Tuesday, October 2, 2012

മുപ്പത്തി മുക്കോടി ദേവ സങ്കല്‍പ്പം.


  • 4Like · · ·
    • Jayakrishnan Kavalam ഇതൊരു തെറ്റാണെന്ന് അനുശാസനമുണ്ടോ? (തെറ്റിദ്ധരിക്കല്ലേ, അറിയില്ലാഞ്ഞിട്ടാണ്) ഒരു രാജ്യത്തെ പ്രഥമ പൌരന് ആ നാട്ടിലെ ക്ഷണിക്കപ്പെട്ട വിവിധങ്ങളായ ആരാധനാലയങ്ങളിലും മറ്റും പോവേണ്ടതായും അവിടെ ആദരപൂര്‍വം വണങ്ങുന്നതും നമ്മുടെ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും ഇഴയടുപ്പത്തിനു നല്ലതല്ലേ? ഇതിനു മതത്തിന്റേതായ വിലക്കുകള്‍ വല്ലതുമുണ്ടോ?

  • Jamal Moidutty Thandantharayil പ്രിയ സഹോദരാ,

    ഒരു രാജ്യത്തെ പ്രഥമ പൌരനു എന്തെങ്കിലും ചെയ്യാന്‍ പാടില്ല എന്നതല്ല ഇവിടെ വിമര്‍ശന വിധേയമായ തലം.

    ഒരു മുസ്ലിമിന് മുസ്ലിം ആകണമെങ്കില്‍ അവന്‍ ലോകരക്ഷിതവിനു അഥവാ സ്രഷ്ടാവ
    ിനു സമര്‍പ്പിക്കപ്പെട്ടവാന്‍ ആകണം. ഇസ്ലാം എന്നാ പദത്തിന്റെ തന്നെ താല്പര്യം സ്രഷ്ടാവിനുള്ള സമര്‍പ്പനംതിലൂടെ ലഭിക്കുന്ന സമാധാനം എന്നതാണ്. ഈ ലോക ജീവിതം ക്ഷണികമാനെന്നും നാം പരീക്ഷണതിലാനെന്നും ദൈവിക മാര്‍ഗദര്‍ശനം പിന്തുടര്‍ന്ന് ജീവിക്കുന്നവര്‍ക്ക് മാത്രമേ മരണാ അനന്തരം മോക്ഷം ലഭിക്കൂ എന്നത് മാണ് വിശ്വാസത്തിന്റെ അടിത്തറ.
    [3:185]
    ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി നല്‍കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല.

    ബഹുദൈവ വിശ്വാസത്തിന്റെ അടിത്തറ നമുക്ക് അഭൌതികമായ നിലയില്‍ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ സ്രഷ്ടാവിനെ കൂടാതെ പല ശക്തികള്‍കും സാധിക്കും എന്നതാണ്. ബഹുദൈവ ആരാധന സംഭവിക്കുന്നത്‌ ആരാധന യുടെ ഏതെങ്കിലും അംശം സ്രഷ്ടാവ് അല്ലാത്ത ഏതെങ്കിലും വസ്തുവിലെക്കോ ശക്തിയിലെക്കോ തിരിക്കുമ്പോള്‍ ആണ്. അത്തരം കര്‍മ്മങ്ങളുടെ പ്രത്യേകത അതില്‍ പ്രാര്‍ത്ഥനാ ഭാവം ഉള്‍ക്കൊള്ളുന്നു എന്നതാണ്. അത്തരം പ്രാര്‍ത്ഥനയോ അതുള്‍ക്കൊള്ളുന്ന കര്മ്മങ്ങലോ സ്രഷ്ടാവിലേക്ക്‌ മാത്രം തിരിക്കുക എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹു (ആരാധനക്കര്‍ഹന്‍ ആയി ആരും ഇല്ല അല്ലാഹു അല്ലാതെ ) എന്നാ അടിസ്ഥാന വചനത്തിന്റെ താല്പര്യം. അത് മറ്റുള്ളവരിലേക്ക് തിരിക്കുന്നതോടൊപ്പം അയാള്‍ മുസ്ലിം (ദൈവത്തിനു മാത്രം സമര്‍പ്പിക്കപ്പെട്ടവാന്‍ ) അല്ലാതാവുകയും മുശ്രിക്ക് (പലര്‍ക്കും സമര്‍പ്പിക്കപ്പെട്ടവാന്‍ ) ആവുകയും ചെയ്യുന്നു. മുഹമ്മദു നബി (സ) യോട് ആരെങ്കിലും പ്രാര്‍ത്ഥിച്ചാലും അയാള്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ്..
    [39:65]
    തീര്‍ച്ചയായും നിനക്കും നിന്‍റെ മുമ്പുള്ളവര്‍ക്കും സന്ദേശം നല്‍കപ്പെട്ടിട്ടുള്ളത് ഇതത്രെ: (അല്ലാഹുവിന്‌) നീ പങ്കാളിയെ ചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും നിന്‍റെ കര്‍മ്മം നിഷ്ഫലമായിപ്പോകുകയും തീര്‍ച്ചയായും നീ നഷ്ടക്കാരുടെ കൂട്ടത്തില്‍ ആകുകയും ചെയ്യും.

    യഥാര്‍ത്ഥത്തില്‍ ഇസ്ലാം മതത്തില്‍ ബലാല്‍കാരം അനുവദിക്കുന്നില്ല. എന്നാല്‍ ശിര്‍ക്ക് (അഥവാ ബഹുദൈവാരാധന ) ചെയ്യുന്ന ഒരാള്‍ക്ക്‌ പിന്നെ മുസ്ലിം എന്ന് അവകാശപ്പെടാനുള്ള ധാര്‍മികമായ അരഹത ഇല്ല എന്നതാണ് ഇവിടത്തെ വസ്തുത. ഇതെല്ലം ചെയ്യുന്ന വ്യക്തികള്‍ മുസ്ലിം എന്ന് പറഞ്ഞു നടക്കുമ്പോള്‍ എന്താണ് ഇസ്ലാം എന്ന് വ്യക്തം ആകാത്ത അവസ്ഥ വരികയും അത് വിശദീകരിക്കപ്പെടെണ്ടി വരികയും ചെയ്യുന്നു..!
    [2:256]
    മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
  • Jamal Moidutty Thandantharayil പച്ച കരളുള്ള ഇതൊരു ജീവിയോടും കരുണ കാണിക്കണം എന്നും എല്ലാവര്ക്കും നന്മ ചെയ്യണം എന്നും തന്നെ ആണ് മതം പഠിപ്പിക്കുന്നത്‌. അതുകൊണ്ട് തീര്‍ച്ചയായും മനുഷ്യര്‍ തമ്മില്‍ സൌഹാര്ധം നില നില്‍ക്കണം.
    എന്നാല്‍ മനുഷ്യ സൌഹാര്ധതിനു വേണ്ടി ആദര്‍ശം ബലി കഴിക്കേണ്ട ആവശ്യം ഇല്ലല്ലോ? ഓരോരുത്തര്‍ക്കും അവരവരുടെ വിശ്വാസ ആദര്‍ശങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതോടൊപ്പം തന്റെ ആദര്‍ശം മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള അവസരങ്ങളും നില നില്‍ക്കണം. അതോടൊപ്പം അത് നിഷേധിക്കാനും ഇഷ്ടമുള്ളത് സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം നില നില്‍ക്കണം. എന്നലാണ് താങ്കളുടെ ആദര്‍ശം ആണ് സത്യം എങ്കില്‍ അത് പരിശോധിക്കാനും സ്വീകരിക്കാനും എനിക്കും എന്റേത് ആണ് സത്യമെങ്കില്‍ അത് സ്വീകരിക്കാനും പരിശോധിക്കാനും താങ്കള്കും അവസരം ഉണ്ടാകൂ.
    അതെ സമയം മനുഷ്യ സ്നേഹത്തിന്റെ ഇടയില്‍ മതത്തെയോ ആദര്ഷതെയോ കൊണ്ട് വരാതിരിക്കുന്നതു തന്നെ ആണ് നല്ലത്. സാഹചര്യത്തിന്റെ സംമാര്‍ദ്ഹത്തിനു അനുസരിച്ച് മാറുന്നതോ മാറ്റുന്നതോ ആണ് ആദര്‍ഷമെങ്കില്‍ പിന്നെ എന്ത് ആദര്‍ശം?.
  • Jayakrishnan Kavalam താങ്കളുടെ വിശദമായ വിവരണത്തിനു നന്ദി. എന്നാല്‍ ബഹുദൈവാരാധനയെക്കുറിച്ചുള്ള താങ്കളുടെ പരാമര്‍ശം - അത് ഹൈന്ദവ ബഹുദൈവ ആരാധനയെ സംബന്ധിച്ചതാണെങ്കില്‍ - അല്പം വിശദീകരിക്കട്ടെ. വേദാന്തത്തില്‍ ഏകദൈവ ആരാധന തന്നെയാണ് സംഭവിക്കുന്നതെന്നു കാണാം. സത്യത്തില്‍ സനാതന ധര്‍മ്മികളടക്കം തെറ്റിദ്ധരിച്ചിരിക്കുന്ന ഒന്നാണ് മുപ്പത്തി മുക്കോടി ദേവ സങ്കല്‍പ്പം.

    താങ്കള്‍ ആറു മുഖങ്ങളുള്ള ഒരു തൂണിനെ സങ്കല്‍പ്പിക്കൂ, ഈ ആറു മുഖങ്ങളും ആറായി തോന്നുമെങ്കിലും അത് വാസ്തവത്തില്‍ ഒരു തൂണു തന്നെയല്ലേ? അതുപോലെ ഈ ഭൂമിയെ നോക്കൂ... പല പല ദേശങ്ങള്‍ പല നാമങ്ങളില്‍, അളവുകളില്‍, നിറങ്ങളില്‍, കാലാവസ്ഥകളില്‍, കുന്നുകളായി, കുഴികളായി, ജലാശയങ്ങളായി, കടലുകളായി, പര്‍വ്വതങ്ങളായി, ഇതിനുള്ളിലെ ജീവജാലങ്ങള്‍; ഇതിനെയെല്ലാം പ്രത്യേകം പ്രത്യേകം പേരെടുത്തു പറയാമെങ്കിലും, നമ്മുടെ കാഴ്ചയുടെ പരിധിക്കുള്ളില്‍ മാത്രം ഒതുക്കാമെങ്കിലും വാസ്തവത്തില്‍ ഇത് ഭൂമി എന്ന ഒരൊറ്റ ഗ്രഹത്തിന്റെ ഭാഗമല്ലേ? ഈ ഭൂമിയില്‍ തന്നെ എത്ര വന്‍‌കരകള്‍, ദ്വീപുകള്‍... പിന്നെയും ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, ഇവയെയെല്ലാം ഉള്‍ക്കൊള്ളുന്ന ഗാലക്സി, അതു പോലെ എത്രയെത്ര ഗാലക്സികള്‍........... ഇങ്ങനെ തുടര്‍ന്നു പോയാല്‍ അതു മുഴുവനും ചേര്‍ന്ന ഒരു വലിയ സമൂഹത്തെ, നാമിനിയും കണ്ടെത്തിയിട്ടില്ലാത്ത ഒരു അനന്തതയെ നാം എങ്ങനെ ഈ ചെറിയ മനസ്സുകള്‍ കൊണ്ട്, എങ്ങുമെത്തിയിട്ടില്ലാത്ത ശാസ്ത്രയുക്തികൊണ്ട് ഉള്‍ക്കൊള്ളാനാവും? അതവിടെ നില്‍ക്കട്ടെ

    ഈ പറഞ്ഞ അനന്തതയുടെ അല്ലെങ്കില്‍ ഒരേയൊരു ഗാലക്സിയുടെ ഉള്ളില്‍ വരുന്ന ഏതൊന്നിനെയും നാം വേറേ വേറേ പേരുകളിലാണല്ലോ വിശേഷിപ്പിക്കുന്നത്? എങ്കിലും അവ ഗാലക്സിയുടെ ഭാഗം തന്നെ. അല്ലാതെ മറ്റൊന്നല്ല. എന്നാല്‍ നമ്മുടെ ചെറിയ മനസ്സിനും, കണ്ണിനും, അറിവിനും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ നാം ഭാവനയില്‍ കാണുകയാണ്, പേരു കൊണ്ട് വേര്‍തിരിക്കുകയാണ് ഇവയെയെല്ലാം.

    ഇതുപോലെയാണ് ഹിന്ദുക്കളുടെ ബഹുദൈവാരാധനയും. എങ്ങനെയെന്നാല്‍; പരിശുദ്ധ ഖുര്‍ ആനില്‍ പറഞ്ഞിട്ടുള്ളതുപോലെ പരമകാരുണികനായ അല്ലാഹുവിനെ കാഴ്ചകൊണ്ടോ കേള്‍വികൊണ്ടോ, രൂപം കൊണ്ടോ അളക്കാവുന്നതല്ല, അവന്‍ സര്‍വ്വാന്തര്യാമിയും, ലോക രക്ഷകനും, ശിക്ഷകനും ആകുന്നു..... ഇതു തന്നെയാണ് ‘ബ്രഹ്മം’ എന്ന പേരില്‍ പേരും, രൂപവും, ഗന്ധവും, ഒന്നുമില്ലാതെ എന്നാല്‍ സര്‍വ്വതിനും ആധാരമായി നിലകൊള്ളുന്ന പൊരുള്‍. കൃസ്ത്യാനികള്‍ക്ക് ഈ ശക്തി ചൈതന്യം ‘പരിശുദ്ധാത്മാവാണ് ‘.

    ഭഗവദ്ഗീത 4ആം അദ്ധ്യായം, 11ആം ശ്ലോകം ശ്രദ്ധേയമാണ്; ‘യേ യഥാ മാം പ്രപന്ത്യേ................. ഇങ്ങനെയാണത് തുടങ്ങുന്നത്. അതായത്, ഏതു വിധം ആരൊക്കെ എന്നെ ഉപാസിക്കുന്നുവോ അതേ വിധം ഞാന്‍ അവരെ അനുഗ്രഹിക്കുന്നു. അര്‍ജ്ജുനാ, മനുഷ്യര്‍ എല്ലാ വിധത്തിലും എന്റെ മാര്‍ഗ്ഗത്തെ തന്നെയാണ് ഉപാസിക്കുന്നത് ‘ ലളിതമായി പറഞ്ഞാല്‍ ഏതൊക്കെ പേരില്‍ ‘അവന്‍’ എന്നു മാനിച്ച് നാം വിളിക്കുന്നുവോ ആ വിളിക്ക് മറുപടി നല്‍കപ്പെടുക തന്നെ ചെയ്യും.
  • Jayakrishnan Kavalam cont...... ഹിന്ദുക്കളുടെ ബഹുദൈവാരാധനയുടെ അവസാനം ചെന്നെത്തുന്നത് ഈ ‘പരബ്രഹ്മ’ത്തിലാണ്. ഏതു രൂപത്തിലും - ത്രിമൂര്‍ത്തികളായും, കാളിയായും, പാര്‍വ്വതിയായും, സരസ്വതിയായും, മഹാലക്ഷ്മിയായും, മുരുകനായും, കൃഷ്ണനായും, രാമനായും, ബലരാമനായും, സിംഹമായും, പന്നിയായും, ആമയായും, നാഗങ്ങളായും, മത്സ്യമായും, ഗണപതിയായും, ഹനുമാനായും, ശാസ്താവായും, സൂര്യനായും, ചന്ദ്രനായും, യക്ഷിയായും, ഗന്ധര്‍വ്വനായും പര്‍വ്വതമായും, മരമായും, പശുവായും, വായുവായും, ജലമായും തുടങ്ങി മുപ്പത്തി മുക്കോടി ദേവതകളായും; വ്രതം, നിത്യജപം, നാമ ജപം, ദര്‍ശനം, യാഗം, യജ്ഞം, പഞ്ചാക്ഷരം, അഷ്ടാക്ഷരം, സഹസ്രനാമം തുടങ്ങി മന്ത്രാവര്‍ത്തനങ്ങളാലും, ഹോമങ്ങളാലും, താന്ത്രികമായ ശാസ്ത്രീയവശങ്ങളിലൂടെ, ക്ഷേത്രാചാരം എന്ന സൂക്ഷ്മ-സ്ഥൂല ശരീര പ്രതീകങ്ങളായുമെല്ലാം നാം ആരാധിക്കുന്നത് ഈ പരബ്രഹ്മത്തെ തന്നെയാണ്. മുകളില്‍ സൂചിപ്പിച്ച ഓരോ വസ്തുക്കളും, ഓരോ ഗാലക്സികളും ഒരേ അനന്തതയുടെ ഭാഗമാകുന്നതു പോലെ മുപ്പത്തി മുക്കോടി ദേവകളും ഒരേ പരബ്രഹ്മത്തിന്റെ, ഈ ബ്രഹ്മാണ്ഡം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന ആ ശക്തി പ്രഭാവത്തിന്റെ, അല്ലാഹുവിന്റെ, പരിശുദ്ധാത്മാവിന്റെ വിവിധ വശങ്ങള്‍ മാത്രമാകുന്നു. ഒരു വാക്കില്‍ ഒതുക്കാനാവാത്തതാണ് ദൈവം. അവന് ഏതു വാക്കും, ഏതു പേരും ചേരും, അവനെ പൂണൂലിട്ട് അമ്പലത്തിലിരുന്നു പൂജിച്ചാലും, തൊപ്പിയിട്ട് മസ്ജിദിലിരുന്ന് വിളിച്ചാലും, ളോഹയിട്ട് പള്ളിയിലിരുന്നു വിളിച്ചാലും, ആ വിളി ഇടറുന്ന കണ്ഠങ്ങളില്‍നിന്നാണെങ്കില്‍, വിറയാര്‍ന്ന അധരങ്ങളില്‍ നിന്നാണെങ്കില്‍, അവനില്‍ സമര്‍പ്പിതമായ നിഷ്കളങ്കമായ മനസ്സില്‍ നിന്നാണെങ്കില്‍ ആ വിളി അവന്‍ കേള്‍ക്കും. അവനു ജാതിയില്ല, മതമില്ല, കൊടികളുമില്ല.

    പക്ഷേ നമ്മള്‍ വൃത്തികെട്ട മനുഷ്യര്‍ ആ മതവും, കെട്ടുപാടുകളും, ബന്ധനങ്ങളുമില്ലാത്ത സര്‍വ്വശക്തനെ മതിലു കെട്ടി തളയ്ക്കുന്നു, എന്റെ ദൈവം, അവന്റെ ദൈവം, നിന്റെ ദൈവം എന്നിങ്ങനെ വകമാറ്റി തിരിക്കുന്നു. എന്നിട്ടു പരസ്പരം വാളെടുത്തു വെട്ടുന്നു. ഓരോ വെട്ടിനും മുറിവേല്‍ക്കുന്നത് ആ കരുണാമയനിലാണ്, അവനു നമ്മോടുള്ള കരുതലിലും, വാത്സല്യത്തിലുമാണ്. ചത്തു വീഴുന്ന നാലണയ്ക്കു വിലയില്ലാത്ത മനുഷ്യരിലല്ല, നാലായിരം വര്‍ഷങ്ങളുടെ സ്നേഹവും, സൌഹാര്‍ദ്ദവും പങ്കു വയ്ക്കാന്‍ പോന്ന മനസ്സുകള്‍ നമുക്കു തന്ന സര്‍വ്വശക്തനോട് നമുക്കുള്ള കടപ്പാടിന്റെ കടയ്ക്കലാണ് നാം കോടാലി വയ്ക്കുന്നത്. വലിയ വില കൊടുക്കേണ്ടി വരും... വലിയ വില!

    നീട്ടി വലിച്ചെഴുതി വിരസമായെങ്കില്‍ ക്ഷമിക്കുക...
  • Rajesh Shiva എത്ര മതേതരത്വം പറഞ്ഞാലും ഒരു സത്യമുണ്ട്... ഒരു മതവിശ്വസിയുടെ ദൈവം മറ്റൊരു മതത്തിലെ വിശ്വാസിയ്ക്ക് പരിഹാസം മാത്രമാണ്. ഇത് ഞാന്‍ പറഞ്ഞതല്ല റോബര്‍ട്ട് എ ഹെയ്ലൈന്‍ .. ... ദൈവങ്ങളുടെ ശ്രേഷ്ടതയുടെ കാര്യത്തിലും മതങ്ങളുടെ കാര്യത്തിലും തര്‍ക്കിച്ചിട്ടു ഒരു കാര്യവുമില്ല. ഒരുവന് അവന്റെ ദൈവത്തെക്കാള്‍ വലിയ ഒരു ദൈവവും ലോകത്തില്ല .
  • Jayakrishnan Kavalam അതു വളരെ ശരിയാണ്. എത്ര സമഭാവനയായാല്‍ പോലും, ജനിച്ചു, വളര്‍ന്ന്, കേട്ട്, പഠിച്ച്, ശീലിച്ചു വന്നതായ ചില ശീലുകളും, ശരികളും എല്ലാം ഇതിനുള്ളില്‍ ഉണ്ടാവും. വ്യക്തിപരമായി, എന്റെ ജീവിതത്തില്‍ ഒരിക്കലും സനാതനധര്‍മ്മത്തിന്റെ പാതയില്‍ നിന്നും വഴിമാറി ചിന്തിക്കുക വയ്യ. എന്റെ ദൈവം എത്രമാത്രം ശ്രേഷ്ഠനാണോ, അത്രയും തന്നെ ശ്രേഷ്ഠത മറ്റു വിശ്വാസികളുടെ സങ്കല്‍പ്പത്തിനും കൊടുത്താല്‍ പോരേ. നമ്മുടെ കേരളത്തില്‍ മതങ്ങളും ഈശ്വരനും തമ്മില്‍ അങ്ങനെയൊരു പരിഹാസം നിലവിലുണ്ടോ രാജേഷ്? എന്തായാലും ഒരു കാര്യമുണ്ട്, തന്റെ വിശ്വാസത്തിന് എത്രമാത്രം വിലയും ആദരവും നാം മറ്റുള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്നുവോ, അത്രയും തന്നെ ആദരവ്‌ മറ്റു വിശ്വാസികള്‍ക്കും കൊടുത്തേ കഴിയൂ. ഇല്ലെങ്കില്‍ പരിഹാസ്യനാവുന്നത് ദൈവമല്ല, അതു ചെയ്തവന്‍ ആവും....
  • Rashid Ayappally ഒരു മതവിശ്വസിയുടെ ദൈവം മറ്റൊരു മതത്തിലെ വിശ്വാസിയ്ക്ക് പരിഹാസം മാത്രമാണ്. എന്നത് മിഥ്യാ ധാരണയാണ്. അല്ലെങ്കിൽ സ്വയം അങ്ങനെ തോന്നുന്നുണ്ടാവണം. കാരണം ദൈവം ഒന്നേയുള്ളൂ അത് ഹിന്ദുവിനും മുസ്ലിമിനും ക്രിസ്സ്ത്യനും എല്ലാം ഒന്നേയുള്ളൂ....

    സർവ്വ ശക്തനായ ദൈവത്തിലേക്കെത്താൻ ചില മുസ്ലിംകൾ മരിച്ചവരുടേ ശവ കുടീരങ്ങൾ തേടുന്നു, ഹിന്ദുക്കൾ മുപ്പത്തിമുക്കോടി ദൈവങ്ങളെ ആരാധിക്കുന്നു,ക്രിസ്ത്യാനികൾ ദൈവ ദൂതനെ ദൈവ പുത്രനായി വാഴ്ത്തി അദ്ദേഹത്തേയും ആരാധിക്കുന്നു.

    ഏക ദൈവം പറയുന്നു.

    തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു. (ഖുർആൻ 16 - 50)

    ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുന്‍ഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍. നിങ്ങള്‍ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിക്കുവാന്‍ വേണ്ടിയത്രെ അത്‌. (ഖുർആൻ 21-2)

    പറയുക: ജനങ്ങളേ, എന്‍റെ മതത്തെ സംബന്ധിച്ച്‌ നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ( നിങ്ങള്‍ മനസ്സിലാക്കുക; ) ഏക ദൈവത്തിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ ഏക ദൈവത്തെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കുവാനാണ്‌ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌. (ഖുർആൻ 104 - 10)

    "Ekam evadvitiyam" (He is One only without a second) (Chandogya Upanishad 6:2:1)

    "Na samdrse tisthati rupam asya, na caksusa pasyati kas canainam."(His form is not to be seen; no one sees Him with the eye.) Svetasvatara Upanishad 4:20
  • Jamal Moidutty Thandantharayil ദൈവം അരൂപിയും അദൃശ്യനുമാണെന്ന് ഹിന്ദുമതമുള്‍പ്പെടെ ലോകത്തിലെ എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നു.
    കേനോപനിഷത്തിലിങ്ങനെ കാണാം:
    "യന്മനസാ ന മനുതേ യേനാഹുര്‍മനോമതം
    തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ'' (1: 6)
    (മനസ്സിന് അറിവാന്‍ കഴിയാത്തതും എന്നാല്‍ മനസ്സിന് അറിവാനുള്ള കഴിവിനെ നല്‍കുന്നതുമായതിനെ ബ്രഹ്മമെന്ന് അറിയുക. ഇതാണ് ബ്രഹ്മം എന്നു വിചാരിച്ച് ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)
    "യച്ചക്ഷുഷാ ന പശ്യതി യേന ചക്ഷൂംഷി പശ്യതി
    തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ'' (1:7)
    (കണ്ണുകൊണ്ട് കാണ്മാന്‍ കഴിയാത്തതും കണ്ണുകൊണ്ട് വിഷയങ്ങളെ കാണുന്നതിന് ഹേതുഭൂതമായിട്ടുള്ളതുമേതോ അത് ബ്രഹ്മമെന്നറിഞ്ഞാലും. ഇതാണതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)
    "യത് ശ്രോത്രേണ ന ശൃണോതി യേന ശ്രോത്രമിദം ശ്രുതം
    തദേവ ബ്രഹ്മ ത്വം വിദ്ധി നേദം യദിദമുപാസതേ''(1: 8)
    (ചെവികൊണ്ട് കേള്‍ക്കാന്‍ കഴിയാത്തതും എന്നാല്‍ ചെവിക്ക് കേള്‍ക്കാനുള്ള കഴിവ് നല്‍കുന്നതുമായതേതോ അതാണ് ബ്രഹ്മമെന്നറിഞ്ഞാലും. അതാണിതെന്ന നിലയില്‍ ഉപാസിക്കുന്നതൊന്നും ബ്രഹ്മമല്ല.)
  • Jamal Moidutty Thandantharayil ഇതിനോട് യോജിക്കുന്ന രീതിയില്‍ തന്നെയാണ് ഖുര്‍ ആന്റെ പ്രതിപാദനം :
    [112:1]
    (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
    [112:2]
    അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
    [112:3]
    അവന്‍ (ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.
    [112:4]
    അവന്ന് തുല്യനായി ആരും ഇല്ലതാനും.

    ഇവിടെ സ്രഷ്ടാവിനു തുല്യനായി യാതൊന്നും തന്നെ ഇല്ല എന്നാണ് അസന്നിഗ്ദമായി വേദങ്ങള്‍ ഉദ്ഘോഷിക്കുന്നത്.

    ഖുര്‍ ആനില്‍ ഇതിന്നെതിരായ വാക്യങ്ങള്‍ കാണില്ല. എന്നാല്‍ ഹിന്ദു മത ഗ്രന്ഥങ്ങളില്‍ ഇതിനു എതിരായ പല ചര്‍ച്ചകളും കാണാം. വ്യത്യസ്ത ഹിന്ദു മത പണ്ഡിതര്‍ വ്യത്യസ്ത വീക്ഷണം ഉള്ളവര്‍ ആണ്. ബൈബിളില്‍ മുകളില്‍ ആകാശത്തും താഴെ ഭൂമിയിലും ഭൂമിക്കടിയില്‍ വെള്ളത്തിലും ഉള്ള യാതൊന്നിന്റെയും രൂപം ഉണ്ടാക്കുകയോ അതിനെ ഉപാസിക്കുകയോ ചെയ്യരുത് എന്നാ കല്പന നില നില്‍ക്കെ തന്നെ അതിന്നെതിരായി ക്രൈസ്തവര്‍ വിഗ്രഹ പൂജയിലേക്ക് പോയത് കാണാവുന്നതാണ്.

    മുസ്ലിംകള്‍ ഇതിനെ കുറിച്ച് കരുതുന്നത് യഥാര്‍ത്ഥ ദൈവിക മാര്‍ഗ ദര്‍ശനത്തില്‍ നിന്ന് മനുഷ്യര്‍ വ്യതിചലിച്ചു പോയതായാണ്. മുസ്ലിം സമുദായത്തില്‍ പോലും പിശാചിനാല്‍ വഴി തെറ്റിക്കപ്പെട്ടു ഖബര്‍ പൂജയിലെക്കും മറ്റും തിരിഞ്ഞിട്ടുള്ള വിവരമില്ലാത്ത ആളുകളെ കാണാം. എന്നാല്‍ അടിസ്ഥാന പ്രമാണങ്ങള്‍ ആയ ഖുര്‍ ആനും സ്വഹീഹയാ ഹദീസുകളും കൈ കടതലുകളില്‍ നിന് മുക്തമായി നില്‍ക്കുന്നു എന്നതയാല്‍ സത്യാന്വേഷികല്ക് സത്യം പ്രാപ്യമാണ്..!
  • Jamal Moidutty Thandantharayil ദൈവം നിരാകാരനാണെന്ന് ഹൈന്ദവദര്‍ശനം അസന്ദിഗ്ധമായി വ്യക്തമാക്കുന്നു. ഉപനിഷത്ത് ദൈവത്തെ വിശേഷിപ്പിച്ചത് 'നിര്‍ഗത ആകാരാത് സ നിരാകാരഃ'- യാതൊരുവന് ആകൃതിയൊന്നുമില്ലയോ അങ്ങനെയുള്ളവന്‍- എന്നാണ് (സ്വാമി ദയാനന്ദ സരസ്വതി, സത്യാര്‍ഥപ്രകാശം, ആര്യപ്രാദേശിക പ്രതിനിധി സഭ, പഞ്ചാബ്, പുറം 38)
    സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: "ഈശ്വരന്‍ നിരാകാരനാകുന്നു. എന്തെന്നാല്‍ സാകാരനാണെങ്കില്‍ വ്യാപകനായിരിക്കുന്നതല്ല. വ്യാപകനല്ലെങ്കില്‍ സര്‍വജ്ഞത്വം മുതലായ ഗുണങ്ങള്‍ ഈശ്വരനില്‍ ഘടിക്കുകയില്ല. എന്തെന്നാല്‍ പരിഛിന്നമായ വസ്തുവിലുള്ള ഗുണ-കര്‍മ-സ്വഭാവങ്ങളും പരിഛിന്നങ്ങളായിരിക്കുമല്ലോ. എന്നു മാത്രമല്ല, ഈശ്വരന്‍ സാകാരനാണെങ്കില്‍ ശീതോഷ്ണങ്ങള്‍, രോഗങ്ങള്‍, ദോഷങ്ങള്‍, ഛേദനം, ഭേദനം മുതലായ ക്രിയകളൊന്നുമേല്‍ക്കാത്തവനായിരിപ്പാന്‍ കഴിയുകയില്ല. അതിനാല്‍ ഈശ്വരന്‍ നിരാകാരനാണെന്നുതന്നെയാണ് തീരുമാനിക്കപ്പെടുന്നത്.''(സത്യാര്‍ഥപ്രകാശം, പുറം 288)

    ഈ ഹൈന്ദവ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ ആണെങ്കില്‍ ദൈവത്തെ കേവലം മനുഷ്യരുടെയോ മറ്റു മൃഗങ്ങളുടെയോ രൂപത്തില്‍ വിഗ്രഹം ഉണ്ടാക്കി അതിനെ ആരാധിക്കുന്നത് ദൈവത്തെ നിന്ദിക്കല്‍ അല്ലെ? ഒരു പന്നിയുടെയോ പട്ടിയുടെയോ രൂപം ഉണ്ടാക്കി അതാണ്‌ താങ്കളുടെ പിതാവ് എന്ന് ഒരാള്‍ പറഞ്ഞാല്‍ നമുക്ക് അത് ഇഷ്ടപ്പെടുമോ? പൂര്‍ണനും പരിശുദ്ധനും ആയ ദൈവത്തെ പരിമിതികളുടെ പ്രതീകങ്ങള്‍ ആയ സൃഷ്ടികളുടെ രൂപത്തില്‍ ഉണ്ടാക്കുന്നത്‌ ദൈവ നിന്ദ അല്ലാതെ എന്താണ്?

    ഖുര്‍ആന്‍ പറയുന്നു: "അല്ലാഹു സകല വസ്തുക്കളെയും സൃഷ്ടിച്ചിരിക്കുന്നു. അവന്‍ സകല സംഗതികളും അറിയുകയും ചെയ്യുന്നു. അവനാകുന്നു നിങ്ങളുടെ നാഥനായ ദൈവം. അവനല്ലാതെ ഒരു ആരാധ്യനുമില്ല. സകല വസ്തുക്കളുടെയും സ്രഷ്ടാവാണവന്‍. അതിനാല്‍ നിങ്ങള്‍ അവനെ അനുസരിച്ചു ജീവിക്കുക. അവന്‍ എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്വമേറ്റവനാകുന്നു. കണ്ണുകള്‍ക്കവനെ കാണാനാവില്ല. അവനോ, കണ്ണുകളെ കണ്ടുകൊണ്ടിരിക്കുന്നു. അവന്‍ സൂക്ഷ്മദൃക്കും അഭിജ്ഞനുമല്ലോ''(6:101-103)
  • Jamal Moidutty Thandantharayil അരൂപിയും അദൃശ്യനുമായ ദൈവത്തിന് രൂപം സങ്കല്‍പിക്കുന്നത് കൃത്രിമമാണ്. മിഥ്യയെ സത്യവുമായി കലര്‍ത്തലാണ്. അത് ദൈവത്തെ സംബന്ധിച്ച് വളരെ തെറ്റായ സങ്കല്‍പം വിശ്വാസികളില്‍ വളര്‍ത്തുന്നു. അതുകൊണ്ടുതന്നെ അത് ദൈവത്തോടു ചെയ്യുന്ന കടുത്ത അനീതിയാണ്.
    ഇതു സംബന്ധമായി ബ്രഹ്മാനന്ദ സ്വാമി ശിവയോഗി എഴുതുന്നു: "നമ്മുടെ പിതാവിന്റെയോ ഗുരുവിന്റെയോ മറ്റോ ഛായയെടുത്തുവെച്ച് അവരുടെ അഭാവത്തില്‍ അവരെ കണ്ട് സന്തോഷിക്കുന്നു; വന്ദിക്കുന്നു. അപ്രകാരം ക്ഷേത്രത്തില്‍ ദൈവത്തിന്റെ പ്രതിമവെച്ച് പൂജിച്ച് സന്തോഷിക്കുന്നതാകുന്നു. അങ്ങനെ ചെയ്തിട്ടില്ലെങ്കില്‍ സ്വല്പബുദ്ധികള്‍ക്ക് ദൈവം ഉണ്ടെന്ന് മനസ്സിലാകുന്നത് എങ്ങനെയാണ്? എന്ന് കാര്‍മന്‍മാര്‍ വാദിക്കുന്നു. ഇതും അസംബന്ധം തന്നെ. പിതാവിനെയും ഗുരുവിനെയും മറ്റും കണ്ടുംകൊണ്ടാണ് ഫോട്ടോ എടുക്കുന്നത്. ആ ഛായയില്‍ അവരുടെ ആകൃതിവടിവും ഉണ്ട്. ദൈവത്തിന് ആകൃതിയില്ല. പിന്നെ എങ്ങനെ ഛായയെടുത്തു? ആര്‍ എടുത്തു? ബിംബപ്പണിക്കാരും മറ്റും കല്ലുകളിലും വല്ലതിലും കൊത്തുന്നതും വരക്കുന്നതുമാണോ ദൈവത്തിന്റെ ഛായ? ഇങ്ങനെ നാനാ വിഗ്രഹരൂപത്തിനാല്‍ ദൈവസ്വരൂപത്തെയും ആരാധനാക്രമത്തെയും തെറ്റിദ്ധരിപ്പിക്കുന്നത് മഹാ അനര്‍ഥമാകുന്നു.'' (വിഗ്രഹാരാധനാഖണ്ഡനം, പ്രസാധകര്‍: നിര്‍മലാനന്ദയോഗി, പ്രസിഡന്റ് ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം, ആലത്തൂര്‍; പുറം 28, 29).
  • Jamal Moidutty Thandantharayil ദൈവത്തെ ആരാധിക്കേണ്ടത് എങ്ങനെയാണെന്ന് പറയേണ്ടത് ദൈവമാണ്. വിഗ്രഹമോ പ്രതിമകളോ പ്രതിഷ്ഠകളോ സ്ഥാപിച്ചാണ് തന്നെ ആരാധിക്കേണ്ടതെന്ന് ദൈവം പറഞ്ഞിട്ടില്ല. അത്തരമൊരു ആരാധനാരീതി പഠിപ്പിച്ചിട്ടുമില്ല. എന്നല്ല, വിഗ്രഹങ്ങളോ പ്രതിഷ്ഠകളോ സ്ഥാപിച്ച് ആരാധന നടത്തരുതെന്ന് കണിശമായി കല്‍പിക്കുകയും ചെയ്തിട്ടുണ്ട്.
    സാക്ഷാല്‍ ദൈവത്തെയല്ലാതെ വിളിച്ചു പ്രാര്‍ഥിക്കുന്നതും ആരാധിക്കുന്നതും അരുതാത്തതാണെന്ന് ഇസ്ലാമിനെപ്പോലെ ഹിന്ദുമതവും പഠിപ്പിക്കുന്നുണ്ട്. വിഗ്രഹാരാധന ബഹുദൈവാരാധനയല്ലെങ്കില്‍ അന്യാരാധനയെ വിമര്‍ശിക്കേണ്ടതില്ലല്ലോ. ഛന്ദോഗ്യോപനിഷത്തില്‍ ഇങ്ങനെ കാണാം: "ഓമിത്യേതദക്ഷരമുദ്ഗീഥമുപാസീത'' (ഓംകാരം യാതൊരുവന്റെ നാമധേയമാണോ, യാതൊരുവന്‍ ഒരിക്കലും നശിക്കയില്ലയോ അവനെയാണ് ഉപാസിക്കേണ്ടത്; മറ്റൊരുവനെയല്ല.)
    വിഖ്യാതമായ ഹൈന്ദവസ്തോത്രത്തിലിങ്ങനെ കാണാം:
    "ത്വമേകം വരണ്യം ത്വമേകം ശരണ്യം
    ത്വമേകം ജഗത്കാരണം വിശ്വരൂപം''
    (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോടുമാത്രം ഞങ്ങള്‍ ശരണം തേടുന്നു. ലോകോല്പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം.)
    ശ്വേതാശ്വതരോപനിഷത്തിലിങ്ങനെ കാണാം:
    "തമീശ്വരാണാം പരമം മഹേശ്വരം
    തം ദേവതാനാം പരമം ച ദൈവതം
    പതിം പതീനാം പരമം പരസ്താത്
    വിദാമ ദേവം ഭുവനേശമീഡ്യം'' (6-7)
    (അത് എല്ലാ ഈശ്വരന്മാരുടെയും മഹാനായ ശാസകനും സര്‍വ ദേവന്മാര്‍ക്കും പരമാരാധ്യനും സമസ്ത പതികളുടെയും പതിയും ധസംരക്ഷകന്‍പ സമസ്ത ബ്രഹ്മാണ്ഡനായകനും ആകുന്നു. സ്തുത്യര്‍ഹനും പ്രകാശ സ്വരൂപനുമായ അത് സര്‍വത്തിനും അതീതമാണെന്ന് നാം മനസ്സിലാക്കുന്നു.)
    ഗീതയിലിങ്ങനെ കാണാം:
    യാന്തി ദേവപ്രതാ ദേവാന് പിതൃന് യാന്തി പിതൃ വ്രതാഃ
    ഭൂതാനി യാന്തി ഭൂതേ ജ്യായാന്തി മദ്യാജിനോ ള ഹമാം.
    (ദേവന്മാരെ ഉപാസിക്കുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ ആരാധിക്കുന്നവര്‍ പിതൃക്കളെ അണയുന്നു. ഭൂതങ്ങളെ ഉപാസിക്കുന്നവര്‍ ഭൂതങ്ങളിലെത്തുന്നു. എന്നാല്‍ എന്നെ ഉപാസിക്കുന്നവര്‍ എന്നെ പ്രാപിക്കുന്നു.) (ഉദ്ധരണം: വിദ്യവാചാസ്പതി വി. പനോളി, 'ശ്രീശങ്കരദര്‍ശനം', പുറം 91)
  • Jamal Moidutty Thandantharayil സ്വാമി ദയാനന്ദ സരസ്വതി എഴുതുന്നു: "സ്തുതി, പ്രാര്‍ഥന, ഉപാസന എന്നിവയെല്ലാം ശ്രേഷ്ഠനായിട്ടുള്ളവനു മാത്രമേ ചെയ്യപ്പെടാറുള്ളൂ. ഗുണം, കര്‍മം, സ്വഭാവം, സത്യവ്യവഹാരം എന്നീ വിഷയങ്ങളില്‍ മറ്റെല്ലാവരെക്കാളും ഉല്‍ക്കര്‍ഷം ആര്‍ക്കുണ്ടോ അവനെയാണ് ശ്രേഷ്ഠന്‍ എന്നു പറയേണ്ടത്. ആര്‍ ശ്രേഷ്ഠന്മാരില്‍ വച്ച് ശ്രേഷ്ഠനാകുന്നുവോ അവനെ പരമേശ്വരന്‍ എന്നു പറയുന്നു. മറ്റൊരുവനേയുമല്ല. അവന് തുല്യനായിട്ട് ഒരുവന്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഇല്ല. ഇനിമേല്‍ ഉണ്ടാവുകയുമില്ല. അങ്ങനെയിരിക്കെ അവനെക്കാള്‍ ഉല്‍കൃഷ്ടനായി ഒരുവന്‍ ഉണ്ടാകുന്നത് എങ്ങനെ? സത്യം, ന്യായം, ദയ, സര്‍വകര്‍മസാമര്‍ഥ്യം, സര്‍വജ്ഞത്വം മുതലായ അസംഖ്യം ഗുണങ്ങള്‍ അവന്നുള്ളതുപോലെ മറ്റൊരു ജഡപദാര്‍ഥത്തിനോ ജീവാത്മാവിനോ ഇല്ല. സത്യസ്വരൂപമായി വിളങ്ങുന്ന വസ്തുവിന്റെ ഗുണകര്‍മ സ്വഭാവങ്ങളും സത്യങ്ങളായിത്തന്നെയിരിക്കും. അതിനാല്‍ മനുഷ്യരെല്ലാം പരമേശ്വരനെയാണ് സ്തുതിക്കുകയും പ്രാര്‍ഥിക്കുകയും ഉപാസിക്കുകയും ചെയ്യേണ്ടത്. മറ്റൊരുവനെയുമല്ല. ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്ന പേരോടു കൂടിയ പുരാതനന്മാരായ വിദ്വാന്മാരും ദൈത്യന്മാര്‍, ദാനവന്മാര്‍ തുടങ്ങിയ നികൃഷ്ട മനുഷ്യരും മറ്റുള്ള സാധാരണ മനുഷ്യരും പരമേശ്വരനില്‍ പൂര്‍ണവിശ്വാസത്തോടുകൂടി അദ്ദേഹത്തെത്തന്നെയാണ് സ്തുതിക്കുകയും പ്രാര്‍ഥിക്കുകയും ഉപാസിക്കുകയും ചെയ്തിരുന്നത്. വേറൊരുവനെയല്ല. അതുകൊണ്ട് നമ്മളെല്ലാവരും അപ്രകാരം ചെയ്യുന്നതാണുചിതമായിട്ടുള്ളത്''(സത്യാര്‍ഥപ്രകാശം, പുറം 12,13)
  • Jamal Moidutty Thandantharayil ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നിവരെപ്പോലും സ്തുതിക്കുകയോ പ്രാര്‍ഥിക്കുകയോ ഉപാസിക്കുകയോ ചെയ്യരുതെന്നാണല്ലോ ഇതിന്റെയര്‍ഥം. ഇക്കാര്യം ശ്രീ വാഗ്ഭടാനന്ദ ഗുരുവും അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. (വാഗ്ഭടാനന്ദന്റെ സമ്പൂര്‍ണ കൃതികള്‍. ഒന്നാം പതിപ്പ്, മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് കമ്പനി ലിമിറ്റഡ്. പുറം 357-359).
    ബ്രഹ്മാനന്ദ സ്വാമി ശിവയോഗി വസിഷ്ഠനില്‍നിന്ന് ഉദ്ധരിക്കുന്നു:
    നട്ടകല്ലൈത്തൈവമെന്റു നാലു പുഷ്പം ചാര്‍ത്തുരിര്‍
    ചുറ്റിവന്തുമൊണന്റു ചൊല്ലുമന്തിരമെതക്കടോ
    നട്ടുകല്ലു പേയുമോ നാതതുള്ളിരുക്കയില്‍
    ചുട്ടചട്ടിചട്ടുകം കറിച്ചുവൈയറിയുമോ
    (ഒരു കല്ലിനെ പ്രതിഷ്ഠിക്കുന്നു. അതില്‍ ഈശ്വര ഭാവനയോടു കൂടി പൂജിക്കുന്നു. അതിനെ പ്രദക്ഷിണം വെക്കുന്നു. മന്ത്രം ജപിക്കുന്നു. ആ പ്രതിഷ്ഠിച്ച കല്ലു കേള്‍ക്കുമോ? കറിവെക്കുന്ന ചട്ടിയോ കറിയിളക്കുന്ന ചട്ടുകമോ, കറിയുടെ രസത്തെ അറിയുമോ?) (വിഗ്രഹാരാധനാ ഖണ്ഡനം, പുറം 7)
  • Jamal Moidutty Thandantharayil സാധാരണക്കാര്‍ക്ക് ആരാധിക്കാന്‍ വിഗ്രഹം വേണമെന്ന വാദത്തെ ബ്രഹ്മാനന്ദസ്വാമി ശിവയോഗി ഇങ്ങനെ ഖണ്ഡിക്കുന്നു: "കുട്ടികള്‍ക്ക് ചെറിയ കുപ്പായം വേണം. വലിയ കുപ്പായം പറ്റുകയില്ല. അപ്രകാരം അല്പബുദ്ധികള്‍ക്ക് വിഗ്രഹാരാധന വേണം. ബ്രഹ്മധ്യാനത്തിന് കഴിയുകയില്ല' എന്ന് വാദിക്കുന്നു. ഇത് 'കുട്ടികള്‍ക്ക് കാണ്മാന്‍ ഒരു ചെറിയ സൂര്യന്‍ വേണം. വലിയ സൂര്യന്റെ വെളിച്ചം നോക്കിയാല്‍ കാണുകയില്ല' എന്നു പറയുന്നപോലെ അസംബന്ധമാകുന്നു.''(വിഗ്രഹാരാധനാഖണ്ഡനം)
  • Jamal Moidutty Thandantharayil വിഗ്രഹാരാധകരായ മഹാഭൂരിപക്ഷവും വിഗ്രഹങ്ങള്‍ക്ക് പ്രത്യേകമായ പുണ്യവും ദിവ്യത്വവും കല്‍പിക്കുന്നവരാണ്. ആരുടെ പ്രതിഷ്ഠയാണോ, അവരുടെ ചൈതന്യം അതില്‍ ആവാഹിക്കപ്പെട്ടതായാണ് വിഗ്രഹാരാധകരുടെ വിശ്വാസം. മറിച്ച്, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മാത്രമായിരുന്നെങ്കില്‍ മുന്നില്‍ എന്തെങ്കിലുമൊന്ന് വച്ചാല്‍ മതിയല്ലോ. എന്നു മാത്രമല്ല, നിലവിലുള്ള വിഗ്രഹം മാറ്റി മറ്റു വല്ലതും വച്ചാല്‍ എതിര്‍ക്കപ്പെടുകയുമില്ല. എന്നാല്‍ തങ്ങളാരാധിക്കുന്ന വിഗ്രഹത്തെ മാറ്റുന്നത് വിശ്വാസികള്‍ക്ക് സങ്കല്‍പിക്കുക പോലും സാധ്യമല്ല. അതിനാല്‍ വിഗ്രഹം ദൈവത്തെ ഓര്‍ക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും മാത്രമാണെന്ന വാദം വസ്തുനിഷ്ഠമല്ല. അത് ബഹുദൈവാരാധന തന്നെയാണ്. അതിനാലാണ് ഛന്ദോഗ്യോപനിഷത്തിനും സ്വാമി ദയാനന്ദ സരസ്വതിക്കും വാഗ്ഭടാനന്ദഗുരുവിനുമെല്ലാം അന്യദൈവാരാധനയെ എതിര്‍ക്കേണ്ടിവന്നത്.
  • Jamal Moidutty Thandantharayil ദൈവം അദ്വിതീയനും അതുല്യനും അസദൃശനുമാണെന്ന് എല്ലാ മതങ്ങളും പറയുന്നു. ദൈവത്തെ സംബന്ധിച്ച് ഇന്നതുപോലെ എന്നുപോലും പറയുക സാധ്യമല്ല. അതോടൊപ്പം മനുഷ്യന്റെ കണ്ണും മനസ്സും എവിടെയാണോ കേന്ദ്രീകരിക്കുന്നത് അതിന്റെ പ്രതിരൂപമാണ് മനസ്സില്‍ പതിയുക. വിഗ്രഹാരാധകന്റെ മനസ്സില്‍ വിഗ്രഹത്തിന്റെ പ്രതിബിംബമാണ് സ്ഥാനം പിടിക്കുക. അതിനാല്‍ ആരാധകന്റെ മനസ്സില്‍ ദൈവത്തിനു പകരം വിഗ്രഹമാണ് സ്ഥാനം പിടിക്കുക. അങ്ങനെ ദൈവത്തിന്റെ സ്ഥാനം വിഗ്രഹം കൈയടക്കുന്നു.
  • Jamal Moidutty Thandantharayil ആരാധ്യനോടുള്ള ആത്യന്തികമായ ആദരവിനാല്‍ ആരാധകന്‍ പരമമായ വിനയത്തോടെ നിര്‍വഹിക്കുന്ന കര്‍മമാണല്ലോ ആരാധന. സൃഷ്ടികളില്‍ ശ്രേഷ്ഠനായ മനുഷ്യന്‍ അത് തന്നെപ്പോലുള്ളവര്‍ക്കോ തന്നേക്കാള്‍ താഴെയുള്ളവയ്ക്കോ അര്‍പ്പിക്കുന്നത് തന്റെ മഹിതമായ പദവിക്കും മാന്യതക്കും നിരക്കുന്നതല്ല. അതുകൊണ്ടുതന്നെ ദൈവേതരര്‍ക്കുള്ള ആരാധന സ്വന്തത്തോടുള്ള അതിക്രമം കൂടിയായാണ് ഇസ്ലാം കാണുന്നത്. സര്‍വോപരി, സ്വാമി ദയാനന്ദ സരസ്വതി വ്യക്തമാക്കിയപോലെ പരമമായ ആദരവ് അര്‍പ്പിക്കേണ്ടത് അതര്‍ഹിക്കുന്നവന്നാണ്. ശ്രേഷ്ഠതയിലും മഹത്വത്തിലും ജ്ഞാനത്തിലും ശക്തിയിലും പൂര്‍ണതയുള്ളവന്‍ ദൈവം മാത്രമാണ്. അതിനാല്‍ അവന്‍ മാത്രമേ ആരാധന അര്‍ഹിക്കുന്നുള്ളൂ. അതവനുമാത്രം അവകാശപ്പെട്ടതുമാണ്. ദൈവത്തിനു മാത്രം അവകാശപ്പെട്ടത് മറ്റുള്ളവര്‍ക്ക് നല്‍കല്‍ ദൈവഹിതത്തിനെതിരും അവയെ ദൈവത്തിന്റെ സ്ഥാനത്ത് അവരോധിക്കലുമാണ്. വിഗ്രഹാരാധന കൊടിയ പാപമാകാനുള്ള കാരണവും അതുതന്നെ.