ഭഗവദ്ഗീത from wiki
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭഗവദ് ഗീത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗീതോപദേശം പത്തൊമ്പതാം നൂറ്റാണ്ടിലെ ചിത്രീകരണം | |
| കർത്താവ് | കൃഷ്ണദ്വൈപായനൻ |
|---|---|
| രാജ്യം | ഭാരതം |
| ഭാഷ | സംസ്കൃതം |
| പ്രസാധകർ | |
| പ്രസിദ്ധീകരിച്ച വർഷം | |
| ഐ.എസ്.ബി.എൻ | ലഭ്യമല്ല |
ഉള്ളടക്കം[മറയ്ക്കുക] |
[തിരുത്തുക] നിരുക്തം
ഭഗവദ്ഗീത എന്നതിന് ദൈവത്തിന്റെ ഗീതം എന്നാണ് വാച്യാർത്ഥം[തിരുത്തുക] ചട്ടക്കൂട്
പതിനെട്ട് ആദ്ധ്യായങ്ങളാണ് ഗീതയിൽ ആകെ ഉള്ളത്. അനുഷ്ടുഭ വൃത്തത്തിലെഴുതിയ ശ്ലോകങ്ങളാണ് അവയുടെ ഉള്ളടക്കം. ശ്ലോകങ്ങളുടെ മൊത്തം എണ്ണം എഴുനൂറ് എന്നാണ് സാധാരണ പറയായുള്ളത്. എന്നാൽ പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽ ഉൾപ്പടുത്തിയിട്ടില്ലാത്തതുമായ ഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.[2][തിരുത്തുക] ചരിത്രം
| ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം | |
| വേദങ്ങൾ | |
|---|---|
| ഋഗ്വേദം · യജുർവേദം | |
| സാമവേദം · അഥർവവേദം | |
| വേദവിഭാഗങ്ങൾ | |
| സംഹിതകൾ · ബ്രാഹ്മണം | |
| ആരണ്യകം · ഉപനിഷദ് | |
| ഉപനിഷത്തുകൾ | |
| ഐതരേയം · ബൃഹദാരണ്യകം | |
| ഈശം · തൈത്തിരീയം | |
| കേനം · മുണ്ഡകം | |
| മാണ്ഡൂക്യം · പ്രശ്നം | |
| കഠം · ഛാന്ദോഗ്യം | |
| വേദാംഗങ്ങൾ | |
| ശിക്ഷ · ഛന്ദസ്സ് | |
| വ്യാകരണം · നിരുക്തം | |
| ജ്യോതിഷം · കല്പം | |
| പുരാണങ്ങൾ | |
| വിഷ്ണുപുരാണം · ശിവപുരാണം | |
| ബ്രഹ്മപുരാണം · സ്കന്ദപുരാണം | |
| ഇതിഹാസങ്ങൾ | |
| രാമായണം · മഹാഭാരതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
| സ്മൃതി · ശ്രുതി | |
| ഭഗവദ്ഗീത · സ്തോത്രങ്ങൾ | |
| അഗമം · ദർശനങ്ങൾ | |
| മന്ത്രം · തന്ത്രം | |
| സൂത്രം ·ധർമ്മശാസ്ത്രം | |
| ശിക്ഷാപത്രി · വചനാമൃതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
ഹിന്ദുമതം കവാടം | |
[തിരുത്തുക] പശ്ചാത്തലം
മഹാഭാരതത്തിലെ കുരുക്ഷേത്ര യുദ്ധത്തിനു മുൻപ് ബന്ധുക്കൾ ഉൾപ്പെട്ട കൌരവ സൈന്യത്തോട് ഏറ്റുമുട്ടുവാൻ ഖിന്നത കാട്ടിയ അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ പറഞ്ഞു കൊടുക്കുന്ന മട്ടിലാണ് ഇതിന്റെ രചന. യുദ്ധം കാണുവാൻ ദിവ്യദൃഷ്ടി ലഭിച്ച സഞ്ജയൻ ഈ യുദ്ധം ധൃതരാഷ്ട്രരോട് വിവരിച്ചു കൊടുക്കുന്നതായാണ് ആണ് മഹാഭാരതംമഹാഭാരതത്തിൽ വ്യാസൻ വിവരിച്ചിരിക്കുന്നത്.ഭഗവദ്ഗീതയുടെ സന്ദേശം അർജ്ജുനന് മാത്രമല്ല ആദ്യമായി ഉപദേശിക്കുന്നത് എന്ന് ശ്രീകൃഷ്ണൻ (വ്യാസൻ) പറയുന്നു.
| “ | ഇമം വിവസ്വതേയോഗം പ്രോക്തവാഹനമവ്യയം വിവസ്വാൻ മനവേ പ്രാഹ മനുരിക്ഷ്വാകവേ ബ്രവീത് | ” |
[തിരുത്തുക] രചനാകാലം
ഗീത സാധാരണ കരുതപ്പെടുന്നത്ര പ്രാചീനതയുള്ള കൃതിയല്ല എന്ന് അഭിപ്രായമുള്ള ചരിത്രകാരന്മാരുണ്ട്. അവരിൽ ഭാരതത്തിൽ നിന്നുള്ളവരിൽ ഏറ്റവും പ്രമുഖൻ കോസാംബിയാണ്. ബുദ്ധമതം ബ്രാഹ്മണരുടെ പ്രാചീനപ്രാമാണ്യത്തെ തകർത്തു കളഞ്ഞതിനുശേഷം ഒരു തിരിച്ചു വരവിനായി ബ്രാഹ്മണമതത്തെ പുതിയ മുഖം നൽകി അതിനെ പുനരുദ്ധരിക്കാൻ വൈദികകാലത്തെ അനുഷ്ഠാനാചാരാദികളോട് ചേർന്നു പോകാത്ത ഒട്ടേറെ ഭാഗങ്ങൾ പൗരാണിക രചനകളിൽ കൂട്ടിച്ചേർത്തു എന്നും മഹാഭാരത്തിൽ അങ്ങനെ പ്രക്ഷിപ്തമായ ഭാഗങ്ങളിൽ ഏറ്റവും പ്രമുഖമായത് ഗീതയാണെന്നുമാന് അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് മറ്റു പല ചരിത്രകാരന്മാരും അംഗീകരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കൃഷ്ണനെന്ന ദൈവം തന്നെ അർവ്വാചീനനാണ്. അദ്ദേഹത്തിന്റെ പരമദൈവത്വം പിന്നീട് ഏറെ നൂറ്റാൺറ്റുകളോളം അംഗീകരിക്കപ്പെട്ടില്ല. ഗീതയിലെ സംസ്കൃത ഭാഷ മൂന്നാം നൂറ്റാണ്ടിലേതുമാണ്.[3] മറ്റു ചില ചരിത്രകാരന്മാർ പറയുന്നത് കൃഷ്ണദ്വൈപായനൻ എന്ന വേദവ്യാസൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ് കൃഷ്ണനെന്നും അദ്ദേഹത്തെ പിന്നീട് ആര്യബ്രാഹ്മണർ തങ്ങളുടെ ദൈവങ്ങളുടെ സ്ഥാനത്തേക്ക് ഉയർത്തുകയും അതിനായി പുരാണങ്ങളും മറ്റു കൃതികളും രചിച്ചു എന്നുമാണ്. ഗുജറാത്തിൽ ജീവിച്ചിരുന്ന കൃഷ്ണവസുദേവ് എന്ന പ്രാദേശിക ആൾ ദൈവത്തെ ഈ ഗണത്തിലേക്ക് കൊണ്ടുവരികയായിരുന്നു [4][തിരുത്തുക] പ്രമേയം
തത്വജ്ഞാനമാണ് ഗീതയുടെ പ്രമേയം. ഹിന്ദുമതത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദർശനഗ്രന്ഥങ്ങളിൽ ഒന്നായി ഭഗവദ്ഗീത പരിഗണിയ്ക്കപ്പെടുന്നു.[തിരുത്തുക] അദ്ധ്യായം 1:അർജ്ജുനവിഷാദയോഗം
ഇരുഭാഗത്തെയും സൈന്യങ്ങൾ ഒരുങ്ങി നിൽക്കേ മഹായോദ്ധാവായ അർജ്ജുനൻ തന്റെ അടുത്ത ബന്ധുക്കളും, ഗുരുജനങ്ങളും, പിതാമഹന്മാരും യുദ്ധസന്നദ്ധരായി നിലകൊള്ളുന്നതുകണ്ട് ദുഃഖത്തിനും അനുകമ്പയ്ക്കും വശംവദനായി അധീരനാവുകയും,യുദ്ധം ചെയ്യാനുള്ള നിശ്ചയം ഉപേക്ഷിയ്ക്കുകയും ചെയ്യുന്നതാണ് ഒന്നാമദ്ധ്യായത്തിലെ പ്രതിപാദ്യം.വ്യാസഭഗവാനിൽ നിന്ന് ദിവ്യദൃഷ്ടി സ്വായത്തമാക്കിയ സഞ്ജയനോട് യുദ്ധരംഗവർണന ചെയ്യാൻ ആവശ്യപ്പെടുന്ന ധൃതരാഷ്ട്രരാഷ്ട്രർ പറയുന്ന;
| “ | ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതോയുയുത്സവഃമാമകാ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ? | ” |
തുടർന്ന് യുദ്ധക്ഷേത്രത്തിന്റെയും യോദ്ധാക്കളുടെയും വർണന പുരോമിയ്ക്കേ,യധാക്രമം പാഞ്ചജന്യവും ദേവദത്തവും ഊതിക്കൊണ്ട് ശ്രീകൃഷ്ണനും,അർജ്ജുനനും രംഗപ്രവേശം ചെയ്യുന്നു.
| “ | സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയ മേച്യുതയാദവേതാൻ നിരീക്ഷേഹം യോദ്ധവ്യമസ്മിൻ രണസമുദ്യമേകൈർമയാ സഹ യോദ്ധവ്യമസ്മിൻ രണസമുദ്യമേ. | ” |
യുദ്ധത്തിനൊരുങ്ങിവന്ന ബന്ധുമിത്രാദികളെ കണ്ട് അവയവങ്ങൾ തളർന്ന്,മുഖം വരണ്ട്,ഗാണ്ഡീവം കൈയിൽന്നിന്നു വഴുതി,
| “ | ന ച ശ്രേയോ നുപശ്യാമി ഹത്വാ സ്വജനമാഹവേ ന കാംക്ഷേ വിജയം കൃഷ്ണ ന രാജ്യം സുഖാനിച | ” |
എന്നു വിലപിച്ച് തേരിൽ തളർന്നിരിയ്ക്കുന്ന അർജ്ജുനന്റെ ചിത്രത്തോടെ ഒന്നാമദ്ധ്യായം അവസാനിയ്ക്കുന്നു.
[തിരുത്തുക] അധ്യായം 2:സാംഖ്യയോഗം
വരാനിരിയ്ക്കുന്ന ജ്ഞാനയോഗത്തിന്റെയും കർമയോഗത്തിന്റെയും മഹിമ വ്യക്തമാക്കുന്നതാണ് സാംഖ്യയോഗം. കരുണാഭരിതനായ അർജ്ജുനൻ ശിഷ്യനെന്ന നിലയിൽ ശ്രീകൃഷ്ണനെ അഭയം പ്രാപിയ്ക്കുന്നു. നശ്വരമായ ഭൗതികശരീരവും ശാശ്വതമായ ആത്മാവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങൾ വിവരിച്ചുകൊണ്ട് കൃഷ്ണൻ തന്റെ ഉപദേശം ആരംഭിയ്ക്കുന്നു.പുനർജന്മമെന്ന പ്രക്രിയയും, ആത്മസാക്ഷാത്കാരവുമാണ് പ്രതിപാദ്യം.72 ശ്ലോകങ്ങളാണ് സാംഖ്യയോഗത്തിലുള്ളത്.
| “ | കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം അനാര്യജുഷ്ടമസ്വർഗ്യമകീർത്തികരമർജ്ജുന | ” |
| “ | നത്വേവാഹം ജാതു നാസം ന ത്വം നേ മേ ജനാധിപഃ ന ചൈവ ന ഭവിഷ്യാമഃ സര്വേ വയമതഃ പരം | ” |
യോഗത്തെ നിർവചിയ്ക്കുന്നതും ഈ അധ്യായത്തിലാണ്,
| “ | യോഗസ്ഥഃ ഗുരു കർമാണി സംഗം ത്യക്ത്വാ ധനംജയ സിദ്ധ്യസിധ്യോഃ സമോ ഭൂത്വാ സമത്വം യോഗ ഉച്യതേ | ” |
| “ | ഏഷാ ബ്രാഹ്മീ സ്ഥിതിഃ പാർത്ഥ നൈനാം പ്രാപ്യ വിമുഹൃതി സ്ഥിത്വാസ്യാമന്തകാലേ പി ബ്രഹ്മനിർവാണമൃച്ഛതി | ” |
[തിരുത്തുക] അധ്യായം 3:കർമ്മയോഗം
ഒരുവൻ കർമം ചെയ്യേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതാണ് കർമയോഗം.കർമ്മങ്ങൾക്ക് ഒരുവനെ ഈ ലോകവുമായി ബന്ധിപ്പിയ്ക്കുകയോ അതിൽ നിൻ വിമോചിപ്പിയ്ക്കുകയോ ചെയ്യാം.ഭഗവത്പ്രീതിമാത്രം കാംക്ഷിച്ച് സ്വാർത്ഥമോഹങ്ങളില്ലാതെ കർമം ചെയ്യുന്നതിലൂടെ യധാർത്ഥജ്ഞാനം നേടാനാവും എന്നതാണ് മൂന്നാമദ്ധ്യായത്തിന്റെ സത്ത.ആദ്ധ്യാത്മികജ്ഞാനത്തിലേയ്ക്കുള്ള പാത നിസ്സ്വാർത്ഥകർമ്മത്തിലൂടെ മാത്രമേ പ്രാപ്തമാവുകയുള്ളൂ എന്ന ഗീതയുടെ മഹത്തായ സന്ദേശം വ്യക്തമാക്കപ്പെടുന്നത് ഈ അദ്ധ്യായത്തിലാണ്.മഹാഭാരതം ഭീഷ്മപര്‌വ്വത്തിലെ 27-ആം അധ്യായമാണിത്. ആകെ 43 ശ്ലോകങ്ങൾ.
| “ | ജ്യായസീ ചേത് കർമണസ്തേ മതാ ബുദ്ധി ജനാർദ്ദന തത് കിം കർമണി ഘോരേ മാം നിയോജയസി കേശവ | ” |
ദ്വയാർത്ഥങ്ങളുള്ള ഉപദേശങ്ങൾ നിറഞ്ഞ ഗീത വായിക്കുന്ന ഏതൊരു സാധാരണക്കാരനും ഉണ്ടാകാനിടയുള്ള ഈ ചോദ്യത്തിന്,
| “ | ന കർമണാമനാരംഭന്നൈഷ്കർമ്യം പുരുഷോശ്നുതേ ന ച സംന്യസനാദേവ സിദ്ധിം സമതിഗച്ഛതി ന ഹി കശ്ചിത് ക്ഷണമപി ജാതു തിഷ്ഠത്യകർമകൃത് കാര്യതേ ഹ്യവശഃ കർമ സർവഃ പ്രകൃതിജൈർഗുണൈ | ” |
ത്രിഗുണങ്ങളിൽ നിന്നാർജ്ജിച്ച സ്വഭാവത്തിനനുസരിച്ചാണെങ്കിലും നിഗ്രഹം കൊണ്ട് പ്രയോജനമില്ലെന്നു പറയുന്ന അർജ്ജുനനോട്,പുകതീയിനേയും,പൊടി കണ്ണാടിയെയുമെന്നപോലെ ജീവാത്മാവിനെ പരമാത്മാവിൽനിന്നകറ്റുന്ന കാമമാണ് യധാർത്ഥ ശത്രുവെന്നു പറഞ്ഞ്,
| “ | ഏവം ബുധേ പരം ബുദ്ധ്വാ സംസ്തഭ്യാത്മാനാത്മനാ ജഹി ശത്രും മഹാബാഹോ കാമരൂപം ദുരാസദം | ” |
(ഭൗതികങ്ങളായ ഇന്ദ്രിയങ്ങൾക്കും മനസ്സിനും ബുദ്ധിയ്ക്കും അതീതനാണ് താനെന്നറിഞ്ഞിട്ട് ദൃഢനിശ്ചയത്തോടെയുള്ള ആത്മീയ ബുദ്ധിയും ആത്മീയശക്തിയും കൊണ്ട് മനസ്സിനെ ഉറപ്പിച്ച് അദമ്യനായ കാമമെന്ന ശത്രുവിനെ കീഴടക്കുക)എന്ന ഉപദേശം നൽകുന്നതോടെ മൂന്നാമധ്യായം സമാപ്തമാകുന്നു.
കർമം വിഷ്ണുവിനുള്ള യജ്ഞവും പാപങ്ങൾക്കതീവുമാകുമ്പോൾ, ആത്മാരാമാനായി വർത്തിയ്ക്കുകയും ആത്മാവിൽ പൂർണതൃപ്തനാവുകയും ചെയ്യുന്ന മനുഷ്യൻ, കർത്തവ്യങ്ങളിൽ നിന്ന് മുക്തനായി പരമപദത്തിലെത്തുന്നുവെന്നതാണ് മൂന്നാമദ്ധ്യായത്തിന്റെ സാരം.
[തിരുത്തുക] അധ്യായം 4:ജ്ഞാനകർമ്മവിഭാഗയോഗം
സഗുണബ്രഹ്മത്തിന്റെ ശക്തി വ്യക്തമാക്കുന്ന യോഗമാണിത്. വിവിധ യജ്ഞങ്ങളുടെ മാഹാത്മ്യവും സംസാരമധ്യേ കടന്നു വരുന്നുണ്ട്. ആദ്ധ്യാത്മികജ്ഞാനം ആത്മാവും ദൈവവുമായുള്ള അകലം കുറയ്ക്കുകയും ആത്മശുദ്ധീകരണത്തിലൂടെ മോക്ഷം നൽകുകയു ചെയ്യുന്നു. നിസ്സ്വാർത്ഥകർമ്മത്തിന്റെ ഫലമായി ലഭിയ്ക്കുന്ന ആ അറിവ് ഗുരുവിലൂടെ പൂർണമാക്കപ്പെടുന്നു.ഗീതയുടെ ചരിത്രമാണ് നാലാമദ്ധ്യായത്തിന്റെ ആദ്യ ഭാഗത്തെ പ്രതിപാദ്യം.രാജവംശജർക്കായാണ് ഭഗവദ് ഗീത ഉപദേശിയ്ക്കപ്പെട്ടത്. വിവസ്വാനെന്ന സൂര്യദേവൻ സ്വയം ക്ഷത്രിയനായതുകൊണ്ടും സൂര്യകുലത്തിന്റെ ആദിപിതാവായതുകൊണ്ടും ഭഗവദ്ഗീത ഭഗവാനിൽ നിന്ന് സ്വായത്തമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഭഗവാൻ ഉപദേശിച്ചതുകൊണ്ട് ഗീത വേദങ്ങളെപ്പോലെ വിശിഷ്ടവും അപൗരുഷേയവുമാണ്(മനുഷ്യകൃതമല്ലാത്തത്). സൂര്യഭഗവാനിൽ നിന്ന് മനുഷ്യപിതാവായ മനുവിലൂടെ ഇക്‌ഷ്വാകുവിലേയ്ക്കും ആ മഹത്സത്യം വ്യാപിച്ചു.എന്നാൽ വ്യാഖ്യാനങ്ങളിലൂടെ മൂല്യച്യുതി സംഭവിച്ച ഗീത കാലപ്രവാഹത്തിൽ തകർക്കപ്പെട്ടു. ഈ സന്ദർഭത്തിലാണ് അർജുനനിൽക്കൂടി ആ പ്രമാണങ്ങൾ വീണ്ടും മനുഷ്യരാശിയിലെത്തിയ്ക്കാൻ ഗീതോപദേഷ്ടാവായ കൃഷ്ണൻ തീരുമാനിച്ചത്.
ഗീതാചരിത്രം കേട്ട അർജ്ജുനൻ;
| “ | അപരം ഭവതോ ജന്മ പരം ജന്മ വിവസ്വതഃ കഥമേതദ്വിജാനീയാം ത്വമാദൌ പ്രോക്തവാനിതി | ” |
ആദ്യനും നിരപേക്ഷനും അച്യുതനും തുടക്കമില്ലാത്തവനും ഏറ്റവും പ്രായം കൂടിയവനും എന്നാൽ നവയൗവനയുക്തനും ആണു താനെന്ന് ഗോവിന്ദൻ വ്യക്തമാക്കുന്നു.
| “ | യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം | ” |
ജീവസത്തയുടെ സാര്വകാലീനമായ പ്രവർത്തനം അഥവാ സനാതനയോഗം എന്നതാണ് ഈ അദ്ധ്യായത്തിൽ പ്രസ്താവിയ്ക്കപ്പെട്ട യോഗപദ്ധതി. ഇതിന് ദ്രവ്യയജ്ഞം എന്നും ആത്മയജ്ഞം എന്നും രണ്ടു ശാഖകളുണ്ട്. ദ്രവ്യയജ്ഞം ഭൗതികതയുടെ പ്രതീകമാണെങ്കിൽ ആത്മയജ്ഞം ജ്ഞാനത്തിന്റെയും ആത്മസാക്ഷാത്കരണത്തിന്റെയും പാതയാണ്.
[തിരുത്തുക] അധ്യായം 5:സന്യാസയോഗം
ഭക്തിയും ജ്ഞാനവും തമ്മിലുള്ള അഭേദ്യമായ ബന്ധം ചർച്ച ചെയ്യപ്പെടുകയാണ് 29 ശ്ലോകങ്ങളുള്ള ഈ അദ്ധ്യായത്തിൽ.പ്രപഞ്ചത്തിന്റെ മായാശക്തിയാൽ ബന്ധിതരായ ജീവാത്മാക്കൾ,തങ്ങൾ ചുറ്റും കാണുന്ന എന്തിന്റെയും അധീശത്വം ആഗ്രഹിയ്ക്കുന്നു. എന്നാൽ ഭഗവാന്റെ ഭൗതികശക്തിയ്ക്കധീനരാണവർ. ഭഗവാനാണ് പൂർണാധികാരിയെന്ന അറിവോടെ ചെയ്യപ്പെടുന്ന കർമമാണ് പൂർണതയിലെത്തുന്നത്. ഭക്തനും കൂടിയായ യോഗിയാണ് യോഗികളിൽ ശ്രേഷ്ഠൻ.ജ്ഞാനകർമയോഗങ്ങൾ ക്ലേശഭൂവിഷ്ടവും ദീർഘകാലം കൊണ്ടുമാത്രം ഫലം നൽകുന്നവയുമാണ്. എന്നാൽ കഥാശ്രവണാദികൾ കൊണ്ട് ആർക്കും കൈവരിയ്ക്കാവുന്ന ആദ്യന്തം മധുരതരവും ഫലപ്രദവുമായ മോക്ഷോപാധിയാണ് ഭക്തി.സന്യാസം കർമത്യാഗവും, കർമയോഗം കർമാനുഷ്ടാനവുമാകമ്മ്പോൾ ഇവയിൽ ഏതാണു ശ്രേഷ്ടമെന്ന സംശയം അർജ്ജുനനിലുണ്ടാകുന്നു.
| “ | യത് സാംഖ്യേ പ്രാപ്യതേ സ്ഥാനം തദ്യോഗൈരപി ഗമ്യതേ ഏകം സാംഖ്യം ച യോഗം ച യഃ പശ്യതി സ പശ്യതി | ” |
അതായത് കാമ്യകർമങ്ങൾ ത്യജിയ്ക്കുന്ന സന്യാസിയോളം ശ്രേഷ്ടനാണ് ഫലേച്ഛയില്ലാതെ കർമമനുഷ്ടിയ്ക്കുന്നവനും. അഗ്നിയിൽ ഹോമിയ്ക്കുമ്പോൾ "ഇദം ന മമ" എന്നു പറയുന്ന സന്യാസിക്കു സമനാണ് സ്വാർത്ഥമോഹങ്ങളില്ലാതെ ജീവിതോദ്ദേശ്യം നിറവേറ്റുന്ന സാധാരണമനുഷ്യർ.വിദ്വാന്മാരും വിനീതരുമായ അത്തരക്കാർ ബ്രാഹ്മണനെയും പശുവിനെയും പട്ടിയേയും ചണ്ഡാലനെയും സമഭാവത്തോടെ ദർശിക്കുന്നു.സമചിത്തത നേടാതെ കർമം ത്യജിയ്ക്കുന്നവൻ സന്യാസിയല്ല,അലസനാണ്.കർമമല്ല കർമഫലകാംക്‌ഷയാണ് ത്യജിയ്ക്കേണ്ടത്.ഒറ്റനോട്ടത്തിൽ കർമയോഗവും സാംഖ്യയോഗവും പരസ്പരവിരുദ്ധങ്ങളാണെന്നു തോന്നുമെങ്കിലും അവരണ്ടും പരസ്പരപൂരകങ്ങളാണെന്നു വ്യക്തമാക്കുകയാണ് ഗ്രന്ഥകർത്താവ്.
[തിരുത്തുക] അധ്യായം 6:ആത്മസംയമയോഗം
ധ്യാന യോഗം എന്നും അഭ്യാസയോഗം എന്നും ഈ യോഗം അറിയപ്പെടുന്നു.അഷ്ടാംഗ യോഗ പദ്ധതിയുടെ മഹിമയാണ് പ്രധാന പ്രതിപാദ്യം.ആകെ 47 ശ്ലോകങ്ങൾ.മനസ്സിനെയും ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കുവാനും പരമാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനും സഹായിക്കുന്ന അഷ്ടാംഗ യോഗം സമാധിയിൽ(പൂർണമായ ഈശ്വരാവബോധത്തിൽ) പരിണമിയ്ക്കുന്നു.യോഗസിദ്ധയിലൂടെ ശരീരമല്ല ആത്മാവാണ് താൻ എന്ന തിരിച്ചറിവ് ലഭിയ്ക്കുന്നവൻ പൂർണനാവുന്നു. ഇതാണ് ആറാമദ്ധ്യായത്തിൻറെ സാരം.അഞ്ചാമദ്ധ്യായത്തിലെന്ന പോലെ കർമത്തെയും കർമഫലത്തെയും കുറിച്ചുള്ള സംവാദത്തോടെയാണ് ആറാമദ്ധ്യായവും ആരംഭിയ്ക്കുന്നത്.ധ്യാനവിധികളും യോഗവിധികളും സംഭാഷണമദ്ധ്യേ കടന്നു വരുന്നുണ്ട്. പരമാത്മാവിലെത്തിച്ചേരാനുള്ള വഴിയായി അഷ്ടാംഗയോഗത്തെ അവതരിപ്പിയ്ക്കയാണ് തുടർന്നുള്ള വരികളിൽ.
| “ | ആരുരുക്ഷോർമുനേര്യോഗം കർമകാരണമുച്യതേ യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ | ” |
തുടർന്ന്
| “ | ജിതോത്മന പ്രശാന്തസ്യ പരമാത്മാ സമാഹിതഃ ശീതോഷ്ണ സുഖദുഃഖേഷു തഥാ മാനാപമാനയോഃ | ” |
യോഗപരിശീലന വിധികളെക്കുറിച്ചും കൃഷ്ണൻ വാചാലനാവുന്നു. യോഗി സംഭാഷണം ചുരുക്കണം. വിജനസ്ഥലത്ത് കുശപ്പുല്ലും മാന്തോലും അതിനു മുകളിൽ വസ്ത്രവും വിരിച്ച്,അത്യുന്നതമോ താഴ്ന്നതോ അല്ലാത്ത ഇരിപ്പിടം തയ്യാറാക്കി ഏകാഗ്രചിത്തനായി ആതമശുദ്ധീകരണത്തിനു വേണ്ടി യോഗം പരിശീലിക്കണം.ശരീരവും കഴുത്തും ഋജുരേഖയിൽ നിർത്തിക്കൊണ്ട് പ്രാണായാമം പരിശീലിക്കണം.നോട്ടം പുരികങ്ങളുടെ ഇടയിലോ നാസികാഗ്രത്തിലോ ഉറപ്പിക്കണം. ബ്രഹ്മചര്യനിഷ്ഠയും അനിവാര്യമാണ്. ഇത്തരത്തിൽ ആഹാരം, വിഹാരം ,നിദ്ര,പ്രവൃത്തി തുടങ്ങിയവയിൽ മിതത്വം പാലിച്ച് സമചിത്തതയോടെ പരമാത്മാവിനെ മാത്രം ധ്യാനിച്ച് യോഗാഭ്യാസം ചെയ്യുന്നവന് മനശ്ശാന്തി ലഭിയ്ക്കുന്നു.അഭ്യാസമുറകളോ, വ്യായാമമോ അല്ല യഥാർത്ഥ യോഗചര്യ.അത് മനോജയം നേടി പരമപദം പ്രാപിയ്ക്കാനുള്ള മാർഗ്ഗമാണ്.
യോഗാനുഷ്ഠാനത്തിലൂടെ അതീന്ദ്രിയാവസ്ഥ നേടിയ യോഗയുക്തന്റെ സവിശേഷതകളെക്കുറിച്ചും ആറാമദ്ധ്യായത്തിൽ പരാമർശമുണ്ട്.
| “ | യഥാ ദീപോ നിവാസ്ഥതോ നേങ്ഗതേ സോപമാ സ്മൃതാ യോഗിനോ യതചിത്തസ്യ യ്ഞ്ജതോ യോഗമാത്മന | ” |
യോഗചര്യയെയും യോഗിയെയും കുറിച്ചുമുള്ള ഭഗവദ്‌വാക്കുകൾ കേൾക്കുന്ന അർജ്ജുനനിൽ ഏതൊരു സാധാരണക്കാരനിലുമെന്നപോലെ, മനോനിയന്ത്രണം സാദ്ധ്യമാണോ എന്ന സംശയമുളവാകുന്നു. നിരന്തരപരിശ്രമം ഫലസിദ്ധി നൽകുമെന്നു പറഞ്ഞ് ഭക്തനും കൂടിയായ യോഗിയാണ് ശ്രേഷ്ടൻ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറാമദ്ധ്യായം അവസാനിക്കുന്നു.
[തിരുത്തുക] ഉപനിഷദ് സാരം
ഉപനിഷത്തുകളുടെ സംഗ്രഹമാണ് ഗീത എന്ന് ചൂണടിക്കാണിക്കപ്പെട്ടിട്ടുണ്ട്.സർവോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദന:
പാർഥോ വത്സ: സുധീർഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്
എന്ന ഗീതാധ്യാനശ്ലോകം പ്രസിദ്ധമാണ്. ഉപനിഷത്തുകളാകുന്ന പശുക്കളിൽ നിന്ന് അർജുനനാകുന്ന കിടാവിനെ നിമിത്തമാക്കി കറവക്കാരനായ ഗോപാലനന്ദനൻ കറന്നെടുത്ത പാലാണ് ഗീതാമൃതമെന്നാണ് ഇതിന്റെ അർത്ഥം. [5]ഉപനിഷത്തുകളിലെ പല മന്ത്രങ്ങളും തെല്ലു വ്യത്യാസത്തോടെ ഗീതയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
[തിരുത്തുക] പ്രധാന ശ്ലോകങ്ങൾ
- പ്രഥമ ശ്ലോകങ്ങൾ
- -
| “ | ധൃതരാഷ്ട്രൻ പറഞ്ഞു : ധർമക്ഷേത്രം കുരുക്ഷേത്രം പുക്കു പോരിന്നൊരുങ്ങിയോർ എൻ കൂട്ടരും പാണ്ഡവരും എന്തേചെയ്തതു സഞ്ജയ! സഞ്ജയൻ പരഞ്ഞു: പാണ്ഡുസൈന്യം വ്യൂഹമാണ്ടു കണ്ടു ദുര്യോധനൻ നൃപൻ ആചാര്യന്റെ സമീപത്തു ചെന്നിട്ടിങ്ങനെ ചൊല്ലിനാൻ: "കൺടാലും പാണ്ഡവരുടെയാചാര്യ, പെരുതാം പട ധീമാൻ ദ്രുപദജൻ നിന്റെ ശിഷ്യൻ വ്യൂഹം ചമച്ചിതാ | ” |
- മറ്റ് പ്രധാന ശ്ലോകങ്ങൾ
- -
- ശ്ലോകം 7
| “ | ധർമത്തിനെപ്പോഴൊക്കേയും ഗ്ലാനി ഭവിപ്പൂ ഭാരത! അധർമാഭ്യുത്ഥാനവുമന്നാത്മസൃഷ്ടി കഴിപ്പു ഞാൻ. | ” |
- ശ്ലോകം 8
| “ | സാധുസംരക്ഷണത്തിനും ദുഷ്ടസംശിക്ഷണത്തിനും ധർമത്തിൻ നിലനില്പിനും ജനിക്കുന്നൂ യുഗായുഗം |
No comments:
Post a Comment