Monday, January 12, 2015

മതം കേറി തലക്കു പിടിച്ചാൽ


തീവ്രവാദികള്‍ തന്നോട് സ്വര്‍ഗത്തില്‍ പോകാന്‍ ആഗ്രഹമുണ്ടോയെന്നു ചോദിച്ചെന്ന് പെണ്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതെ, എന്നു പറഞ്ഞപ്പോള്‍ മനുഷ്യബോംബാകാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി വ്യക്തമാക്കി.
‘സ്വര്‍ഗത്തിലെത്താന്‍ ഞാന്‍ മരിയ്ക്കണമെന്നും അതിനാല്‍ മനുഷ്യബോംബായി പൊട്ടിത്തെറിക്കണമെന്നും അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കതു ചെയ്യാന്‍ പറ്റില്ലെന്ന്. അവര്‍ എന്ന വധിക്കുമെന്ന് ഭീഷണിപ്പെടുത്തി.’ അവള്‍ വ്യക്തമാക്കി.
reed more here
http://www.doolnews.com/girl-says-father-gave-her-to-boko-h…
Unlike ·  · 
  • You and Siya Ummer like this.
  • Jamal Moidutty Thandantharayil Published on Dec 25, 2014 

    A 13-year-old girl has accused her father of giving her to Nigeria's Boko Haram group that ordered her to explode a suicide bomb in Kano city. The girl told a news conference on Wednesday night that her captors asked if she wanted to go to paradise and, when she said yes, explained she would have to be a suicide bomber. Al Jazeera's Natasha Ghoneim reports. Subscribe to our channel http://bit.ly/AJSubscribe Follow us onhttps://www.youtube.com/watch?v=LiVIYMjOcyw


    At Al Jazeera English, we focus on people and events that affect people's lives. We bring topics to light that...
    YOUTUBE.COM
  • Abhijeeth Pallath മതം കേറി തലക്കു പിടിച്ചാൽ എന്താല്ലേ ഈ ലോകത്തിന്റെ അവസ്ഥ!
  • Jamal Moidutty Thandantharayil Abhijeeth Pallath മതം കേറി തലക്കു പിടിച്ചാൽ എന്താല്ലേ ഈ ലോകത്തിന്റെ അവസ്ഥ! 
    5 mins · Like <<>> ഇത് മതം തലക്ക് പിടിച്ചത് അല്ല. കാരണം ഇസ്ലാം മതം ആത്മഹത്യ നിഷിദ്ധം ആക്കിയിട്ടുണ്ട്. നിരപരാധികളെ കൊല്ലലും നിഷിദ്ധമാണ്. തലക്ക് പിടിച്ചത് മറ്റെന്തോ ആണ്... താങ്കള്‍ക്ക് മതവിരോധം തലക്ക് പിടിച്ചത് കൊണ്ടാണ് മതത്തിന്റെ Tതലയില്‍ എല്ലാം വെച്ച് കെട്ടാന്‍ ശ്രമിക്കുന്നത്..
  • Abhijeeth Pallath സ്വർഗത്ത്തിൽ നേരെ ചെല്ലാൻ ഉള്ള വഴി തെളിക്കുന്ന വിധം
  • Jamal Moidutty Thandantharayil 23: >>സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു. (1) തങ്ങളുടെ നമസ്കാരത്തില്‍ ഭക്തിയുള്ളവരായ, (2) അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരുമായ, (3) സകാത്ത് നിര്‍വഹിക്കുന്നവരുമായ. (4) തങ്ങളുടെ ഗുഹ്യാവയവങ്ങളെ കാത്തുസൂക്ഷിക്കുന്നവരുമത്രെ അവര്‍. (5) തങ്ങളുടെ ഭാര്യമാരുമായോ, തങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീകളുമായോ ഉള്ള ബന്ധം ഒഴികെ. അപ്പോള്‍ അവര്‍ ആക്ഷേപാര്‍ഹരല്ല. (6) എന്നാല്‍ അതിന്നപ്പുറം ആരെങ്കിലും ആഗ്രഹിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അതിക്രമകാരികള്‍. (7) തങ്ങളുടെ അനാമത്തുകളും കരാറുകളും പാലിക്കുന്നവരും, (8) തങ്ങളുടെ നമസ്കാരങ്ങള്‍ കൃത്യമായി അനുഷ്ഠിച്ചു പോരുന്നവരുമത്രെ (ആ വിശ്വാസികള്‍.) (9) അവര്‍ തന്നെയാകുന്നു അനന്തരാവകാശികള്‍. (10) അതായത് ഉന്നതമായ സ്വര്‍ഗം അനന്തരാവകാശമായി നേടുന്നവര്‍. അവരതില്‍ നിത്യവാസികളായിരിക്കും. (11)
  • Jamal Moidutty Thandantharayil 12:ആകാശങ്ങളിലും ഭൂമിയിലും എത്രയെത്ര ദൃഷ്ടാന്തങ്ങള്‍! അവയെ അവഗണിച്ചുകൊണ്ട് അവര്‍ അവയുടെ അടുത്ത് കൂടി കടന്ന് പോകുന്നു. (105) അവരില്‍ അധികപേരും അല്ലാഹുവില്‍ വിശ്വസിക്കുന്നത് അവനോട് (മറ്റുള്ളവരെ) പങ്കുചേര്‍ക്കുന്നവരായിക്കൊണ്ട് മാത്രമാണ്‌. (106) അവരെ വലയം ചെയ്യുന്ന തരത്തിലുള്ള അല്ലാഹുവിന്‍റെ ശിക്ഷ അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി, അല്ലെങ്കില്‍ അവര്‍ ഓര്‍ക്കാതിരിക്കെ പെട്ടെന്ന് അന്ത്യദിനം അവര്‍ക്ക് വന്നെത്തുന്നതിനെപ്പറ്റി അവര്‍ നിര്‍ഭയരായിരിക്കുകയാണോ? (107)
  • Abhijeeth Pallath സമ്മതിച്ചു കേട്ടോ! ചില സംശയങ്ങൾ ചോദിച്ചോട്ടെ? ഖുർ ആനിൽ പറഞ്ഞിട്ടുള്ളവ എല്ലാം എല്ലാ കാലത്തും പ്രായോഗികമല്ലേ?
  • Abhijeeth Pallath ഒറ്റ വാക്കിൽ പറയാവുന്നതേയുള്ളൂ ...
  • Jamal Moidutty Thandantharayil Abhijeeth Pallath സമ്മതിച്ചു കേട്ടോ! ചില സംശയങ്ങൾ ചോദിച്ചോട്ടെ? ഖുർ ആനിൽ പറഞ്ഞിട്ടുള്ളവ എല്ലാം എല്ലാ കാലത്തും പ്രായോഗികമല്ലേ? 
    <<>> അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം ആയാണ് ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നത്. എന്നാല്‍ അതില്‍ ചില വചനങ്ങള്‍ പ
    ്രവാചകനെ നേരിട്ട് സംബോധന ചെയുന്നത് ഉണ്ട്. ചിലവ മുന്കഴിഞ്ഞ സമുധായതെയോ അവരുടെ പിന്ഗാമികളെയോ അഭിസംബോധന ചെയ്യുന്നതുണ്ട്.. അത് കൊണ്ട് താങ്കളുടെ സംശയം എന്താണ് എന്നെഴുതിയ ശേഷം മറുപടി പറയുന്നതാണ് നല്ലത് എന്ന് കരുതുന്നു..
  • Abhijeeth Pallath ജീവിതചര്യയാക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ പലതും..അതെല്ലാം ഈ കാലത്തും ചെയേണ്ടത് തന്നെയല്ലേ?
  • Jamal Moidutty Thandantharayil സംശയം ചോദിക്കുന്നതിന് മുന്പ് ഒരു പാട് ചോദ്യം UNDOഉണ്ടോ?
  • Abhijeeth Pallath ഏയ്‌...കൂടുതൽ അറിയണമെന്നുണ്ട്...പക്ഷെ ഒന്ന് രണ്ടു സംശയം തീർന്നിട്ട് അറിയുന്നതല്ലേ നല്ലത്?
  • Jamal Moidutty Thandantharayil സംശയം ചോദിക്കൂ സഹോദരാ.. നമ്മുടെ അറിവിന്റെ പരിമിതിയില്‍ നിന്നുള്ള മറുപടി തരാം.. കൂടുതല്‍ അറിവുള്ളവരോട് ചോദിച്ചു മറുപടി തരാന്‍ ശ്രമിക്കാം .. എന്തിനും ചോദിച്ചാലല്ലേ അറിയൂ...!
  • Abhijeeth Pallath " ജീവിതചര്യയാക്കേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ പലതും..അതെല്ലാം ഈ കാലത്തും ചെയേണ്ടത് തന്നെയല്ലേ?"
    ഇതൊരു സംശയമായി തോന്നുന്നില്ലേ?
  • Abhijeeth Pallath പലരും ഇതിനെല്ലാം വിപരീതമായി ഇന്ന് പ്രവർത്തിക്കുന്നു. ഇത്രയും കെട്ടുറപ്പുള്ള മതത്തിൽ ആളുകൾ തോന്നിയപോലെ ജീവിക്കുന്നത്(അള്ളാഹു പറഞ്ഞതിനെതിരായി) നരകശിക്ഷയ്ക്ക് അർഹരാക്കില്ലെ? എന്നിട്ടും ആളുകൾ തെറ്റിപ്പോകുന്നല്ലോ ?
  • Jamal Moidutty Thandantharayil Abhijeeth Pallath പലരും ഇതിനെല്ലാം വിപരീതമായി ഇന്ന് പ്രവർത്തിക്കുന്നു. ഇത്രയും കെട്ടുറപ്പുള്ള മതത്തിൽ ആളുകൾ തോന്നിയപോലെ ജീവിക്കുന്നത്(അള്ളാഹു പറഞ്ഞതിനെതിരായി) നരകശിക്ഷയ്ക്ക് അർഹരാക്കില്ലെ? എന്നിട്ടും ആളുകൾ തെറ്റിപ്പോകുന്നല്ലോ ?
    7 mins · Like <<>> തീര്
    ‍ച്ചയായും.. അഭിജിത്ത് ഇത്രയും അറിഞ്ഞിട്ടു അതിനു വിപരീതമായി പ്രവര്‍ത്തിക്കുന്നില്ലേ? എല്ലാ മനുഷ്യര്‍ക്കും തുല്യമാണ് സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനം. പരലോകവും വിചാരണയും മുസ്ലിംകള്‍ക്ക് മാത്രം ഉള്ളതല്ല. സ്രഷ്ടാവിനെ മാത്രം ആരാധിച്ചു ജീവിച്ചവര്‍ക്ക് തിന്മയാണ് അക്കൌണ്ടില്‍ കൂടുതല്‍ എങ്കില്‍ കുറെ കാലം നരകശിക്ഷ അനുഭവിച്ചാല്‍ കാലാവധി തീര്‍ന്ന സമയത്ത് നരകത്തില്‍ രക്ഷപ്പെടാനുള്ളഅവസരം ഉണ്ട്. എന്നാല്‍ ബഹുദൈവ ആരാധകര്‍ക്ക് പ്രതീക്ഷിക്കാന്‍ വകയൊന്നുമില്ല. ആളുകള്‍ തോന്നിയ പോലെ ജീവിക്കുന്നത് അവര്‍ സ്രഷ്ടാവിനെ കുറിച്ചും പരലോകത്തെ കുറിച്ചും അശ്രദ്ധയില്‍ ആകുന്നതിനാല്‍ ആണ്... അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് അശ്രദ്ധയില്‍ ആക്കാന്‍ വേണ്ടി പിശാച് ശ്രമിച്ചു കൊണ്ടേയിരിക്കും...!
  • Abhijeeth Pallath ഞാൻ ഇതൊന്നും അറിയാത്തയാൾ ആണ്. പക്ഷെ ഇതെല്ലാം ചെറുപ്പം മുതൽ അറിയുന്നവർ വഴിതെറ്റിപോകുന്നതെന്തുകൊണ്ട്? എല്ലാം ചെകുത്താന്റെ പണിയാണെന്ന് പറഞ്ഞാൽ പോരല്ലോ.
  • Jamal Moidutty Thandantharayil Abhijeeth Pallath ഞാൻ ഇതൊന്നും അറിയാത്തയാൾ ആണ്. പക്ഷെ ഇതെല്ലാം ചെറുപ്പം മുതൽ അറിയുന്നവർ വഴിതെറ്റിപോകുന്നതെന്തുകൊണ്ട്? എല്ലാം ചെകുത്താന്റെ പണിയാണെന്ന് പറഞ്ഞാൽ പോരല്ലോ.
    Just now · Like <<>> ഞാന്‍ കേരളത്തിലെ ഒരു സാധാരണ സുന്നി കുടുംബത്തില്‍ ആണ് ജനിച്ചത്‌.
     ചെറുപ്പത്തില്‍ മദ്രസയില്‍ പോയിരുന്നു. അവിടെ നിന്നും ഇസല്മിന്റെ അടിസ്ഥാന വിഷയങ്ങള്‍ മാത്രം പഠിച്ചു. അറബി വായിക്കാനും എഴുതാനും പഠിച്ചെങ്കിലും, ഖുറാന്‍ പാരായണം ചെയ്യാന്‍ പഠിച്ചെങ്കിലും അത് അര്‍ഥംവെച്ച് മനസ്സിലക്കാന്‍ പഠിച്ചിരുന്നില്ല. അതായതു ഭാഷ എന്ന രീതിയില്‍ അറബി പഠിച്ചില്ല. നമ്മുടെ നാട്ടിലെ സമസ്തക്കാര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ സ്ഥിതി ഇതാണ്. കുറച്ചു കൂടി നന്നായി പഠിക്കണമെങ്കില്‍ അന്ന് പള്ളി ദര്സ്സില്‍ പോകണമായിരുന്നു.. രാവിലെ മദ്രസയിലെ ക്ലാസ് കഴിഞ്ഞു പത്തുമണിആകുമ്പോഴേക്ക്സ്കൂളില്‍ഏത്തണം. ഇതായിരുന്നു രീതി. ആകെ അഞ്ചു വര്‍ഷമാണ്‌ മദ്രസയില്‍ പഠിച്ചത്. പത്ത് വയസ്സ് ആകുമ്പോഴേക്ക് അതുമായി ബന്ധം വിട്ടു.. പിന്നീട്സ്കൂള്‍ വിദ്യാഭ്യാസം മാത്രം.. വളരെ അവഗാഹമായി കാര്യങ്ങള്‍ മനസ്സിലാകുന്ന പ്രായംഅല്ല പത്ത് വയസ്സ് എന്ന്അറിയാമല്ലോ.. ? നമ്മുടെ നാട്ടിലെ സമസ്തക്കാര്‍ എന്ന വിഭാഗം യഥാര്ത്ഥത്തില്‍ പൌരോഹിത്യത്തിന്റെ തടവറയില്‍ ആണ്. എല്ലാ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഉള്ള സമൂഹം. അതിന്റെ ഭാഗമായിരുന്നു ഞാനും കുടുംബവും.. അത് കൊണ്ട്തന്നെ മതത്തോടുവലിയ പ്രതിപത്തി ഒന്നും ഉണ്ടായിരുന്നില്ല. സ്വന്തം മതം എന്ന നിലക്കുള്ള ഒരു 'ഇത്' എന്നല്ലാതെ നിസ്ക്കാരമോക്കെ മുതിര്‍ന്നവരില്‍ നിന്ന് വഴക്ക കേള്‍ക്കാതിരിക്കാനും ശിക്ഷ ലഭിക്കാതിരിക്കാനും ആയിരുന്നു. ജാറങ്ങളും നേര്ച്ചപ്പൂരങ്ങളും കുതാരാത്തീബും മറ്റുമൊക്കെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണ് എന്ന് അന്ന് അറിയില്ലായിരുന്നു. മുസ്ല്യാക്കള്‍ അന്ധമായ ഫതവകള്‍ ഇറക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നു. കുറെയൊക്കെ തെറ്റുകള്‍ ചെയ്താലും വല്ല ശൈഖിന്റെയും മുരീദായി സ്വര്‍ഗത്തില്‍ കടന്നു കൂടാം എന്ന വികലമായ ചിന്തകള്‍ വരെ പലരും പ്രചരിപ്പിച്ചിരുന്നു ഇസ്ലാമിന്റെ പേരില്‍. എന്നാല്‍ മുജാഹിദ് പ്രസ്ഥാനം ആണ് ഈ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചത്. ജാറങ്ങള്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍ ആണെന്ന് അവരാണ് ജനങ്ങളെ പഠിപ്പിച്ചത്.. പൌരോഹിത്യം ദൈവത്തിനും മനുഷ്യര്‍ക്കുംഇടയില്‍ ഇടയളന്മാരായി നിന്ന് ജനങ്ങളുടെ പണം തട്ടുകയായിരുന്നു.. 
    [9:34] 
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.
  • Jamal Moidutty Thandantharayil എനിക്ക് 24 വയസ്സുള്ളപ്പോള്‍ ആണ് ഞാന്‍ ഖത്തറില്‍ വരുന്നത്.. ഇവിടെ വച്ച് മുജാഹിദ് പ്രവര്‍ത്തകരായ മലയാളികള്‍ നടത്തുന്ന പരിപാടികളില്‍ സംബന്ധിച്ചാണ് എനിക്ക് യഥാര്‍ത്ഥ ഇസ്ലാമിക സന്ദേശവും ഞാന്‍ അതുവരെ ശരി ആണെന്ന് ധരിച്ചിരുന്ന കാര്യങ്ങള്‍ തെറ്റാണെന്നും മനസ്സിലായത്‌. അതിനു ശേഷം എന്റെ കര്‍മങ്ങള്‍ക്ക് കൂടുതല്‍ ലക്ഷ്യബോധംഉണ്ട് എന്നെനിക്കു തന്നെ തോന്നിയിട്ടുണ്ട്..! ഇത്തരം ശരിയായ മാര്‍ഗദര്‍ശനം കിട്ടാത്തത് കൊണ്ടോ കിട്ടിയാല്‍ തന്നെ അവജ്ഞയോടെ തള്ളിക്കളഞ്ഞു ഭൌതിക ലോകതിന്റെ പളപളപ്പ് മാത്രം ലക്ഷ്യമാക്കി ഓടുന്നത്കൊണ്ടോ ആകാം പലരും അഭിജിത്ത് പറഞ്ഞ പോലെ ആയിപ്പോയത്...! ശരിയായ മാര്‍ഗത്തില്‍ എത്തിക്കണം എന്ന് തന്നെ സൃഷ്ടിച്ച സ്രഷ്ടാവിനോട്‌ ഏതൊരാള്‍ക്കും പ്രര്തിക്കാമല്ലോ.. അത്തരം ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന നടത്തുന്നവരെ സാക്ഷാല്‍ ദൈവം ശരിയായ മാര്‍ഗത്തില്‍ എത്തിക്കും എന്നത് തീര്‍ച്ചയാണ്..! 
    [3:185] 
    ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.
  • Abhijeeth Pallath താങ്കൾ പറഞ്ഞത് മനസിലാക്കുന്നു.പക്ഷെ ഒരു കാര്യം അറിയുക.എന്തുകൊണ്ടാണ് സമാധാനത്തിന്റെ മതം എന്ന് പറയുമ്പോഴും മറ്റു മതങ്ങളിൽ നിന്നും വത്യസ്തമായി ഈ മതത്തിൽ ആളുകൾ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കുന്നത്?ഒരൊറ്റ ദൈവം,ഒരു ഗ്രന്ഥം.ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതല്ലേ?പിന്നെ എന്തുകൊണ്ടാണ് നൂറുകണക്കിന് സംഘടനകളും തമ്മിൽ കൊലയും?ഹിന്ദുമതത്തിൽ ആയിരക്കണക്കിനു ഗ്രന്ഥങ്ങൾ,ദൈവങ്ങൾ എന്നിട്ടും വിശ്വാസത്തിന്റെയോ ദൈവത്തിന്റെയോ പേരുപറഞ്ഞു ഒരു ഹിന്ദു മറ്റൊരുഹിന്ദുവിനെ കൊല്ലുന്നില്ല.1600 വർഷമായിട്ടും സ്വന്തം മതത്തിലെ ആളുകളെ ശരിയാക്കാൻ കഴിയാത്ത സംവിധാനമാണോ മറ്റുള്ളവരെ നന്നാക്കാൻ ക്ഷണിക്കുന്നത്?
    15 hrs · Like
  • Jamal Moidutty Thandantharayil Abhijeeth Pallath താങ്കൾ പറഞ്ഞത് മനസിലാക്കുന്നു.പക്ഷെ ഒരു കാര്യം അറിയുക.എന്തുകൊണ്ടാണ് സമാധാനത്തിന്റെ മതം എന്ന് പറയുമ്പോഴും മറ്റു മതങ്ങളിൽ നിന്നും വത്യസ്തമായി ഈ മതത്തിൽ ആളുകൾ പരസ്പരം ചേരിതിരിഞ്ഞ് ആക്രമിക്കുന്നത്?ഒരൊറ്റ ദൈവം,ഒരു ഗ്രന്ഥം.ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതല്ലേ?പിന്നെ എന്തുകൊണ്ടാണ് നൂറുകണക്കിന് സംഘടനകളും തമ്മിൽ കൊലയും?ഹിന്ദുമതത്തിൽ ആയിരക്കണക്കിനു ഗ്രന്ഥങ്ങൾ,ദൈവങ്ങൾ എന്നിട്ടും വിശ്വാസത്തിന്റെയോ ദൈവത്തിന്റെയോ പേരുപറഞ്ഞു ഒരു ഹിന്ദു മറ്റൊരുഹിന്ദുവിനെ കൊല്ലുന്നില്ല.1600 വർഷമായിട്ടും സ്വന്തം മതത്തിലെ ആളുകളെ ശരിയാക്കാൻ കഴിയാത്ത സംവിധാനമാണോ മറ്റുള്ളവരെ നന്നാക്കാൻ ക്ഷണിക്കുന്നത്?
    5 hrs · ലൈക്‌

    <<>>

    പ്രവാചകൻ (സ) ഒരിക്കൽ കുറെ രേഖകൾ വരച്ചു. അതിന്റെ മധ്യത്തിൽ ഒരു നേർരേഖയും വരച്ചിട്ടു അനുയായികളോട് പറഞ്ഞു..ഈ നേർരേഖ മാത്രമാണ് ശരി.അതാണ്‌ എന്റെ മാര്ഗം. മറ്റുള്ളതെല്ലാം വഴി പിഴച്ച മാർഗങ്ങൾ ആണ്. 
    എന്നിട്ട് ഈ മര്ഗതിലായിരിക്കും പിശാചു നില കൊള്ളുന്നത്‌. അതിലൂടെ സഞ്ചരിക്കുന്നവരെ പിഴപ്പിക്കാൻ എന്ന് പഠിപ്പിച്ചു.
    9 hrs · Like
  • Jamal Moidutty Thandantharayil ഒരു ഉദാഹരണം പറയാം.. അതിൽ നിന്ന് താങ്കള്ക്ക് ഒരു ഏകദേശ രൂപം ലഭിക്കും എന്ന് തോന്നുന്നു... 

    കേരളത്തിൽ ഉള്ള ഇരു സമസ്ത സംഘടനകളും മരിച്ചു പോയ മഹാന്മാരെ വിളിച്ചു പ്രര്തിക്കുന്നത് പ്രോല്സാഹിപ്പിക്കുന്നവർ ആണ്. അതായത് മമ്പുറം ജാറം , അജ്മീർ, എര്വാടി, പുത്തന്പള്ള
    ി തുടങ്ങിയ ജാറങ്ങളിൽ മരണപ്പെട്ടവരും മുഹ്യുധീൻ ഷെയ്ഖ്‌ തുടങ്ങിയ മഹാന്മാരെ വിളിച്ചു പ്രാർത്ഥിച്ചാൽ അവർ ആവശ്യങ്ങൾ ചെയ്തു തരും എന്നും അപകടങ്ങളിൽ നിന്ന് കാവല നല്കും എന്നും അവരില പലരും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

    യഥാർത്ഥത്തിൽ ഈ വിശ്വാസം ബഹുദൈവ വിശ്വാസത്തിനു തുല്യമാണ്. ഖുരാനിനും ഇസ്ലാമിനും എതിരാണ്. കേവലം ഭൗതികമായ വരുമാനവും ലാഭവും കിട്ടാൻ വേണ്ടി പരലോകത്തെ നശിപ്പിച്ചവരും പാവം ജനങ്ങളെക്കൂടി പിഴപ്പിചവരുമായ പൗരൊഹിത്യമാണ് പ്രധാന പ്രതിക്കൂട്ടിൽ..എന്നാൽ ഓരോ മനുഷ്യര്ക്കും ബുധിയുള്ളത് കൊണ്ട് ആരെയും അന്ധമായി പിന്പട്ടിയത് ഒരു ഒഴിവു കഴിവ് ആയി പറയാൻ കഴിയില്ല. ഫലം ഇസ്ലാമിന്റെ പേരില് ഏറെ അധ്വാനിച്ചു കഠിന ശിക്ഷ നേടേണ്ടി വരുന്ന അവസ്ഥ. താൻ ശരിയായ മാർഗത്തിൽ ആണ് എന്ന അന്ധമായ വിശ്വാസം ആരെയും രക്ഷിക്കില്ല. ഈ കൂട്ടര് ആണെങ്കിൽ പടച്ച തമ്പുരാന്റെ ഗ്രന്ഥം ആവര്ത്തിച്ചു പറയണം ചെയ്യുന്നുണ്ടെങ്കിലും അതിൽ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അന്വേഷിക്കാൻ ശ്രമിക്കില്ല. ശ്രമിച്ചാൽ അവർ സത്യം മനസ്സിലകിയാൽ തങ്ങളുടെ തട്ടിപ്പ് നടക്കില്ല എന്ന് മനസ്സിലാക്കി അവരോടു ഖുരാനിന്റെ അർഥം പഠിക്കൽ പണ്ടിതന്മാര്ക്ക് മാത്രം പറഞ്ഞിട്ടുള്ളത് ആണെന്നും ഖുരാനിന്റെ പരിഭാഷ എഴുത്തൽ നിഷിദ്ധം ആണെന്നുമൊക്കെ ആദ്യ കാലത്ത് തട്ടിവിട്ടിരുന്നു. ഇതാണ് ഈ സമുദായത്തിന്റെ അവസ്ഥ എങ്കിൽ പഴയ സമുദായങ്ങളുടെ (ക്രൈസ്തവർ, ജൂതർ, ഹിന്ദുക്കൾ, ....)അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പൌരോഹിത്യം അവരുടെയും ദൈവത്തിന്റെയും ഇടയിൽ വലിയ മതിൽകെട്ടുകൾ തീരത് കഴിഞ്ഞു..
    9 hrs · Like
  • Jamal Moidutty Thandantharayil ഏതാനും ഖുർആൻ വചനങ്ങള ശ്രദ്ധിക്കുക. അപ്പോൾ മനസ്സിലാകും മുസ്ലിംകളുടെ തന്നെയും മറ്റുള്ളവരുടെയും അവസ്ഥ.

    [72:20] 

    പറയുക: ഞാന്‍ എന്റെ നാഥനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. ആരെയും അവന്റെ പങ്കാളിയാക്കുകയില്ല.(20) പറയുക: നിങ്ങള്‍ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ വരുത്താന്‍ എനിക്കാവില്ല. (21) പറയുക: അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് എന്നെ രക്ഷിക്കാന്‍ ആര്‍ക്കുമാവില്ല. അവനല്ലാതെ ഒരഭയസ്ഥാനവും ഞാന്‍ കാണുന്നില്ല. (22) അല്ലാഹുവില്‍നിന്നുള്ള വിധികളും അവന്റെ സന്ദേശവും എത്തിക്കുകയെന്നതല്ലാതെ ഒരു ദൌത്യവും എനിക്കില്ല. ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നുവോ തീര്‍ച്ചയായും അവന്നുള്ളത് നരകത്തീയാണ്. അവരതില്‍ നിത്യവാസികളായിരിക്കും. (23)
    [9:34] 
    സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (അവരെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവര്‍ക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുക.

    39: ദുര്‍മൂര്‍ത്തിയെ -അതിനെ ആരാധിക്കുന്നത്‌- വര്‍ജ്ജിക്കുകയും, അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ് സന്തോഷവാര്‍ത്ത. അതിനാല്‍ എന്‍റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക. (17) അതായത് വാക്ക് ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക് .അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍. (18) 

    സന്മാര്ഗം തെടുന്നവര്ക്ക് മാത്രമേ ബുദ്ധിമുട്ടുകൾ അനുഭവിക്കെണ്ടാതുള്ളൂ. അത് പോലെ സന്മാര്ഗം അനുഷ്ടിക്കുന്നവര്ക്കും. ആദര്ശ വിശ്വസങ്ങല്ക്ക് പുല്ലുവില കല്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ഫ്ലെക്സിബിൾ ആയിരിക്കും അവർ. നാടോടുമ്പോൾ നടുവേ ഓടിക്കൊടുത്തൽ മതി.. ജീവിതത്തിൽ ഒരു ബുദ്ധിമുട്ടുകളും ഉണ്ടാകാതെ ജീവിക്കാം..

    സംവാദങ്ങളിൽ സജീവമായി പങ്കെടുക്കുന്നവരെ കുറിച്ചും കഷ്ടപ്പെട്ട് പഠിച്ചു തെളിവുകൾ പരിശോധിക്കുന്നവരെയും കുറിച്ച് നേരത്തെ പറഞ്ഞ കൂട്ടര് പുചിച്ചു ചിരിക്കും. വട്ടന്മാർ എന്ന് വിളിക്കും. കാലം മാറിയത് അറിയാത്ത പഴന്ജന്മാർ എന്ന് പരിഹസിക്കും.
    9 hrs · Like
  • Jamal Moidutty Thandantharayil എന്നാൽ സന്മാര്ഗം കണ്ടെത്തി അനുഷ്ടിക്കെണ്ടാവർക്ക് മുന്നിലുള്ളത് കടുത്ത പരീക്ഷണങ്ങൾ ആണ്. സാമ്രാജ്യത്വം തങ്ങളുടെ താല്പര്യങ്ങൾ ഇസ്ലാമിനെതിരായത് കൊണ്ട് ഇസ്ലാമിനെ അടിച്ചമർത്താൻ മീഡിയ ഉപയോഗപ്പെടുത്തുന്നു. അവരെ താങ്ങി നിരത്തുന്ന കോര്പരെറ്റ് ലോബികളുടെ ബിസിനസ്‌ താല്പര്യങ്ങളാണ് ആത്യന്ധികമായി അവര്ക്ക് സംരക്ഷിക്കാം ഉള്ളത്. അവരുടെ മുന്നിലെ ഏറ്റവും വലിയ തടസമായ ഇസ്ലാമിനെ വളരാൻ അനുവദിക്കാതെ നോക്കേണ്ടത് അവരുടെ നില നില്പിന് ആവശ്യമാണ്‌. അതുകൊണ്ട് മുസ്ലിമ്കല്ക്കെതിരെ എല്ലാ ശത്രുക്കളും ഒന്നിച്ചു തന്ത്രങ്ങൾ പയറ്റുന്നു. സ്വ സമുദായത്തിലെ ഒറ്റപ്പെട്ട അംഗങ്ങളുടെ തെറ്റുകൾ പോലും ഇസ്ലാമിനും മുസ്ലിമ്കല്ക്കും മേൽ ചുമതപ്പെടുന്നു.

    ഇത് പ്രവാചക തിരുമേനി മുന്പ് പറഞ്ഞു വെച്ചിരുന്നു.. ഒരു ഭക്ഷണ തളികയിലേക്ക് ചുറ്റും ഇരിക്കുന്നവർ കൈ നീട്ടുന്നത് പോലെ മുസ്ലിമ്കല്ക്കെതിരെ എല്ലാ ശത്രുക്കളും ഒന്നിച്ചു ആക്രമണം തൊടുക്കുന്ന അവസ്ഥ വരും.. എന്ന്. വിശ്വാസിയുടെ അവസ്ഥ കനൽകട്ട കൈയിൽ പിടിച്ചവന്റെ അവസ്ഥ ആയിരിക്കും എന്ന്.. അതിലേക്ക് ആണ് കാര്യങ്ങൾ ചെന്നെത്തുന്നത്...

    എന്നാൽ അതൊന്നും ഒരാള്ക്ക് സന്മാര്ഗം ഉപേക്ഷിക്കാൻ ഉള്ള ന്യായം അല്ല. മറ്റുള്ളവരുടെ കരമ ഫലം അവരും നമ്മുടേത്‌ നാമും അനുഭവിച്ചേ തീരൂ. എന്ത് കൊണ്ട് സന്മാര്ഗം സ്വീകരിച്ചില്ല. സ്രഷ്ടാവ് നല്കിയ മാർഗടർഷന്തിന്റെ സന്ദേശം ലഭിച്ചിട്ടും..? ജീവിതത്തിൽ സ്വീകരിച്ച ആദര്ശം എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് സ്വീകരിച്ചത് എന്നെല്ലാം സ്രഷ്ടാവിന്റെ മുന്നില് ഓരോരുത്തരും മറുപടി പറയേണ്ടി വരും. ഓരോരുത്തരുടെ ഓരോ വാക്കിനും പ്രവര്ത്തിക്കും അവരവര് മാത്രമാണ് ഉത്തരവാദികൾ..!
    9 hrs · Like
  • Abhijeeth Pallath Jamal Moidutty Thandantharayil ''എന്നാൽ സന്മാര്ഗം കണ്ടെത്തി അനുഷ്ടിക്കെണ്ടാവർക്ക് മുന്നിലുള്ളത് കടുത്ത പരീക്ഷണങ്ങൾ ആണ്. സാമ്രാജ്യത്വം തങ്ങളുടെ താല്പര്യങ്ങൾ ഇസ്ലാമിനെതിരായത് കൊണ്ട് ഇസ്ലാമിനെ അടിച്ചമർത്താൻ മീഡിയ ഉപയോഗപ്പെടുത്തുന്നു. അവരെ താങ്ങി നിരത്തുന്ന കോര്പരെറ്റ് ലോബികളുടെ ബിസിനസ്‌ താല്പര്യങ്ങളാണ് ആത്യന്ധികമായി അവര്ക്ക് സംരക്ഷിക്കാം ഉള്ളത്. അവരുടെ മുന്നിലെ ഏറ്റവും വലിയ തടസമായ ഇസ്ലാമിനെ വളരാൻ അനുവദിക്കാതെ നോക്കേണ്ടത് അവരുടെ നില നില്പിന് ആവശ്യമാണ്‌. അതുകൊണ്ട് മുസ്ലിമ്കല്ക്കെതിരെ എല്ലാ ശത്രുക്കളും ഒന്നിച്ചു തന്ത്രങ്ങൾ പയറ്റുന്നു. സ്വ സമുദായത്തിലെ ഒറ്റപ്പെട്ട അംഗങ്ങളുടെ തെറ്റുകൾ പോലും ഇസ്ലാമിനും മുസ്ലിമ്കല്ക്കും മേൽ ചുമതപ്പെടുന്നു. ''
    സർവശക്തനായ ദൈവത്തിന്റെ ദാസൻ ഇങ്ങനെ വിഷമം പറയുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. "ആകാശങ്ങളെയും ഭൂമിയേയും മുൻമാതൃകയില്ലാതെ നിർമിച്ചവനെത്രേ അവൻ.അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുകയേ വേണ്ടതുള്ളൂ.ഉടനെ അതുണ്ടാകുന്നു." ഇതു ഖുർ ആൻ വാക്യമാണ്.ഇതു മനസ്സിലാക്കിയ ആൾ പിന്നെ ദൈവത്തിന്റെ ഹിതമല്ലേ ഈ കാണുന്നതെല്ലാം എന്ന് കരുതി സമാധാനിച്ചാൽ പോരെ? അല്ലെങ്കിൽ സർവജ്ഞാനിയായ സ്രഷ്ടാവിന്റെ കഴിവിൽ വിശ്വാസമില്ലാഞ്ഞിട്ടല്ലേ എല്ലാവരും എന്റെ മതത്തെ നശിപ്പിക്കാൻ നോക്കുന്നു എന്നു പരിതപിക്കുന്നത്?അവിശ്വാസികളേയും ബഹുദൈവാരാധാകരെയും മറ്റുമതക്കാരെയും കുറിച്ച് ഒരുത്തമ മുസ്ലിം വ്യാകുലപ്പെടുന്നത് തെറ്റല്ലേ? "അല്ലാഹു പിഴപ്പിച്ചവരെ നിങ്ങൾ നേർവഴിയിലാക്കാൻ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാൽ പിന്നെ അവന്നു ഒരുവഴിയും നീ കണ്ടെത്തുകയില്ല" (ഖുർ ആൻ) മറ്റുമതക്കാരുടെ കാര്യത്തെകുറിച്ച് ചിന്തിക്കുന്നതുതന്നെ അല്ലാഹുവിന്റെ വചനങ്ങളെ ധിക്കരിക്കുന്നതിനു തുല്യമല്ലേ?
    4 hrs · Like
  • Jamal Moidutty Thandantharayil Abhijeeth Pallath 
    സർവശക്തനായ ദൈവത്തിന്റെ ദാസൻ ഇങ്ങനെ വിഷമം പറയുന്നത് കാണുമ്പോൾ അത്ഭുതം തോന്നുന്നു. "ആകാശങ്ങളെയും ഭൂമിയേയും മുൻമാതൃകയില്ലാതെ നിർമിച്ചവനെത്രേ അവൻ.അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുകയേ വേണ്ടതുള്ളൂ.ഉടനെ അതുണ്ടാകുന്നു." ഇതു ഖുർ 
    ആൻ വാക്യമാണ്.ഇതു മനസ്സിലാക്കിയ ആൾ പിന്നെ ദൈവത്തിന്റെ ഹിതമല്ലേ ഈ കാണുന്നതെല്ലാം എന്ന് കരുതി സമാധാനിച്ചാൽ പോരെ? അല്ലെങ്കിൽ സർവജ്ഞാനിയായ സ്രഷ്ടാവിന്റെ കഴിവിൽ വിശ്വാസമില്ലാഞ്ഞിട്ടല്ലേ എല്ലാവരും എന്റെ മതത്തെ നശിപ്പിക്കാൻ നോക്കുന്നു എന്നു പരിതപിക്കുന്നത്?അവിശ്വാസികളേയും ബഹുദൈവാരാധാകരെയും മറ്റുമതക്കാരെയും കുറിച്ച് ഒരുത്തമ മുസ്ലിം വ്യാകുലപ്പെടുന്നത് തെറ്റല്ലേ? "അല്ലാഹു പിഴപ്പിച്ചവരെ നിങ്ങൾ നേർവഴിയിലാക്കാൻ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാൽ പിന്നെ അവന്നു ഒരുവഴിയും നീ കണ്ടെത്തുകയില്ല" (ഖുർ ആൻ) മറ്റുമതക്കാരുടെ കാര്യത്തെകുറിച്ച് ചിന്തിക്കുന്നതുതന്നെ അല്ലാഹുവിന്റെ വചനങ്ങളെ ധിക്കരിക്കുന്നതിനു തുല്യമല്ലേ?
    1 min · Like <<>> അല്ല.. അത് അത്രയും നീചന്മാരായ ആളുകളെ കുറിച്ചാണ്.. സന്മാര്‍ഗം വ്യക്തമായിട്ടും ധിക്കാരവും അഹങ്കാരവും നടിക്കുന്നവരെക്കുരിച്.. അറിയാത്തവരെ കുറിച്ച് ഒരുപാട് വചനങ്ങള്‍ വേറെ ഉണ്ട്.. മാത്രമല്ല അല്ലാഹു ആരെയാണ് വഴി പിഴപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്ന് നമുക്കറിയില്ല.. 
    [3:110] 
    മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തില്‍ വിശ്വാസമുള്ളവരുണ്ട്‌. എന്നാല്‍ അവരില്‍ അധികപേരും ധിക്കാരികളാകുന്നു.
    4 hrs · Like
  • Abhijeeth Pallath "മാത്രമല്ല അല്ലാഹു ആരെയാണ് വഴി പിഴപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്ന് നമുക്കറിയില്ല.." 
    കപട വിശ്വാസികളുടെ കാര്യത്തിൽ ആണ് അള്ളാഹു അതുദ്ദേശിച്ചിട്ടുള്ളത് എന്ന് ഖുർ ആൻ 4-88(സൂറത്ത് അൽ നിസ്സ) വ്യക്തമായി പറയുന്നുണ്ടല്ലോ.
    3 hrs · Like
  • Abhijeeth Pallath ഞാൻ ചോദിച്ച ആദ്യ ചോദ്യത്തിനു ഇനിയും ഉത്തരം പറഞ്ഞില്ല.സർവശക്തനായ ഏക ദൈവം ഉണ്ടായിട്ടും എന്തുകൊണ്ട് മറ്റു മതങ്ങളിൽ ഇല്ലാത്ത പരസ്പര സ്പർധയും കൊലകളും ഇസ്ലാമിൽ കണ്ടുവരുന്നു? വർഷങ്ങൾ ഇത്രകഴിഞ്ഞിട്ടും ഇപ്പോഴും മഹാ ഭൂരിപക്ഷം ആളുകളും ഈയൊരു വിശ്വാസത്തിലേക്ക് എന്തെ വന്നില്ല? ഇതിനു മുൻപ് ഉണ്ടായിരുന്ന പല മതങ്ങളും ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ നിൽകുന്നുവല്ലൊ...എല്ലാ ജനങ്ങളും എല്ലാ മതക്കാരും ഒരുപോലെ ജനിച്ചു ജീവിച്ചു മരിച്ചുപോകുന്നു.വിശ്വാസികളും അവിശ്വാസികളും എല്ലാം.പിന്നെ താങ്കൾ ഈ പറയുന്ന എന്തുകാര്യമാണ് ഞാൻ വിശ്വസിക്കേണ്ടത്?ആർക്കും അറിയാത്ത മരണാനന്തര സ്വർഗ്ഗ നരക കഥകളോ? ഓരോന്നിനും ചുരുങ്ങിയ മറുപടി പ്രതീക്ഷിക്കുന്നു.
    3 hrs · Like
  • Jamal Moidutty Thandantharayil Abhijeeth Pallath "മാത്രമല്ല അല്ലാഹു ആരെയാണ് വഴി പിഴപ്പിക്കാന്‍ ഉദ്ദേശിച്ചത് എന്ന് നമുക്കറിയില്ല.." 
    കപട വിശ്വാസികളുടെ കാര്യത്തിൽ ആണ് അള്ളാഹു അതുദ്ദേശിച്ചിട്ടുള്ളത് എന്ന് ഖുർ ആൻ 4-88(സൂറത്ത് അൽ നിസ്സ) വ്യക്തമായി പറയുന്നുണ്ടല്ലോ.
    2 mins · Like <<>> കപട
    വിശ്വാസികള്‍ എന്നാല്‍ വിശ്വാസികള്‍ ആയി നടക്കുന്നവരെ കുറിച് പറയുന്നതാണ്... മുസ്ലിം നാമധാരികളില്‍ ഉള്ള വ്യക്തിത്വങ്ങള്‍ ആണ് അത്. നമസ്കരിക്കാന്‍ വരുന്നത് ആളെ കാണിക്കാന്‍ആയിരിക്കും.. അവര്‍ക്ക്ഇസ്ലാമിനെ കുറിച്ച് അറിയാം എന്ന് മാത്രമല്ല അവര്‍ ആരാധനാ കര്‍മ്മങ്ങള്‍ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചെയ്യുന്നവര്‍ ആയിരിക്കും. കപട വിശ്വാസികള്‍ ആരെന്നും അല്ലാഹുവിനു മാത്രമേ കൃത്യമായി അറിയൂ..
    2 hrs · Like
  • Abhijeeth Pallath ഖുർ ആനിൽ അനേകം സ്ഥലത്ത് പറഞ്ഞിട്ടുള്ള കപടവിശ്വാസികൾ,ദുർമാർഗ്ഗികൾ എന്നിവയെല്ലാം അന്നു മെക്കയിലും പരിസരത്തും ജീവിച്ചിരുന്ന ബഹുദൈവാരാധാകാരയിരുന്ന ഗോത്രവർഗ്ഗക്കാരെയും കൂടാതെ ശത്രുക്കളായി കണ്ടിരുന്ന ജൂദ ക്രിസ്ത്യൻ ജനവിഭാഗങ്ങളെയുമാണ്.വായിക്കുമ്പോൾ മനസ്സിലാകുന്നതാണ് ഞാൻ പറഞ്ഞത്.ചിലപ്പോൾ തെറ്റായിരിക്കാം
    2 hrs · Like
  • Jamal Moidutty Thandantharayil Abhijeeth Pallath ഞാൻ ചോദിച്ച ആദ്യ ചോദ്യത്തിനു ഇനിയും ഉത്തരം പറഞ്ഞില്ല.സർവശക്തനായ ഏക ദൈവം ഉണ്ടായിട്ടും എന്തുകൊണ്ട് മറ്റു മതങ്ങളിൽ ഇല്ലാത്ത പരസ്പര സ്പർധയും കൊലകളും ഇസ്ലാമിൽ കണ്ടുവരുന്നു? വർഷങ്ങൾ ഇത്രകഴിഞ്ഞിട്ടും ഇപ്പോഴും മഹാ ഭൂരിപക്ഷം ആളുകളും ഈയൊരു വിശ്വാസത്തിലേക്ക് എന്തെ വന്നില്ല? ഇതിനു മുൻപ് ഉണ്ടായിരുന്ന പല മതങ്ങളും ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ നിൽകുന്നുവല്ലൊ...എല്ലാ ജനങ്ങളും എല്ലാ മതക്കാരും ഒരുപോലെ ജനിച്ചു ജീവിച്ചു മരിച്ചുപോകുന്നു.വിശ്വാസികളും അവിശ്വാസികളും എല്ലാം.പിന്നെ താങ്കൾ ഈ പറയുന്ന എന്തുകാര്യമാണ് ഞാൻ വിശ്വസിക്കേണ്ടത്?ആർക്കും അറിയാത്ത മരണാനന്തര സ്വർഗ്ഗ നരക കഥകളോ? ഓരോന്നിനും ചുരുങ്ങിയ മറുപടി പ്രതീക്ഷിക്കുന്നു.
    19 mins · Like <<<>>> ഞാന്‍ മറുപടി പറഞ്ഞിരുന്നു.. അത് മനസ്സിലാവണ്ടാവാം. പിശാച് & ശിങ്കിടികള്‍ മുസ്ലിംകളെ പിഴപ്പിക്കാന്‍ ആണ് കൂടുതല്‍ ശ്രമിക്കുന്നത്. മറ്റുള്ളവര്‍ എന്തായാലും നരകാവകാശികള്‍ ആയതു കൊണ്ട് അവരെ ശ്രധിക്കെണ്ടാതില്ല എന്നതാണ് അവന്റെ നയം. ശിര്‍ക്ക് (അഥവാ ബഹുദൈവആരാധന, ) കുഫ്ര്‍ (അഥവാ സത്യനിഷേധം) എന്നിവയുടെ ആളുകള്‍ മരണത്തിനു മുന്പ് പശ്ചാത്തപിച്ചു സന്മാര്‍ഗം സ്വീകരിച്ചില്ലെങ്കില്‍ നരകാവകാശികള്‍ ആണ്. അവര്‍ ഇനി മദ്യപിചാലും വ്യഭിച്ചരിചാലും കൊലപാതകം നടത്തിയാലും നരകശിക്ഷയില്‍ കൂടുതല്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അനുധാവനം ചെയ്യുന്നവര്‍ സ്വര്‍ഗാവകാശികള്‍ ആണ്.. അത് കൊണ്ട് അവരില്‍ ശിര്‍ക്ക് കുഫ്രും ഉണ്ടാക്കി അവരെ നരകത്തില്‍ തള്ലാന്‍ പിശാച് ശ്രകിച്ചു നോക്കും. അതിനു സാധിച്ചില്ലെങ്കില്‍ കഴിയുന്നത്ര വന്‍പാപങ്ങള്‍ ചെയ്യിപ്പിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കും. അതിനും സാധിച്ചില്ലെങ്കില്‍ ചെറുപാപങ്ങലെങ്കിലും.. വിശ്വാസികളുടെ വിശ്വാസ daardyam പരീക്ഷിക്കപ്പെടുകയാണ് ഇതുവഴി ചെയ്യപ്പെടുന്നത്...! കോപം പൈശാചികം ആണ്. ക്ഷമ വിശ്വാസത്തിന്റെ ദൃഡതയും. ഇസ്ലാം വളരെ വേഗം പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഇന്ന് ആധുനിക മീഡിയ വഴി ഇസലാമിനെ ശരിയായി അറിയേണ്ടവര്‍ക്ക് തിരഞ്ഞാല്‍ എളുപ്പം അറിയാവുന്ന ദൂരത്തില്‍ ഒരുമൌസ്ക്ലിക്കില്‍ ഇസ്ലാമികപ്രമാണങ്ങള്‍ ലഭ്യമാണ്. എന്നാല്‍ഇസ്ലാമിനെ അത് അറിയാത്തവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ബാധ്യതയുള്ള മുസ്ലിംകള്‍ അത് ചെയ്യാത്തതും അങ്ങിനെ ബാധ്യത നിരവേട്ടുന്നവരുടെ അനേകമടങ്ങ്‌ പിശാചിന്റെ കൂട്ടാളികള്‍ ഇസ്ലാമിനെ തമ്സ്കരിച്ചുള്ള പ്രചാരണങ്ങള്‍ നടത്തുന്നതും ഇസലാമിനെ തെറ്റിധരിപ്പിക്കുന്നതില്‍ ഒരു പരിധി വരെ വിജയിക്കുന്നതും ഇസ്ലാം കൂടുതല്‍ ആളുകളില്‍ എത്തുന്നതിനു തടസ്സം ആയിട്ടുണ്ടാകും. എന്നാല്‍ ജീവിതത്തെ ഗൌരവമായി കാണുന്നവര്‍ക്ക് ഇസ്ലാം സ്വീകരിക്കുകയല്ലാതെ വേറെ യാതൊരു വഴിയും ഈ ലോകത്തില്ല എന്നത് സത്യമാണ്...!
    2 hrs · Like
  • Jamal Moidutty Thandantharayil Abhijeeth Pallath ഖുർ ആനിൽ അനേകം സ്ഥലത്ത് പറഞ്ഞിട്ടുള്ള കപടവിശ്വാസികൾ,ദുർമാർഗ്ഗികൾ എന്നിവയെല്ലാം അന്നു മെക്കയിലും പരിസരത്തും ജീവിച്ചിരുന്ന ബഹുദൈവാരാധാകാരയിരുന്ന ഗോത്രവർഗ്ഗക്കാരെയും കൂടാതെ ശത്രുക്കളായി കണ്ടിരുന്ന ജൂദ ക്രിസ്ത്യൻ ജനവിഭാഗങ്ങളെയുമാണ്.വായിക്കുമ്പോൾ മനസ്സിലാകുന്നതാണ് ഞാൻ പറഞ്ഞത്.ചിലപ്പോൾ തെറ്റായിരിക്കാം
    4 mins · Like <<>> ഒരിക്കലുമല്ല. അവരെ വേറെ തന്നെ പറഞ്ഞിട്ടുണ്ട്... ജൂത ക്രസിതവരെ പൊതുവേ വേദഗ്രന്ഥത്തിന്റെ ആള്‍ക്കാര്‍ എന്ന സംബോധനയില്‍ ആണ് ഉള്പ്പെടുതാര്. അവര്‍ തോറയും സുവിശേഷവും (തൌറാത്ത്, ഇഞ്ചീല്‍) - പഴയനിയമവും പുതിയനിയമവും. - കൊണ്ട് നടക്കുന്നത്കൊണ്ടാകാം. അത്. അത്പോലെ മക്കയിലെ ബഹുദൈവ വിശ്വാസികളെ മുശ്രിക്കുകള്‍ എന്നാണു ഖുര്‍ആന്‍ അഭിസംബോധന ചെയ്തിട്ടുള്ളത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തില്‍ അവര്‍ കാപട്യം കാണിക്കുകയല്ല, മറിച് അവര്‍ അത് തുറന്നു വാദിക്കുന്നവര്‍ തന്നെ ആയിരുന്നു. മുസ്ലിംകളില്‍ പെട്ടവര്‍ എന്ന് തന്നെ പറഞ്ഞുനടക്കുന്ന ചിലര്‍ യഥാര്‍ത്ഥത്തില്‍ ശരിയായ വിശ്വാസികള്‍ ആയിരുന്നില്ല. കപടവിശ്വാസികള്‍ ആരെന്നു നബിയുടെ സഹാബതിനു പോലും അറിയാമായിരുന്നില്ല. എന്നാല്‍ പ്രവാചകന്റെ കൂടെ നടന്നിരുന്ന ചില കപടവിശ്വാസികളെ കുറിച്ച് അല്ലാഹു പ്രവാചകന് വിവരം നല്‍കിയിരുന്നു. അത് പ്രവാചക തിരുമേനി തന്റെ അനുചരന്മാരില്‍ ആര്‍ക്കോ വിവരം അറിയിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അത് അറിഞ്ഞു പ്രമുഖരായ സഹാബികള്‍ പോലും ആ വിവരം അറിയിക്കപ്പെട്ട സഹാബിയുടെ അടുത്ത് പോയി ഉല്ക്കണ്ടയോട് കൂടി തങ്ങളുടെ പെരെങ്ങാനും ആ കപടവിശ്വാസികളുടെ ലിസ്റ്റില്‍ ഉണ്ടോ എന്ന് അന്വേഷിച്ചതായി ചരിത്രഗ്രന്ഥങ്ങളില്‍രേഖപ്പെട്ടുകിടക്കുന്നു..!
    2 hrs · Like
  • Abhijeeth Pallath കഷ്ടം തോന്നുന്നു..അല്പം FREE THINK ചെയ്തുകൂടെ?ഇങ്ങനെയെല്ലാം എഴുതുന്നത്‌ താങ്കൾ പറഞ്ഞ സർവശക്തനെ കൊച്ചാക്കുന്നത്തിനു തുല്യമല്ലേ? "പിശാച് & ശിങ്കിടികള്‍ മുസ്ലിംകളെ പിഴപ്പിക്കാന്‍ ആണ് കൂടുതല്‍ ശ്രമിക്കുന്നത്. മറ്റുള്ളവര്‍ എന്തായാലും നരകാവകാശികള്‍ ആയതു കൊണ്ട് അവരെ ശ്രധിക്കെണ്ടാതില്ല എന്നതാണ് അവന്റെ നയം. ശിര്‍ക്ക് (അഥവാ ബഹുദൈവആരാധന, ) കുഫ്ര്‍ (അഥവാ സത്യനിഷേധം) എന്നിവയുടെ ആളുകള്‍ മരണത്തിനു മുന്പ് പശ്ചാത്തപിച്ചു സന്മാര്‍ഗം സ്വീകരിച്ചില്ലെങ്കില്‍ നരകാവകാശികള്‍ ആണ്. അവര്‍ ഇനി മദ്യപിചാലും വ്യഭിച്ചരിചാലും കൊലപാതകം നടത്തിയാലും നരകശിക്ഷയില്‍ കൂടുതല്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അനുധാവനം ചെയ്യുന്നവര്‍ സ്വര്‍ഗാവകാശികള്‍ ആണ്.. അത് കൊണ്ട് അവരില്‍ ശിര്‍ക്ക് കുഫ്രും ഉണ്ടാക്കി അവരെ നരകത്തില്‍ തള്ലാന്‍ പിശാച് ശ്രകിച്ചു നോക്കും. അതിനു സാധിച്ചില്ലെങ്കില്‍ കഴിയുന്നത്ര വന്‍പാപങ്ങള്‍ ചെയ്യിപ്പിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കും. അതിനും സാധിച്ചില്ലെങ്കില്‍ ചെറുപാപങ്ങലെങ്കിലും.. "
    പിശാചിന്റെ ചെയ്തികൾക്ക് മുന്നിൽ നിസ്സഹായനായി നിൽകുന്ന ഒരു ദൈവത്തെയാണോ താങ്കൾ എനിക്ക് പരിചയപ്പെടുത്തുന്നത്? ഒരു നിമിഷംകൊണ്ട് ലോകരെ മുഴുവൻ വിശ്വാസിയാക്കിയാൽ ഈ സ്പർധയും കൂട്ടക്കുരുതികളും ഒഴിവാക്കാമല്ലോ.എന്തുകൊണ്ട് പറ്റുന്നില്ല?
    2 hrs · Like
  • Jamal Moidutty Thandantharayil Abhijeeth Pallath ഇതിനു മുൻപ് ഉണ്ടായിരുന്ന പല മതങ്ങളും ഇപ്പോഴും ഒരു കുഴപ്പവുമില്ലാതെ നിൽകുന്നുവല്ലൊ...എല്ലാ ജനങ്ങളും എല്ലാ മതക്കാരും ഒരുപോലെ ജനിച്ചു ജീവിച്ചു മരിച്ചുപോകുന്നു.വിശ്വാസികളും അവിശ്വാസികളും എല്ലാം.പിന്നെ താങ്കൾ ഈ പറയുന്ന എന്തുകാര്യമാണ് ഞാൻ വിശ്വസിക്കേണ്ടത്?ആർക്കും അറിയാത്ത മരണാനന്തര സ്വർഗ്ഗ നരക കഥകളോ? ഓരോന്നിനും ചുരുങ്ങിയ മറുപടി പ്രതീക്ഷിക്കുന്നു.
    47 mins · Like <<>> താങ്കള്‍ എന്ന് മാത്രമല്ല, എല്ലാ മനുഷ്യരും നമ്മുടെ സ്രഷ്ടാവിന്റെ മാര്‍ഗദര്‍ശനം അനുസരിച്ചു ജീവിക്കാന്‍ ബാധ്യസ്ഥരാണ്. അതില്‍ ഞാനും താങ്കളും എന്ന വ്യത്യാസം ഒന്നുമില്ല. അല്ലാഹുവിനു ജമാലിനോട്‌ മാത്രമായി പ്രത്യേക താല്പര്യമോ അഭിജിതിനോട് മാത്രമായിപ്രത്യേക വിരോധമോഇല്ല. നാം വിശ്വസിക്കുന്നതും പ്രവര്തിക്കുന്നതും നമുക്ക് വേണ്ടി തന്നെയാണ്. നമ്മുടെ സ്വര്‍ഗ്ഗവും നരകവും നിശ്ചയിക്കുന്നത് നമ്മള്‍ തന്നെ ആണെന്നര്‍ത്ഥം.! ഈ ലോകത്ത് സ്രഷ്ടാവില്‍ നിന്നുള്ളത് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഏക ഗ്രന്ഥം ആണ് ഖുറാന്‍..! അതില്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍ എല്ലാം മനുഷ്യര്‍ക്ക് ശരിയായ ജീവിതം നയിക്കാന്‍ അനുയോജ്യമായ കാര്യങ്ങള്‍ ആണ്. നീതി, കരുണ, ത്യാഗം, മാതാപിതാക്കളെ മാനിക്കല്‍ എന്നിങ്ങനെ ഉജ്ജ്വലമായ നന്മകള്‍ ഉണ്ടാകണം എന്നാണ് അത് ആവശ്യപ്പെടുന്നത്. വ്യഭിചാരം, മദ്യപാനം, പലിശ, ചൂതുകളി, സ്ത്രീധനം... തുടങ്ങിയ തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് അത് ആവശ്യപ്പെടുന്നത്. വിശ്വാസപരമായി സകല വ്യാജ ദൈവങ്ങളില്‍ നിന്നും ഇടനിലക്കാരായ പൌരോഹിത്യത്തില്‍ നിന്നും വിട്ടുനിന്ന് എല്ലാ വിശ്വാസപരമായ ചൂഷണങ്ങളുടെയും അടിവേരരുക്കാന്‍ ആണ് ഇസ്ലാം ആഹ്വാനം ചെയ്യുന്നത്. സൃഷ്ടികള്‍ വളരെ ദുര്‍ബലരും സ്വന്തം മരണത്തിന്റെ കാര്യത്തില്‍ പോലും അധികാരം ഇല്ലാത്തവരും ആണെന്നും സ്വന്തം കാര്യം തന്നെ ഉറപ്പില്ലതവരോട് കാവലിനെ തേടുന്നതിന്റെ പൊള്ളത്തരം ചൂണ്ടികാനികുന്നതോടൊപ്പം , ജാറങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയ മനുഷ്യ നിര്‍മിത വസ്തുക്കളെ ആരാധിക്കുന്ന വിഡ്ഢിത്വം തുറന്നു കാട്ടുക കൂടി ചെയ്യുന്നു ഇസ്ലാം.. അത് കൊണ്ട്തന്നെ അതിനു ശത്രുക്കള്‍ ഏറെഉണ്ടാകും...!
    2 hrs · Like
  • Jamal Moidutty Thandantharayil Abhijeeth Pallath കഷ്ടം തോന്നുന്നു..അല്പം FREE THINK ചെയ്തുകൂടെ?ഇങ്ങനെയെല്ലാം എഴുതുന്നത്‌ താങ്കൾ പറഞ്ഞ സർവശക്തനെ കൊച്ചാക്കുന്നത്തിനു തുല്യമല്ലേ? "പിശാച് & ശിങ്കിടികള്‍ മുസ്ലിംകളെ പിഴപ്പിക്കാന്‍ ആണ് കൂടുതല്‍ ശ്രമിക്കുന്നത്. മറ്റുള്ളവര്‍ എന്തായാലും നരകാവകാശികള്‍ ആയതു കൊണ്ട് അവരെ ശ്രധിക്കെണ്ടാതില്ല എന്നതാണ് അവന്റെ നയം. ശിര്‍ക്ക് (അഥവാ ബഹുദൈവആരാധന, ) കുഫ്ര്‍ (അഥവാ സത്യനിഷേധം) എന്നിവയുടെ ആളുകള്‍ മരണത്തിനു മുന്പ് പശ്ചാത്തപിച്ചു സന്മാര്‍ഗം സ്വീകരിച്ചില്ലെങ്കില്‍ നരകാവകാശികള്‍ ആണ്. അവര്‍ ഇനി മദ്യപിചാലും വ്യഭിച്ചരിചാലും കൊലപാതകം നടത്തിയാലും നരകശിക്ഷയില്‍ കൂടുതല്‍ ഒന്നും കിട്ടാന്‍ പോകുന്നില്ല. എന്നാല്‍ ദൈവിക മാര്‍ഗദര്‍ശനം അനുധാവനം ചെയ്യുന്നവര്‍ സ്വര്‍ഗാവകാശികള്‍ ആണ്.. അത് കൊണ്ട് അവരില്‍ ശിര്‍ക്ക് കുഫ്രും ഉണ്ടാക്കി അവരെ നരകത്തില്‍ തള്ലാന്‍ പിശാച് ശ്രകിച്ചു നോക്കും. അതിനു സാധിച്ചില്ലെങ്കില്‍ കഴിയുന്നത്ര വന്‍പാപങ്ങള്‍ ചെയ്യിപ്പിക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കും. അതിനും സാധിച്ചില്ലെങ്കില്‍ ചെറുപാപങ്ങലെങ്കിലും.. "
    പിശാചിന്റെ ചെയ്തികൾക്ക് മുന്നിൽ നിസ്സഹായനായി നിൽകുന്ന ഒരു ദൈവത്തെയാണോ താങ്കൾ എനിക്ക് പരിചയപ്പെടുത്തുന്നത്? ഒരു നിമിഷംകൊണ്ട് ലോകരെ മുഴുവൻ വിശ്വാസിയാക്കിയാൽ ഈ സ്പർധയും കൂട്ടക്കുരുതികളും ഒഴിവാക്കാമല്ലോ.എന്തുകൊണ്ട് പറ്റുന്നില്ല?
    16 mins · Like <<>> 
    [16:92] 
    ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌. ഒരു ജനസമൂഹം മറ്റൊരു ജനസമൂഹത്തേക്കാള്‍ എണ്ണപ്പെരുപ്പമുള്ളതാകുന്നതിന്‍റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ ശപഥങ്ങളെ അന്യോന്യം ചതിപ്രയോഗത്തിനുള്ള മാര്‍ഗമാക്കിക്കളയുന്നു. അതു മുഖേന അല്ലാഹു നിങ്ങളെ പരീക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്‌. നിങ്ങള്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നവരായിരിക്കുന്നുവോ ആ കാര്യം ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ നിങ്ങള്‍ക്കു വ്യക്തമാക്കിത്തരിക തന്നെ ചെയ്യും.
    1 hr · Like
  • Jamal Moidutty Thandantharayil [16:93] 
    അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെ അവന്‍ ഏകസമുദായമാക്കുമായിരുന്നു. എന്നാല്‍ താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും, താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുകയും ചെയ്യും. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.
    1 hr · Like
  • Jamal Moidutty Thandantharayil [16:9] 
    അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.
    1 hr · Like
  • Abhijeeth Pallath .ജീവിതത്തിന്റെ വിവിധ തലങ്ങളെ പലരീതിയിൽ മനസ്സിലാക്കി തരുന്ന അനേകം ഗ്രന്ഥങ്ങൾ വേറെയും ഉണ്ട്.മതപരമായും അല്ലാതെയും.അതെല്ലാം പോകട്ടെ.ഒരാൾ (ഞാൻ എന്നത് മാറ്റിവയ്ക്കാം) ഹിന്ദുമതത്തിൽ ജനിച്ചുവളർന്നു എങ്കിലും മതപരമായ ഒരു ബന്ധനങ്ങളും വഹിക്കുന്ന ആളല്ല.ഹിന്ദുമതം അതാവശ്യപ്പെടുന്നുമില്ല. അങ്ങിനെ സ്വതന്ത്രനായി ചിന്തിക്കുന്ന ഒരാളോടു താങ്കൾ താങ്കളുടെ മതത്തിലേക്ക് വരേണ്ടതിന്റെ ആവശ്യകത ഒന്ന് ബോധ്യപ്പെടുത്തുമോ? ഇയാൾക്ക് താങ്കളുടെ മതത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നും കരുതുക.
    1 hr · Like
  • Jamal Moidutty Thandantharayil യഥാര്‍ത്ഥത്തില്‍ അല്ലാഹു നന്മ മാത്രം ചെയ്യുന്ന ഒരു വിഭാഗത്തെ സൃഷ്ടിചിടുണ്ട്.. അവര്‍ക്ക് ഫ്രീ തിങ്കിംഗ്ഇല്ല. പരീക്ഷണവും ഇല്ല.. തിന്മ ചെയ്യാന്‍ അവര്‍ക്ക് സാധ്യവുമല്ല. എന്നാല്‍ തിന്മ ചെയ്യാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കെ നന്മ ചെയ്യാനുള്ള കല്പനയാണ് ദൈവം നല്‍കിയിട്ടുള്ളത്. അവിടെയാണ് മനുഷ്യന് പരീക്ഷണം നല്‍കപ്പെട്ടത്‌..!
    1 hr · Like
  • Jamal Moidutty Thandantharayil Abhijeeth Pallath .ജീവിതത്തിന്റെ വിവിധ തലങ്ങളെ പലരീതിയിൽ മനസ്സിലാക്കി തരുന്ന അനേകം ഗ്രന്ഥങ്ങൾ വേറെയും ഉണ്ട്.മതപരമായും അല്ലാതെയും.അതെല്ലാം പോകട്ടെ.ഒരാൾ (ഞാൻ എന്നത് മാറ്റിവയ്ക്കാം) ഹിന്ദുമതത്തിൽ ജനിച്ചുവളർന്നു എങ്കിലും മതപരമായ ഒരു ബന്ധനങ്ങളും വഹിക്കുന്ന ആളല്ല.ഹിന്ദുമതം അതാവശ്യപ്പെടുന്നുമില്ല. അങ്ങിനെ സ്വതന്ത്രനായി ചിന്തിക്കുന്ന ഒരാളോടു താങ്കൾ താങ്കളുടെ മതത്തിലേക്ക് വരേണ്ടതിന്റെ ആവശ്യകത ഒന്ന് ബോധ്യപ്പെടുത്തുമോ? ഇയാൾക്ക് താങ്കളുടെ മതത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നും കരുതുക.
    3 mins · Like <<>> സഹോദരാ.. നാം ഏകനായ നമ്മുടെ രക്ഷിതാവിന്റെ സൃഷ്ടികള്‍ ആണ്. ഒരു മാതാവിന്റെയും പിതാവിന്റെയും മക്കള്‍.... 
    [49:13] 
    ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
    1 hr · Like
  • Jamal Moidutty Thandantharayil നമ്മെ ദൈവം സൃഷ്ടിച്ചിരിക്കുന്നത്‌ നമ്മെ പരീക്ഷിക്കുവാന്‍ വേണ്ടി ആണ്.. 
    [67:1] 
    ആധിപത്യം ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. 

    [67:2] 
    നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.
    1 hr · Like
  • Abhijeeth Pallath ആയിക്കോട്ടെ, അതുകൊണ്ട് ഞാൻ ഇസ്ലാം ആവേണ്ട കാര്യമില്ലല്ലോ..ഇപ്പോഴത്തെ നിലയിൽ തന്നെ ഞാൻ സന്തുഷ്ടനാണെങ്കിൽ?
    1 hr · Like
  • Jamal Moidutty Thandantharayil ഒന്നാമത്തെ മനുഷ്യനും നമ്മുടെ ആദിപിതാവും ആയ ആദം (അ) മുതല്‍ അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക് ദൈവം മാര്‍ഗദര്‍ശനം നല്‍കിയിട്ടുണ്ട്.. ദൈവത്തിന്റെ വിധിവിലക്കുകള്‍ക്ക് മുന്നില്‍ നമ്മുടെ ഇച്ചകളുടെ സമര്‍പ്പണം ആണ് അതിന്ടെ അടിത്തറ.. ഈ മാര്‍ഗടര്‍ഷനവുമായി എല്ലാ ജനസമൂഹങ്ങളിലേക്കും വിവിധ കാലഘട്ടങ്ങളില്‍ വിവിധ ദേശങ്ങളില്‍ ആയി അനേകം ദൈവദൂതന്മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്.. 
    [3:19] 
    തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ (സമരപ്പനതിന്റെമതമായ)ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്‌. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്‌. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.
    1 hr · Like
  • Abhijeeth Pallath ഞാൻ ഇതൊന്നും പഠിക്കാത്തവനാണു.എനിക്കിതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല.യുക്തിഭദ്രമായ ഒരൊറ്റ കാരണം പറയു..അതുമതി എനിക്കു ഇസ്ലാമാവാൻ..അല്ലാതെ പുസ്തകത്തിൽ എഴുതിയത് എന്നെ സംബന്തിച്ച് ഒന്നുമല്ല.പല പുസ്തകങ്ങളിൽ പലതും ഞാൻ വായിക്കുന്നു..
    1 hr · Like
  • Jamal Moidutty Thandantharayil Abhijeeth Pallath ആയിക്കോട്ടെ, അതുകൊണ്ട് ഞാൻ ഇസ്ലാം ആവേണ്ട കാര്യമില്ലല്ലോ..ഇപ്പോഴത്തെ നിലയിൽ തന്നെ ഞാൻ സന്തുഷ്ടനാണെങ്കിൽ?
    4 mins · Like <<<>> ഇതിനു ഞാന്‍ മുന്പ് മറുപടി എഴുതിയിരുന്നു.. ഈ പ്രപഞ്ചം താനെ പൊട്ടി മുളച്ചത് ആയിരിക്കുകയും മൃഗങ്ങളെ പോലെ / മറ
    ്റു ജീവജാലങ്ങളെയും വൃക്ഷലതാതികളെയും പോലെ മരണത്തോട് കൂടി മനുഷ്യരില്‍ പെട്ട നല്ലവരും തെമ്മാടികളും പണക്കാരനും പണിക്കാരനും രാജാവും ദരിദ്രനും ആക്രമിയും മനുഷ്യസ്നേഹികളും എല്ലാം മണ്ണ്‍ ആവുകയും അതോടെ എല്ലാം ശുഭം ! ആവുകയും ആണെങ്കില്‍ കുഴപ്പം ഇല്ലായിരുന്നു... എന്നാല്‍ അതിനു യാതൊരു സാധ്യതയും ഇല്ല. വ്യവസ്ഥാപിതമായ ഈ ഭൂമിയും അതിലെ ജീവവ്യവസ്ഥയെയും മനുഷ്യരെയും ഇതര ജീവികളെയും സൃഷ്ടിച്ച ഒരു സൃഷ്ടാവ് ഉണ്ടായിരിക്കുകയും അവന്‍ മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കെ ആ മാര്‍ഗദര്‍ശനത്തെ അവഗണിച്ചവന്‍ തന്റെ സ്രഷ്ടാവിനെ അഭിമുഖീകരിക്കേണ്ടി വരും. അന്ന് സ്രഷ്ടാവ് മുന്നറിയിപ്പ് നല്‍കിയ കുഴപ്പങ്ങള്‍ ഒക്കെ ഉണ്ടാകും..! >>> 
    [76:1] 
    മനുഷ്യന്‍ പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്‍റെ മേല്‍ കഴിഞ്ഞുപോയിട്ടുണ്ടോ? കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് തീര്‍ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്‍വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു. (2)തീര്‍ച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകില്‍ അവന്‍ നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്‍ നന്ദികെട്ടവനാകുന്നു. (3)തീര്‍ച്ചയായും സത്യനിഷേധികള്‍ക്ക് നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു. (4)തീര്‍ച്ചയായും പുണ്യവാന്‍മാര്‍ (സ്വര്‍ഗത്തില്‍) ഒരു പാനപാത്രത്തില്‍ നിന്ന് കുടിക്കുന്നതാണ്‌. അതിന്‍റെ ചേരുവ കര്‍പ്പൂരമായിരിക്കും. (5)
    1 hr · Like
  • Jamal Moidutty Thandantharayil Abhijeeth Pallath ഞാൻ ഇതൊന്നും പഠിക്കാത്തവനാണു.എനിക്കിതുവരെ അതിന്റെ ആവശ്യം വന്നിട്ടില്ല.യുക്തിഭദ്രമായ ഒരൊറ്റ കാരണം പറയു..അതുമതി എനിക്കു ഇസ്ലാമാവാൻ..അല്ലാതെ പുസ്തകത്തിൽ എഴുതിയത് എന്നെ സംബന്തിച്ച് ഒന്നുമല്ല.പല പുസ്തകങ്ങളിൽ പലതും ഞാൻ വായിക്കുന്നു..
    4 mins
     · Like <<>> വളരെ വ്യവസ്ഥാപിതമായ ഈ ലോകത്തില്‍ താങ്കളുടെ മാതാപിതാക്കളുടെ മകനായി ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കേരളത്തില്‍ ജനിച്ചു ജീവിക്കാന്‍ താങ്കള്‍ ആര്‍ക്കും അപേക്ഷ കൊടുത്തിട്ടില്ലല്ലോ? താങ്കള്‍ക്ക് അതിന്റെ തീരുമാനത്തില്‍ ഒരുറോളുംഇല്ല എന്ന് മാത്രമല്ല എവിടെ നിന്ന് എന്നാണ് മരണപ്പെട്ടു പോകുക എന്നതിനെ കുറിച്ചും ഒരു അറിവും താങ്കള്കില്ല. എങ്കില്‍ ഈ തീരുമാനം എടുത്ത ഒരു രക്ഷിതാവ് താങ്കള്‍ക്ക്ഉണ്ട് എന്നത് വളരെ വ്യക്തം ആണല്ലോ. താങ്കള്‍ മരിക്കും എന്ന് താങ്കള്‍ക്ക് ഉറപ്പുണ്ട്. താങ്കള്‍ മരിച്ചു കഴിഞ്ഞാല്‍ മണ്ണായി മാറുന്നതോടെ എല്ലാം ശുഭാമാവും എന്നും കഠിനമായി ശിക്ഷിക്കപ്പെടില്ല എന്നതിനും താങ്കള്‍ക്ക് എന്ത് ഉറപ്പാണ്‌ ഉള്ളത്. ?
    1 hr · Like
  • Abhijeeth Pallath താത്വികമായ കാര്യങ്ങളിൽ തർക്കിക്കുവാനാണെങ്കിൽ എങ്ങുമെത്തില്ല.സ്രിഷ്ടിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ എനിക്കു വേവലാദി ഒട്ടും ഇല്ല സുഹൃത്തെ.ഈ ലോകത്ത് എനിക്ക് ഗുണകരമായ ഒരൊറ്റ കാര്യം പറയു..അത് മതി എനിക്ക്.
    1 hr · Like
  • Jamal Moidutty Thandantharayil നമ്മുടെ ജീവിതം സംവിധാനിച്ച, മരണം സംവിധാനിച്ച രക്ഷിതാവ്മ രണാനന്തര ജീവിതം നിശ്ചയിചിട്ടുന്ടെങ്കില്‍ മാതമാണ് ആ രക്ഷിതാവിന്റെ വിധിവിലക്കുകള്‍ ഗൌരവം ആകുന്നത്‌. ഈ ലോകം കേവലം താനേ ഉണ്ടായി എന്നൊരു ഊഹത്തിന്റെ പുറത്തു ദൈവിക മാര്‍ഗടര്ഷണങ്ങള്‍ എന്ന് അവകാശപ്പെടുന്ന എല്ലാ വേദഗ്രന്ഥങ്ങളെയും തള്ളിക്കളയാന്‍ പറ്റില്ല, പിന്നെ വേണ്ടത് പരിശോധന ആണ്. ദൈവികമാര്‍ഗദര്‍ശനം അന്യൂനം ആയിരിക്കണം.. എല്ലാം അറിയുന്ന ദൈവത്തില്‍ നിന്നുള്ള മാര്‍ഗദര്‍ശനം ഏറ്റവും നല്ലതിലെക്ക് വഴി കാണിക്കുന്നത് ആകണം. അതില്‍ നമുക്ക് ലഭ്യമായ വേദഗ്രന്ഥങ്ങള്‍ അന്തിമ വേദഗ്രന്തമായ ഖുര്‍ആനും അതിനു മുന്‍പുള്ള പുതിയപഴയ നിയമങ്ങളും ഹൈന്ദവവേദഗ്രന്തങ്ങളും ആണ്. ഹൈന്ദവ വേദഗ്രന്ഥങ്ങളില്‍ പരിശോധിച്ചാല്‍ വിരുദ്ധമായ പല ആശയങ്ങളും കാണാന്‍ സാധിക്കും. അതായത് ബഹുദൈവആരാധന അന്ധകാരത്തിലേക്ക് നയിക്കും എന്നും ഒരേ ഒരു ദൈവം മാത്രം ആണ് ഉള്ളത് എന്നും പറയുന്ന വേദഗ്രന്തങ്ങളില്‍ തന്നെ ബഹുദൈവ ആരാധനാ പ്രധാനമായ വചനങ്ങളും കാണാം. അവ മാനുഷിക കൈകടത്തല്‍ കാരണം വികലമായതാണ് എന്ന് മനസിലാക്കാം. അത് തന്നെ ആണ് ബൈബിളിന്റെയും അവസ്ഥ. ഏകദൈവവിശ്വാസവും ഏകദൈവ ആരാധനയും മാത്രം പഠിപ്പിച്ച ബൈബിള്‍ പഴയ നിയമത്തിനും പുതിയ നിയമത്തിലെ തന്നെ ജീസസിന്റെ അധ്യാപനങ്ങള്‍ക്കും വിരുദ്ധമായി ജീസസിനെ തന്നെ ദൈവമാക്കിയ പോളിന്റെയും മറ്റും വചനങ്ങള്‍ അതില്‍;കടത്തി കൂട്ടിവേദഗ്രന്തം ആയി കൊണ്ട് നടക്കുന്നു. ശുദ്ധമായ ഏകദൈവവിശ്വസവും ഏകദൈവ ആരാധനയും മാത്രം പഠിപ്പിച്ചു കൊണ്ട് മാറ്റതിരുതലുക്കള്‍ക്ക് അതീതമായി നിലനില്‍ക്കുന്ന ഖുര്‍ആനില്‍ സ്വാഭാവികമായും ഒരു സത്യാന്വേഷിയുടെ അന്വേഷണം എത്തിച്ചേരും...! 39: പൈശാചിക ശക്തികള്‍ക്ക് വഴിപ്പെടുന്നത് വര്‍ജിക്കുകയും അല്ലാഹുവിങ്കലേക്ക് താഴ്മയോടെ തിരിച്ചുചെല്ലുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് ശുഭവാര്‍ത്ത. അതിനാല്‍ എന്റെ ദാസന്മാരെ ശുഭവാര്‍ത്ത അറിയിക്കുക. (17) വചനങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും എന്നിട്ടവയിലേറ്റവും നല്ലത് പിന്‍പറ്റുകയും ചെയ്യുന്നവരാണവര്‍. അവരെത്തന്നെയാണ് അല്ലാഹു നേര്‍വഴിയിലാക്കിയത്. ബുദ്ധിശാലികളും അവര്‍ തന്നെ. (18)
    1 hr · Edited · Like
  • Abhijeeth Pallath ഞാൻ പറഞ്ഞല്ലോ..മതങ്ങൾ തമ്മിൽ താരതമ്യം ചെയ്തു മതം മാറുകയല്ല എന്റെ ഉദ്ദേശം.സ്വർഗ്ഗ മോഹമോ നരകഭീതിയോ ഇല്ല.താങ്കൾ പറയുന്ന കാര്യങ്ങൾ മറ്റു മതങ്ങളും ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ട്.അതിനാൽ എനിക്കറിയാത്ത, അറിയാൻ താല്പര്യമില്ലാത്ത കാര്യങ്ങൾ അല്ല.പ്രായോഗിക ജീവിതത്തിൽ എനിക്ക് ഗുണകരമായ,ഇപ്പോൾ എനിക്കില്ലാത്ത എന്തെങ്കിലും ഒരൊറ്റ കാര്യം കാണിച്ചുതരൂ.ഞാൻ അംഗീകരിക്കാം.
    1 hr · Like
  • Jamal Moidutty Thandantharayil Abhijeeth Pallath താത്വികമായ കാര്യങ്ങളിൽ തർക്കിക്കുവാനാണെങ്കിൽ എങ്ങുമെത്തില്ല.സ്രിഷ്ടിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ എനിക്കു വേവലാദി ഒട്ടും ഇല്ല സുഹൃത്തെ.ഈ ലോകത്ത് എനിക്ക് ഗുണകരമായ ഒരൊറ്റ കാര്യം പറയു..അത് മതി എനിക്ക്.
    9 mins · Like <<>> ഈ ലോകത്തെ പല ഗ
    ുണങ്ങളും മാറ്റിവെച്ചാണ് പലരും ഇസ്ലാം സ്വീകരിക്കരുള്ളത്.. താങ്കള്‍ക്ക് ഈ ലോകത്ത് ഗുണം മാത്രം മതി എന്നാണ് പറയുന്നത്. അതിനു ഒരു കപട വിശ്വാസി ആയി വേഷം കെട്ടിയാല്‍ മതി.. എന്നിട്ട് ഘര്‍ വാപസിക്ക് പോയി അഞ്ചു ലക്ഷം കിട്ടുമോ എന്ന് നോക്കുക... ! 
    1 hr · Like
  • Abhijeeth Pallath അപ്പോൾ തോറ്റു അല്ലെ? പ്രായോഗികജീവിതത്തിലേക്ക് വേണ്ട ഒരുഗുണം പോലും പറയുവാൻ കഴിയാതെ പിന്നെ എന്തിനാണ് ഇങ്ങനെ വാചകമേള നടത്തുന്നത്? കഷ്ടം തന്നെ.
    1 hr · Like
  • Jamal Moidutty Thandantharayil Abhijeeth Pallath അപ്പോൾ തോറ്റു അല്ലെ? പ്രായോഗികജീവിതത്തിലേക്ക് വേണ്ട ഒരുഗുണം പോലും പറയുവാൻ കഴിയാതെ പിന്നെ എന്തിനാണ് ഇങ്ങനെ വാചകമേള നടത്തുന്നത്? കഷ്ടം തന്നെ.
    14 mins · Like <<>> ഇസ്ലാം മനുഷ്യനെ ഒരു വ്യക്തി മാത്രം ആയല്ല കാണുന്നത്. ഒരു സമൂഹ ജീവി കൂടി ആയ
    ിട്ടാണ്. മറ്റു മനുഷ്യര്‍ക്ക് കൊണ്ട് കൊടുത്തും ഉള്ള ജീവിതത്തില്‍ ഭൌതിക ലോകത്തെ മാത്രം പരിഗണിക്കുകയാണെങ്കില്‍ അതും ധനം മാത്രം പരിഗണിക്കുകയാണെങ്കില്‍ നഷ്ടങ്ങള്‍ ധാരാളം ഉണ്ടായെന്നു വരും. ഒരാള്‍ മുസ്ലിം ആകുന്നതോടെ അയാള്‍ക്ക് നമസ്ക്കാരതോടൊപ്പം സക്കാത്ത് കൂടി നിര്‍ബന്ധം ആകുന്നു. തന്റെയും കുടുംബത്തിന്റെയും ചിലവ് കഴിചു ഒരു പതിനായിരത്തിന് താഴെ രൂപ ഒരു കൊല്ലം ബാക്കിയായവര്‍ ഒക്കെ രണ്ടര ശതമാനം പാവപ്പെട്ടവന്റെ അവകാശമായി അതിന്റെ അവകാശികള്‍ക്ക് കൊടുക്കണം. അത് പോലെ മറ്റു വരുമാനങ്ങള്‍ക്കും. ഇത് പണക്കാരനു ഈ ലോകത്ത് നഷ്ടം ആണെങ്കിലും ഒരു വിശ്വാസി എന്ന നിലക്ക് അയാള്‍ പരലോകതെക്ക് സമ്പാദിക്കുകയാണ്. ഈ ലോകത്ത് എത്ര സമ്പാദിച്ചാലും ഇവിടെ ഉപേക്ഷിച്ചു വേണം എല്ലാവരും മരണപ്പെട്ടു പോകാന്‍. എത്രയോ ചക്രവര്‍ത്തിമാരും രാജാക്കന്മാരും കഴിഞ്ഞുപോയി. അവരുടെ സമ്പത്ത് എന്ന് കരുതിയത്‌ അവരാരും കൊണ്ട് പോയില്ല. വെറുംകയോടെ വന്നു വെറും കയ്യോടെ പോയി. ഇവിടെ സക്കാത് കൊണ്ട് പാവപ്പെട്ടവന് ആശ്വാസം ലഭിക്കും. അത് കൊണ്ട് തന്നെ ഇസ്ലാമിക സമൂഹത്തില്‍ സമാധാനം ഉണ്ടാകും. വിശ്വാസം ഉറക്കുന്നതിനൊപ്പം അയാള്‍ക്ക് നിര്‍ഭയത്വം ലഭിക്കും എന്നതാണ് ഭൌതികമായി പറയാനുള്ള ഏറ്റവും വലിയ ഗുണം. ജീവിതത്തില്‍ സമാധാനം ഉണ്ടാകും. പ്രവാചകന്റെ ചര്യകള്‍ ആരോഗ്യത്തിനും വളരെ ഉപകാരപ്രദം ആണ്. ആഴ്ചയില്‍ രണ്ടു ദിവസം നോമ്പ് നോക്കുക. മാസത്തില്‍ പതിമൂന്നു , പതിനാല, പതിനഞ്ചു ദിവസങ്ങളില്‍ നോമ്പ്, വര്‍ഷത്തില്‍ ഒരുമാസം നോമ്പ്... തുടങ്ങി വ്രതാനുഷ്ടാനം മനുഷ്യന്റെ മനസ്സിനും ശരീരത്തിനും നിയന്ത്രണം നല്‍കുന്നു. മിതമായ ഭക്ഷണരീതിയും അഞ്ചുനേരവും നടത്തുന്ന ശുചിത്വവും ആരോഗ്യത്തിനു വളരെ ഉപകാരപ്രദമാണ്. ധനത്തോടുള്ള ആര്‍ത്തി കുറയുന്നത് ജീവിതത്തില്‍ കൂടുതല്‍ സമാധാനം കൊണ്ട്വരും.......
     ഇസ്ലാമിക ഭരണവും നിയമങ്ങളും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് സമാധാനം ഉണ്ടാകും. അവരുടെ ജീവനുംസ്വത്തിനും കൂടുതല്‍ സംരക്ഷണം ലഭിക്കും. കുറച്ചെങ്കിലും ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ആ സമാധാനം കുറച്ചെങ്കിലും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും.! വെറുതെ ഇസലാമിക രാജ്യത്തു ജീവിക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് ഇങ്ങിനെ അനവധി നേട്ടങ്ങള്‍ ഉണ്ട്...!
    3 mins · Edited · Like

No comments:

Post a Comment