- OLDER POSTS

Jamal Thandantharayil created a doc.
Sooryan Shekhar
മറ്റുള്ളവന്റെ മതം മോശമാണെന്ന് അതില്‍ വിശ്വസിച്ചാല്‍ നരകത്തില്‍ പോകുമെന്നും പറഞ്ഞു നടക്കുന്നവര്‍ എങ്ങനെ മറ്റു മതത്തിനെ ഉള്കൊല്ലും? >> മതം എന്നാൽ മനുഷ്യജീവിതത്തിന്റെ ലക്ഷ്യപ്രാപ്തിക്കുള്ള ജീവിതമാർഗദർശനമായാണ് ഇസ്ലാം കാണുന്നത്. അത് അവതരിപ്പിച്ചത് സ്രഷ്ടാവ് ആയതു കൊണ്ട് അത് ഒന്നേയുള്ളൂ. മറ്റുള്ളതെല്ലാം മനുഷ്യകരങ്ങളുടെ പ്രവർത്തനം മൂലം മനുഷ്യർ അതിൽ നിന്ന് വഴിതെറ്റിപ്പോയതോ അല്ലെങ്കിൽ മനുഷ്യനിർമ്മിതമോ ആണ്. എന്നാൽ എല്ലാവരും ഇത് ദൈവത്തിൽ നിന്നുള്ളതാണെന്ന് വാദിക്കുന്നു. അതിൽ ഒരു കൂട്ടർ മാത്രമായിരിക്കും ശരി..! കാരണം ഒരാളാണ് സ്രഷ്ടാവ് എന്നതിനാൽ.. എന്ത് കൊണ്ട് ഒരാൾ ? അത് നമുക്ക് വേറെ ചർച ചെയ്യാവുന്നതാണ്..!
ക്രിസ്തു പ്രവാചകന്‍ ആണെന്ന് പറയുമ്പോള്‍ തന്നെ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ നരകത്തില്‍ പോകും എന്നും പറയുന്നു...അതെങ്ങനെ ശരിയാകും? >> ക്രിസ്തു പ്രവാചകൻ ആണെന്ന് വിശ്വസിക്കുന്നവർ നരകത്തിൽ പോകും എന്ന് മുസ്ലിംകൾ പറയില്ല. ക്രിസ്തു പ്രവാചകൻ ആണെന്ന് വിശ്വസിക്കുന്നവർ അല്ലാഹു ആണ് സ്രഷ്ടാവ് ആണെന്ന് അംഗീകരിക്കുന്നവരായിരിക്കും. മുഹമ്മദ് നബി(സ) ആണ് അന്ത്യപ്രവാചകൻ എന്ന് സുവിശേഷവാർത്ത അറിയിക്കപ്പെട്ടവരായിരിക്കും. അവർ മുഹമ്മദ് നബിയിലും വിശ്വസിക്കും. ഒരു ദൂതനിൽ അഥവാ പ്രവാചകനിൽ വിശ്വസിക്കുക എന്നു വെചാൽ ദൈവത്തിൽ നിന്ന് ആ ദൂതൻ വഴി നൽകപ്പെട്ട മാർഗദർശനം സ്വീകരിക്കാൻ താൻ ബാധ്യതപ്പെട്ടവനാണ് എന്നു കൂടി വിശ്വസിക്കലാണ്. ദൈവം എന്തൊക്കെ വിധിവിലക്കുകളാണ് അവതരിപ്പിച്ചിട്ടുള്ളത് എന്ന് പഠിച്ച് അതുപ്രകാരം ജീവിചാലെ മോക്ഷം ലഭിക്കൂ എന്നും അല്ലെങ്കിൽ താൻ നരകാവകാശിയാണെന്നും അംഗീകരിക്കലാണ്.!
ഇത്ര അധികം പ്രവാചകന്മാരെ ഭൂമില്‍ വിടേണ്ട ആവശ്യം ഉണ്ടോ അല്ലാഹുവിനു...നിര്‍മാണം നടത്തുമ്പോള്‍ എല്ലാവരെയും നല്ലവന്മാരാക്കി ഉണ്ടാകിയാല്‍ പോരെ? >> ഗതാഗത ഭാഷാ വാർത്താവിനിമയ സാധ്യതകൾ ഇത്ര ഇല്ലാത്ത കാലങ്ങളിൽ ഓരോ സമൂഹത്തിലേക്കും ഓരോ പ്രവാചകന്മാരെ നിയോഗിച്ചിരുന്നു. അവർ അവർക്കുള്ള മാത്യകയും ആയിരുന്നു. തങ്ങളിൽ നിന്നു തന്നെയുള്ള ഒരു മനുഷ്യനെയാണ് ദൈവം മാത്യകയായി നിശ്ചയിച്ചിട്ടുള്ളത് എന്നതിനാൽ തങ്ങൾക്ക് കഴിയാത്തതാണ് തങ്ങളോട് കല്പിച്ചിട്ടുള്ളതെന്ന് ആർക്കും കരുതേണ്ടതില്ല..! നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടൊപ്പം നന്മ ചെയ്യാനും തിന്മ വർജ്ജിക്കാനുമുള്ള വിധിവിലക്കുകൾ നൽകുകയും ചെയ്തുകൊണ്ട് ജീവിതം ഒരു പരീക്ഷണമായാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. എല്ലാവരെയും നല്ലവന്മാരാക്കി ഒരു വിഭാഗത്തെ അല്ലാഹു നേരത്തെ ഉണ്ടാക്കിയിട്ടുണ്ട്. അവരാണ് മലക്കുകൾ. അവർക്ക് നന്മ മാത്രമേ ചെയ്യാൻ സാധിക്കൂ. അവരോട് കല്പിക്കപ്പെട്ടതു മാത്രം. എന്നാൽ അവർക്ക് പരീക്ഷണമില്ല. മ്യഗങ്ങൾക്ക് അവയുടെ സഹജബോധം അനുസരിച് തോന്നുന്നതെല്ലാം ചെയ്യാം. എന്നാൽ പ്രക്യതിയിൽ ഇടപെടാനുള്ള ബുദ്ധിയോ നന്മതിന്മകൾ ചെയ്യാനുള്ള കഴിവോ അവക്കു നൽകപ്പെട്ടിട്ടില്ല. അങ്ങിനെ മനുഷ്യനാണ് പരീക്ഷണം നൽകപ്പെട്ടിട്ടുള്ളത്.
[67:2]
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
ലോകത്തുള്ള സകല ആളുകളെയും അല്ലഹു മുസ്ലിം ആക്കതതെന്തു? >> നേരത്തെ വിശദീകരിച്ചു. പരീക്ഷണമായാണ് ജീവിതം എന്ന്. താങ്കളുടെ ചോദ്യം അല്ലാഹു തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട്.. [16:9]
അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
മതം എന്നത് വിശ്വാസം ആണ് സംസ്കാരം ആണ് എന്റെ സംസ്കാരത്തെ മൂഷം എന്ന് മറ്റുള്ളവന്‍ പറയുകയും ഞാന്‍ അതിനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്‌താല്‍ ഞാന്‍ എന്റെ പൂര്‍വികരെ അപമാനിക്കുന്നതിനു തുല്യം ആണ്..അതിനെതിരെ ആണ് പ്രതികരിക്കുന്നത്...ഇങ്ങോട ബഹുമാനം കാണിച്ചാല്‍ തിരിച്ചങ്ങോട്ടും ബഹുമാനിക്കും...ഇപ്പോള്‍ തന്നെ നോക്ക് എത്ര വികൃതം ആയാണ് ശ്ലോകങ്ങളെ വ്യഖ്യാനിചിരിക്കുന്നത്?അറിവുള്ള ഒരു സംസ്കൃത അധ്യാപകനെ ഇവര്‍ ഇതൊന്നു കാണിച്ചു കൊടുത്തു അര്‍ഥം മനസ്സിലാക്കണ്ടേ?ഇങ്ങനെ മറ്റുള്ളവന്റെ മേല്‍ കുതിര കേറാന്‍ വന്നാല്‍ മുഹമ്മദ് നബി മമ്മത് ആകും അപ്പോള്‍ എന്റെ പ്രവാചകനെ മോശമായി പറഞ്ഞു എന്ന് പറഞ്ഞു നിലവിളിചിറ്റ് കാര്യം ഇല്ല...
19 minutes ago · Like · 2
>>
മറ്റു മതങ്ങളെ പരിഹസിക്കുന്നത് ഇസ്ലാമികമല്ല. എന്നാൽ എല്ലാം ശരി എന്നത് ശരിയായ വാദവുമല്ല.
എല്ലാം ശരി ആണെങ്കിൽ എന്തടിസ്ഥാനത്തിലാണ് നന്മ തിന്മകൾ തീരുമാനിക്കുക.ഒരാൾക്ക് നന്മയായ കാര്യം മറ്റൊരാൾക്ക് തിന്മയായിരിക്കും. എന്തിനാണ് നന്മ ചെയ്യുന്നത്?
നന്മ തിന്മകൾ തീരുമാനിക്കേണ്ടത് ദൈവമാണ്. കാരണം അവനാണ് നമ്മെ സ്യഷ്ടിച്ചത്. അവനാണ് നമുക്ക് മരണം നിശ്ചയിചത്. അവനിലേക്കാണ് നാം മടങ്ങിപോകുന്നത്. അവനാണ് നമ്മെ വിചാരണ ചെയ്യുന്നത്. അവന്റെ വിധിവിലക്കുകൾക്കനുസരിച് ജീവിചവർക്കാണ് അവൻ സ്വർഗം നൽകുന്നത്. അല്ലാത്തവരെയാണ് അവൻ നരകശിക്ഷക്ക് വിധേയമാക്കുന്നത്.
ആരെങ്കിലും തോന്നിയ പോലെ ജീവിചിട്ട് മരിചു ചെന്നാൽ അവരെ സ്വർഗത്തിലാക്കാമെന്ന് അവൻ ഏറ്റിട്ടില്ല. അതിനാൽ അതിന് അവനു ബാധ്യതയില്ല. ബുദ്ധിയുള്ളവർ ചെയ്യേണ്ടത് ദൈവത്തിന്റെ വിധി വിലക്കുകൾ തന്നെയാണോ ഞാൻ വിശ്വസിക്കുന്നതും കൊണ്ടു നടക്കുന്നതും എന്ന് ഉറപ്പ് വരുത്തുകയാണ്..!
[3:185]
ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
Saturday, December 31, 2011
ശരിയായ മതം
Wednesday, August 17, 2011
അര്‍ച്ചകസ്യ പ്രഭാവേന ശില ഭവതി ശങ്കര:
അര്‍ച്ചകസ്യ പ്രഭാവേന ശില ഭവതി ശങ്കര:
ലക്‌ഷ്യം അറിയാവുന്ന പൂജാരിയുടെ കര്‍മം കൊണ്ട്, ശിലയെ പോലും ഭഗവാന്‍ ആക്കി മാറ്റാന്‍ സാധിക്കും. അതായത് ലക്‌ഷ്യം അറിഞ്ഞിരിക്കണം, ഏതൊരാളും. എങ്കിലേ കര്‍മത്തിന്റെ പൂര്‍ത്തീകരണം ഉണ്ടാകൂ.. തന്റെ ലക്ഷ്യത്തിലേക്ക് നോക്കാതെ തന്നെ അമ്പെയ്തു കൊള്ളിക്കേണ്ടത് എവിടെ എന്നറിയാവുന്ന അര്‍ജുനന് അത് ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ സാധിച്ചു. ഏതൊരു പ്രവര്‍ത്തിയും, അങ്ങനെയേ വിജയം കണ്ടെത്ത...See More
Subscribe to:
Comments (Atom)