിതത്തിലെ അത്യുന്നതമായ ആത്മസാക്ഷാത്കാരം വരെയെത്തിനിൽക്കുന്നു. ഇതിന്റെ ആദ്യപടി യോഗാരുരുക്ഷുവും ഒടുവിലത്തേത് യോഗാരൂഢവുമാണ്‌.
തുടർന്ന്
ജിതോത്മന പ്രശാന്തസ്യ പരമാത്മാ സമാഹിതഃ
ശീതോഷ്ണ സുഖദുഃഖേഷു തഥാ മാനാപമാനയോഃ
(തനീ സ്വയം ഉദ്ധരിയ്ക്കുന്നതും ക്ഷയിപ്പിയ്ക്കുന്നതും താൻ തന്നെയാണ്‌.) എന്ന അഷ്ടാംഗയോഗതത്വം വ്യക്തമാക്കപ്പെടുന്നു. മനുഷ്യധർമം നിറവേറ്റുന്നതിനായി മനസ്സിനെ നിയന്ത്രിയ്ക്കലാണ്‌ അഷ്ടാംഗയോഗചര്യയുടെ പരമമായ ലക്‌ഷ്യം.മനസ്സിനെ ജയിച്ചവന്‌ മനസ്സു തന്നെയണ്‌ ഉറ്റസുഹൃത്ത്.അതിനു കഴിയാത്തവനാവട്ടെ മനസ്സ് പരമശത്രുവായി വർത്തിയ്ക്കുന്നു.അതായത്,മനോനിയന്ത്രണമില്ലാത്ത യോഗാഭ്യാസം ബാഹ്യപ്രകടനമായി അവശേഷിയ്ക്കും.മനോവിജയം സാധിച്ചാലാവട്ടെ,പരമാത്മാവിന്റെ നിർദ്ദേശങ്ങൾ സ്വീകരിയ്ക്കാൻ ജീവാത്മാവ് സ്വയം സന്നദ്ധനാവുന്നതു വഴി മോക്ഷം സാധ്യമാകും. ആ മനോവിജയമാണ്‌ അഷ്ടാംഗയോഗം വാഗ്ദാനം ചെയ്യുന്നത്.
യോഗപരിശീലന വിധികളെക്കുറിച്ചും കൃഷ്ണൻ വാചാലനാവുന്നു. യോഗി സംഭാഷണം ചുരുക്കണം. വിജനസ്ഥലത്ത് കുശപ്പുല്ലും മാന്തോലും അതിനു മുകളിൽ വസ്ത്രവും വിരിച്ച്,അത്യുന്നതമോ താഴ്ന്നതോ അല്ലാത്ത ഇരിപ്പിടം തയ്യാറാക്കി ഏകാഗ്രചിത്തനായി ആതമശുദ്ധീകരണത്തിനു വേണ്ടി യോഗം പരിശീലിക്കണം.ശരീരവും കഴുത്തും ഋജുരേഖയിൽ നിർത്തിക്കൊണ്ട് പ്രാണായാമം പരിശീലിക്കണം.നോട്ടം പുരികങ്ങളുടെ ഇടയിലോ നാസികാഗ്രത്തിലോ ഉറപ്പിക്കണം. ബ്രഹ്മചര്യനിഷ്ഠയും അനിവാര്യമാണ്‌. ഇത്തരത്തിൽ ആഹാരം, വിഹാരം ,നിദ്ര,പ്രവൃത്തി തുടങ്ങിയവയിൽ മിതത്വം പാലിച്ച് സമചിത്തതയോടെ പരമാത്മാവിനെ മാത്രം ധ്യാനിച്ച് യോഗാഭ്യാസം ചെയ്യുന്നവന്‌ മനശ്ശാന്തി ലഭിയ്ക്കുന്നു.അഭ്യാസമുറകളോ, വ്യായാമമോ അല്ല യഥാർത്ഥ യോഗചര്യ.അത് മനോജയം നേടി പരമപദം പ്രാപിയ്ക്കാനുള്ള മാർഗ്ഗമാണ്‌.
യോഗാനുഷ്ഠാനത്തിലൂടെ അതീന്ദ്രിയാവസ്ഥ നേടിയ യോഗയുക്തന്റെ സവിശേഷതകളെക്കുറിച്ചും ആറാമദ്ധ്യായത്തിൽ പരാമർശമുണ്ട്.
യഥാ ദീപോ നിവാസ്ഥതോ നേങ്ഗതേ സോപമാ സ്മൃതാ
യോഗിനോ യതചിത്തസ്യ യ്ഞ്ജതോ യോഗമാത്മന
(കാറ്റു തട്ടാത്ത ദീപം പോലെ അചഞ്ചലനായവനാണ്‌ യോഗി)എന്നാണു യോഗയുക്തന്റെ വർണന.സമാധിയെന്ന ഈ പൂർണാവസ്ഥയിൽ ശരീരമല്ല ആത്മാവാണ് താൻ എന്ന ബോധം അഥവാ ആത്മസാക്ഷാത്കാരം ലഭിയ്ക്കുന്നു. നിഷ്ക്രിയവും നിർമ്മലവും നിർഗുനവുമായ ആത്മാവാണ്‌ താൻ എന്നറിഞ്ഞാൽ കർതൃത്വബുദ്ധിയും ഭോക്തൃത്വബുദ്ധിയും നശിക്കും. മറ്റെല്ലാ സുഖങ്ങൾക്കും മീതെയുള്ള ഇന്ദ്രിയാതീതമായ സുഖം ലഭിയ്ക്കാൻ അവൻ യോഗ്യനാവുന്നു.ഇതാണ്‌ ധ്യാനയോഗം സാമാന്യജനത്തിനു നൽകുന്ന ഉപദേശം.
യോഗചര്യയെയും യോഗിയെയും കുറിച്ചുമുള്ള ഭഗവദ്‌വാക്കുകൾ കേൾക്കുന്ന അർജ്ജുനനിൽ ഏതൊരു സാധാരണക്കാരനിലുമെന്നപോലെ, മനോനിയന്ത്രണം സാദ്ധ്യമാണോ എന്ന സംശയമുളവാകുന്നു. നിരന്തരപരിശ്രമം ഫലസിദ്ധി നൽകുമെന്നു പറഞ്ഞ് ഭക്തനും കൂടിയായ യോഗിയാണ്‌ ശ്രേഷ്ടൻ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറാമദ്ധ്യായം അവസാനിക്കുന്നു.


[തിരുത്തുക] ഉപനിഷദ് സാരം

ഉപനിഷത്തുകളുടെ സംഗ്രഹമാണ് ഗീത എന്ന് ചൂണടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ഗീതോപദേശത്തെ സൂചിപ്പിക്കുന്ന വെങ്കലപ്രതിമ
സർ‌വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദന:
പാർഥോ വത്സ: സുധീർഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്
എന്ന ഗീതാധ്യാനശ്ലോകം പ്രസിദ്ധമാണ്. ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന് അർജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഗോപാലനന്ദനൻ കറന്നെടുത്ത പാലാണ് ഗീതാമൃതമെന്നാണ് ഇതിന്റെ അർത്ഥം. [5]ഉപനിഷത്തുകളിലെ പല മന്ത്രങ്ങളും തെല്ലു വ്യത്യാസത്തോടെ ഗീതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

[തിരുത്തുക] പ്രധാന ശ്ലോകങ്ങൾ

പ്രഥമ ശ്ലോകങ്ങൾ
-
അദ്ധ്യായം 1. അർജ്ജുനവിഷാദയോഗം
ധൃതരാഷ്ട്രൻ പറഞ്ഞു :
ധർമക്ഷേത്രം കുരുക്ഷേത്രം പുക്കു പോരിന്നൊരുങ്ങിയോർ എൻ കൂട്ടരും പാണ്ഡവരും എന്തേചെയ്തതു സഞ്ജയ!
സഞ്ജയൻ പരഞ്ഞു:
പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻ ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ: "കൺടാലും പാണ്ഡവരുടെയാചാര്യ, പെരുതാം പട ധീമാൻ ദ്രുപദജൻ നിന്റെ ശിഷ്യൻ വ്യൂഹം ചമച്ചിതാ
മറ്റ് പ്രധാന ശ്ലോകങ്ങൾ
-
അദ്ധ്യായം 4. ജ്ഞാനകർമവിഭാഗയോഗം
ശ്ലോകം 7
ധർമത്തിനെപ്പോഴൊക്കേയും ഗ്ലാനി ഭവിപ്പൂ ഭാരത! അധർമാഭ്യുത്ഥാനവുമന്നാത്മസൃഷ്ടി കഴിപ്പു ഞാൻ.
ശ്ലോകം 8
സാധുസംരക്ഷണത്തിനും ദുഷ്ടസംശിക്ഷണത്തിനും ധർമത്തിൻ നിലനില്പിനും ജനിക്കുന്നൂ യുഗായുഗം