by Suraj Rajan on Tuesday, August 7, 2012 at 7:06pm ·
"ഹൈന്ദവ" ആരാധനാലയങ്ങളുടെ സ്വത്തും ഭണ്ഡാര വരവും മൂടോടെ സര്‍ക്കാരിന്റെ പൊതുഖജാനയില്‍ ചെന്ന് ചേരുന്നെന്നും, അങ്ങനെ "ഹിന്ദു" ഭക്തിപുരസരം കൊണ്ട് പണ്ടാറമടക്കുന്ന തുട്ട് മൊത്തം "മേത്തനും മാപ്ലയും" വീതം വയ്ക്കുന്നുവെന്നും, എന്നാല്‍ ക്രൈസ്തവ/മുസ്ലിം പള്ളികളില്‍ നിന്നൊന്നും സര്‍ക്കാര്‍ ഇങ്ങനെ പണം "പിടിച്ചെടുക്കുന്നില്ല" എന്നുമുള്ള സംഘികളുടെ പ്രചാരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാക്കയാണോ കാവിയാണോ എന്ന് നോക്കാതെ നെഞ്ച് കൊണ്ട് ഐക്യപ്പെട്ടും, ജാതിയും കൂതിയും നോക്കാതെ സുഹൃത്തുക്കളായും ഇരുന്ന നമ്മള്‍ സ്കൂള്‍ പിള്ളേര് വളര്‍ന്ന് ഓരോ കമ്പനികളിലോട്ട് ചേക്കേറിയ കൂട്ടത്തില്‍  ഈ വിഷം ഇമെയില്‍ ഫോര്‍‌വേഡുകളായും ശശികലടീച്ചര്‍ക്ക് വാവടുക്കുമ്പോള്‍ ഉറഞ്ഞ് കേറുന്ന യൂട്യൂബ്  പ്രസംഗമായും ഒക്കെ ഷെയര്‍ ചെയ്യാനും തുടങ്ങി. ഗ്‌എബല്‍സ് ജീവിച്ചിരുന്നെങ്കില്‍ ഈ സൈസ് വാദങ്ങളു പടച്ച് വിടുന്നവന്റെ വീട്ടില്‍ പോയി ഫ്രീയായി അരിവച്ചുകൊടുത്തേനെ -- ആ സൈസ് പ്രചാരവേലയാണ്.

ഇതിനെ കൗണ്ടര്‍ ചെയ്യാനും  fact check ചെയ്യാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പുതിയത്, ഒരു ധീരന്‍ നടത്തിയ ശ്രമമാണ് താഴെ. വിവരാവകാശക്കമ്മീഷന്‍ വഴി ദേവസ്വം ബോഡിന്റെ വരുമാനം പൊതുഖജനാവിലേക്കല്ല മുതല്‍ക്കൂട്ടുന്നത് എന്ന് കൃത്യമായ മറുപടി വാങ്ങിച്ചെടുത്തിരിക്കുന്നു, കെ.സി ഉദയകുമാര്‍ എന്ന മനുഷ്യന്‍. ഇത് ഗൂഗിള്‍ പ്ലസ്സില്‍ ഇട്ട അച്യുത് ബാലകൃഷ്ണനും ഒരു കൈയ്യടി അര്‍ഹിക്കുന്നു.ഈ വിവരാവകാശ രേഖ ഫ്രീ തിങ്കേഴ്സ് ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ഇട്ടത് ശ്രീ മുരളീധരൻ ആണ്. അദ്ദേഹത്തിനും നന്ദി.  ചോദ്യോത്തരങ്ങളുടെ ട്രാന്‍സ്ക്രിപ്റ്റിനു ദേവദാസണ്ണനു നന്ദി.

പല മുറിവുകളില്‍ നിന്ന് ചോരയൊലിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ തലമുറയ്ക്ക് കിട്ടിയത്.... ആ മുറിവ് കുത്തിപ്പഴുപ്പിച്ച് വിളവിറക്കുന്ന വര്‍ഗീയജന്തുക്കളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അടുത്ത തലമുറയ്ക്ക് കൊടുക്കാന്‍ ഒന്നും ബാക്കിയുണ്ടാവില്ല സുഹൃത്തുക്കളേ...
____________________________________________

1) ചോദ്യം : തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ എത്ര ക്ഷേത്രങ്ങളുണ്ട്. ശബരിമല ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ‌ വരുന്നതാണോ?
# ഉത്തരം: 1186 ക്ഷേത്രങ്ങൾ. അതെ

2) തിരുവിതാംകൂർ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം എല്ലാം ദേവസ്വം ബോർഡിലേക്കാണോ വരുന്നത്?
# ഉത്തരം: അതെ

3) തിരുവിതാംകൂർ ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാരിന് നൽകുന്നുണ്ടോ?
# ഉത്തരം: ഇല്ല

4) ശബരിമല ക്ഷേത്രത്തിലെ വരുമാനം സർക്കാരിലേക്കാണോ മുതൽക്കൂട്ടുന്നത്? അതോ ദേവസ്വം ബോർഡിലേയ്ക്കോ?
# ഉത്തരം: ഇല്ല. ബോർഡിലേയ്ക്ക്

5) സർക്കാരിലേക്കാണെങ്കിൽ ശബരിമല ക്ഷേത്ര വരുമാനത്തിന്റെ എത്ര ശതമാനമാണ്?
ചോദ്യത്തിന് പ്രസക്തിയില്ല.

6) ദേവസ്വം ബോർഡിന് സർക്കാരിൽ നിന്നും ധനസഹായം ഉണ്ടോ? ഉണ്ടെങ്കിൽ‌ എത്ര?
ഉണ്ട്. പ്രതിവർഷം 80 ലക്ഷം ‌രൂപ.


__________________________

Devaswom revenue_RTI reply
Unlike · · Share
  • Baiju Vishnulakshmi Hindhukkal onnayi unaranam.
  • Aravindan Tk ഉണ൪ന്നാ മാത്രം പോര മറ്റവ൯റ നെഞ്ചത്തൊരു ചവിട്ടും !
  • Ayyappadas Arakkal Madathipatt തരുന്നതു ചിരി ആയതു ഭാഗ്യം, കുന്തവും, ഗദയും, ശൂലവും വചുള്ള കുത്തല്ലല്ലോ... പിന്നെ കോളാമ്പിയുടെ കാര്യം കേട്ടപ്പോള്‍ ചിരി വന്നത് എനിക്കാണ്. ആല്ല മാഷേ ഈ "കൗസല്യ സുപ്രജയും ", ഉല്‍സവ സമ...See More
  • Kr Vipin thammil hinduvum muslimum christianum thammil pazhichari vaadangal uyarthunnu....labha kothyode kurach kazhukan maar...avarku vendath ith thanne...
  • Sarath Jayaprakash ഒരു തമാശ കേള്‍ക്കുന്ന സുഗമായിരുന്നു എനിക്ക് നിങ്ങളുടെ tag കണ്ടപ്പോള്‍ തോനിയത്... ഇവിടെ കാണുന്ന മുസ്ലിം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും ഭുരിഭാഗവും രാജാവിന്റെയും സര്‍ക്കാരിന്റെയും ദാനം ആണെന്ന വസ്തുത മറക്കാതിരിക്കുക.. അപ്പോള്‍ ഹിന്ദു അമ്പലങ്ങള്‍ക്കും അത് കിട്ടി കാണും എന്ന് തോനുന്നതില്‍ നിങ്ങള്ക്ക് അതിശയോക്തി തോനുന്നതില്‍ കാര്യമില്ലല്ലോ ..അമ്പലങ്ങളുമായി ചുറ്റപ്പെട്ടു കേടുന്നിരുന്ന ഒരു സമൂഹമായിരുന്നു ഇന്ത്യ എന്നതില്‍ നമുക്കാര്‍ക്കും സംശയം ഇല്ലാത്തിടത്തോളം കാലം ( രാജ്യം ശ്രീ പട്മാനഭാനു സമര്‍പിച്ച രാജാവിനെ അറിയാത്തവര്‍ ഇല്ലല്ലോ )നമുക്ക് ആ വിശ്വാസങ്ങളും ആയി മുന്നോട്ടു പോകാം . പിന്നെ അവര്‍ണന്‍ എന്നാ വംശതിനോട് ചേരി തിരിവ് കാണിച്ചത്‌ ക്ഷ്ത്രങ്ങള്‍ ആയിരുന്നില്ല.. ഇതെല്ലം കയ്യടക്കാന്‍ ആഗ്രഹിച്ചിരുന്ന ഒരു വര്‍ഗ്ഗത്തിന്റെ സ്വന്തം ഇഷ്ടനിസ്ടങ്ങള്‍ അതിനനുസരിച്ച് പെരുമാറിയിരുന്ന രാജാവും ആയിരുന്നു ..( ബുദ്ധ മതമാല്ലാതെ അവര്‍ക്ക് വേണ്ടി സംസാരിച്ച ഒരു മതത്തെയും കണ്ടിട്ടുമില്ല എന്നത് ചരിത്രം പറയുന്നു ) .. അമ്പലങ്ങളുടെ ചരിത്രം പറയുന്ന സുഹ്ര്ത്തിനു ഒരു സത്യം കൂടി അറിയുന്നത് നന്നായിരിക്കും. ലോകത്തിലെ പഴയ എല്ലാ മതങ്ങളും പേരിനു പോലും ഇല്ലാത്ത അവസ്ഥയിലും നിലനില്‍ക്കുന്ന ഒരു മതമാണ്‌ ഹിന്ദു മതം.. തകര്‍ക്കാന്‍ ബാര്‍ബര്‍ തൊട്ടു സൂര്യന്‍ അസ്തമിക്കാത്ത രാജ്യം വരെ ശ്രമിച്ചിട്ടും നടന്നിട്ടും ഇല്ല.. അപ്പോള്‍ അവര്‍ക്ക് വേണ്ടിയും സംസാരിക്കാന്‍ ശ്രമിക്കുക ...
  • Vrajesh Pilathottathil വിക്കിപീഡിയയാണല്ലേ താന്കളുടെ വിശുദ്ധ ഗ്രന്‍ഥം ?
  • Ranjith Antony ശരത്ത്‌ വിക്കിപീഡിയ പോയിട്ട്‌ പത്താം ക്ലാസ്സിലെ ഹിസ്റ്ററി പോലും വായിച്ചിട്ടില്ലല്ലേ. :-)))
  • Muraleedharan Vazhayil ഇത് വയിച്ചപ്പൊ വലിയ സന്തോഷം തോന്നി.ഉദയകുമാര്‍ വാങ്ങിയ ഈ രേഖ കുറേകാലമായി ആരും അറിയാതെ കിടക്കുകയായിരുന്നു. ആദ്യമായി ഇതിന്‍റെ ഒറിജിനല്‍ പോസ്റ്റ്‌ 5/8/2012 facebook ഇല്‍ free thin...See More
  • Muraleedharan Vazhayil ഇത് വയിച്ചപ്പൊ വലിയ സന്തോഷം തോന്നി.ഉദയകുമാര്‍ വാങ്ങിയ ഈ രേഖ കുറേകാലമായി ആരും അറിയാതെ കിടക്കുകയായിരുന്നു. ആദ്യമായി ഇതിന്‍റെ ഒറിജിനല്‍ പോസ്റ്റ്‌ 5/8/2012 facebook ഇല്‍ free thin...See More
  • Prasanth Manikuttan വിക്കീപീഡിയ അടക്കം പലതിലും ശ്രദ്ധേയമായ ഇടപെടലുകളും തിരുത്തലുകളും നടത്തിയിട്ടുള്ള ഡോ.സൂരജിനോട് തന്നെ പറയണം വിക്കിപീഡിയ നോക്കി പഠിക്കാൻ....
  • Ann John Basil Thanks for the article Suraj. For the rest of you, please continue your fights and if possible, reduce some population in the process.
  • Gopikrishnan Menon The Money accumulated in Mosque or Church is being used the way they wanted. Then what the hell is a board for Hindu temples. The basic question is, all Indians are governed by one...See More
  • Suraj Rajan Thanks Muraleedharan Vazhayil sir. I've added you to the main post on the acknowledgement list. I had not seen the post on freethinkers as I had left the group some time ago. Thanks for the comments !
  • Rakesh Raj Okke sammatichu pakshe there is one thing. This so called Devaswam board is under whose control: -governments. So indirectly all the money is going to the government itself. Why su...See More
  • Suraj Rajan Rakesh Raj,
    >Why such a board exists only for Hindu<
    Read this : http://goo.gl/slLMH
  • Prasanth Manikuttan Dewaswom Board is not under government control. Government cannot appoint even a class 4 employee there. There is Wakhaf Board in similar line exists for Muslims....
  • Jayesh Nair ഈ പോസ്റ്റില്‍ എന്ത് കോപ്പാനുലതെന്നു മനസിലാവുന്നില്ല.......സര്‍ക്കാരിന് ഇതില്‍ ഒരു കാര്യവും ഇല്ലാ എങ്കില്‍ പിന്നെ എന്തിനാ ഒരു ടെവസ്വോം മന്ത്രിയുടെ ആവശ്യം? കുറെ എസ് ഓര്‍ നോ ചോദ്യങ്...See More
  • Subash Pala Does anyone know about that whether RTI replies are produced without a government seal or not?
  • Sreehari Sreedharan രാജാവ് മുസ്ലീങ്ങള്‍ക്ക് ഭൂമി ദാനം നല്‍കി, രാജാവ് രാജ്യം ശ്രീപപ്പനാവനു സമര്‍പ്പിച്ച്... കേട്ടാത്തോന്നും കേരളഫൂമി മുഴുവന്‍ ദൈവം നേരിട്ട് പണ്ടേ രാശാക്കന്‍മാര്‍ക്ക് ഏല്‍പിച്ച് കൊടു...See More
  • Suraj Rajan ജയേഷ് നായര്‍ ഒരു രണ്ട് മൂന്ന് കൊല്ലം ഇവിടെ വെയ്റ്റ് ചെയ്യണേ, കണക്ക് കിളച്ചോണ്ട് വരാന്‍ ആളെ വിട്ടിട്ടുണ്ട്. പുഴുങ്ങിക്കഴിഞ്ഞിട്ട് സ്പൂണില്‍ ഒഴിച്ച് തരാം.
  • Ayyappadas Arakkal Madathipatt ശരിക്കും രാജവിനേക്കാള്‍ വലിയ രാജഭക്തി ബിലാത്തിയിലെ സായിപ്പിനല്ല, ഞമ്മടെ രാജ്യത്തെ തന്നെ "രാജ്യസ്നേഹികള്‍ക്കാണ്". ദേവസ്വം കാര്യത്തില്‍ പ്രത്യേകിച്ചും. അവര്‍ക്കു വല്ല അവാര്‍ഡും ഉണ്ടോ? ഈ രാജര്‍ഷി പദവി പോലെ?
  • Suraj Rajan ഒരു "ശംഖുതാങ്ങി" അവാര്‍ഡ് രൂപീകരിക്കാവുന്നതാണ്. കവടിയാര്‍-ഗോള്‍ഫ് ലിങ്ക്സ് ഭാഗത്തൂന്ന് നല്ല ഡൊണേഷനും കിട്ടും.
  • Sreehari Sreedharan പണ്ട് പുട്ടും കടലയും കൊടുക്കുമായിരുന്നു.. അത് വാങ്ങാനും മോതിരമിട്ട കയ്യായിരിക്കണമെന്നേയുള്ളൂ.
  • Ayyappadas Arakkal Madathipatt ശ്രീപപ്പനാപാ ... സബ് തേരീ മായാ ....

    പിന്നെ തിരുവന്കോടു രാജ്യം ഇന്ത്യാ രാജ്യത്തില്‍ ലയിപ്പിക്കാതിരിക്കനും, ബിലാത്തിയുമായി, പിന്നെ ജിന്നാ സാഹിബുമായി അതിന്റെ ആലോചനയില്‍ കത്തിടപാടു ന
    ...See More
  • Shyam Kj Excellent post, can you give the links to the source or larger images.
  • Subash Pala ippo kittum nokkiyirunno Shyam Kj...ini kittiyaal thanne kakkunna Devaswam board inte swantham Sakshypathram alle ithu. I mean not given by a 3rd party. I can also produce such papers staing that I am a great man or I never did crimes and so son
  • Basil Babyy ങ്ങേ ..!! അപ്പൊ ദേവസംബോര്‍ഡ് നിലവറയില്‍ ശ്രീപദ്മനാഭ ക്ഷേത്രത്തിലേക്കാളും വലിയ ഒരു നിധി ഉണ്ടാവ്വോ!!
  • Prasad Nair After making this post everything is clear. Two three yes or no questions and answers written by the same people who want to control the devasom board. Really nice !!! The punch in dialogues become solid directly proportional to the sadness caused by the failure to lick more.
  • Basheer Swami ഇതിനു ഇത്ര ബുദ്ധിമുട്ടേണ്ട കാര്യം ഇല്ലായിരുന്നു. സര്‍ക്കാര്‍ ബജറ്റില്‍ വരവ് ചിലവുകള്‍ കാണിച്ചിട്ടുണ്ട്. അത് നോക്കിയാലും മതി.
  • Binoy Prabhakran ദേവസം ബോര്‍ഡ്‌ വരുമാനം പ്രധാനമായും ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ചിലവഴിക്കുന്നു എന്ന ഒരു ചോദ്യം കൂടി ആവാം ആയിരുന്നു .

    എന്തായാലും വലിയ ഒരു കള്ള പ്രചാരണത്തിന് കടിഞ്ഞാണ്‍ ആയി ............
  • Sreedharan Eledath ഇതേ വിഷയത്തില്‍ മറ്റൊരു ഗ്രൂപ്പില്‍ ഒരു ശക്തമായ സംവേദം നടക്കുന്നുണ്ട്. ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തില്‍ താല്‍‌പര്യമുള്ളവര്‍ വിസിറ്റ് - http://www.facebook.com/groups/charcha123/
    • ധര്‍മം : ജാതി-മത-പാര്‍ട്ടിരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ചിന്തിക്കുകയും പ്രവര...
    See More
  • Aneesh Abdulkadar mathasawharthamvum indiayude akendathayum thakarkkunna kapalikare thirichariyuka......................avaera samuhathil ninnu mattti nirthuka......................
  • Ravindranath Tk പള്ളികളിലെ കോളാമ്പികളെക്കാള്‍ എനിക്ക് ശല്യമായി
    തോന്നുന്നത്, പുലര്‍ച്ചെ അമ്പലത്തില്‍ നിന്നുള്ള ഭക്തി
    ഗാനങ്ങളാണ്. പള്ളിയിലെ ബാങ്ക് അല്‍പ സമയം
    അല്‍പ സമയമെയുള്ള്
  • Sivaji S Punalur Ith pole entha muslim-cristian pallikalum sarkar niyanthrith boardukal etedukathath?
  • Muraleedharan Vazhayil http://www.kerala.gov.in/index.php?option=com_content&view=article&id=3376&Itemid=2442 sri SIVAJI................pls read this link
    www.kerala.gov.in
    The webportal of Govt. of Kerala.kerala calling, janapatham,ministers, mla,Gover...See More